Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ക്ഷേത്രോത്സവത്തിന്റെ ഘോഷയാത്രയിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

കണ്ണൂർ: കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രക്കിടെയാണ് സിപിഐഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്. ഇതിനു മുൻപ് സമാനമായി രീതിയിൽ കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തിൽ രാഷ്ട്രീയ പാ‍‍ർട്ടികളുടെ പേരിൽ കൊടിയും വിപ്ലവ​ഗാനങ്ങളും ഗണഗീതവുമെല്ലാം ഉയർന്നിരുന്നു. തുടർന്ന് അതിന്റെ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കണ്ണൂരിലും ക്ഷേത്രത്തിൽ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്.
Read more

സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം; പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്’; ഷൈന്‍ ടോം ചാക്കോ

കൊച്ചി: സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ. പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പഴി മുഴുവന്‍ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈന്‍ ടോം ചാക്കോ മൊഴി. നടന്മാര്‍ക്കായി ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലരുടെയും പേരുകള്‍ തനിക്ക് അറിയാമെന്നും ഷൈന്‍ മൊഴി നല്‍കി. ആലപ്പുഴയില്‍ അറസ്റ്റിലായ തസ്ലീമ എത്തിയത് നടന് ലഹരി കൈമാറാന്‍ എന്നും ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സിനിമാ കുടുംബത്തില്‍ നിന്നുള്ള നടന്‍ ലഹരി […]
Read more

പരീക്ഷയില്‍ വിജയിപ്പിക്കാന്‍ ഉത്തരകടലാസില്‍ അപേക്ഷകളും നോട്ടുകളും

ബെംഗളൂരു:കര്‍ണാടകയില്‍ പരീക്ഷയില്‍ വിജയിപ്പിക്കാനായി ഉത്തരകടലാസുകളില്‍ അപേക്ഷകളും കറന്‍സി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകര്‍ അപേക്ഷകളും നോട്ടുകളും കണ്ടെത്തിയത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം. ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ 500 രൂപയുടെ നോട്ടാണ് ഇട്ടത്. ഇന്‍വിജിലേറ്ററുടെ സ്‌നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കും എന്ന നിലയിലായിരുന്നു ചില അഭ്യര്‍ത്ഥനകള്‍.
Read more

ആശവര്‍ക്കര്‍മാരുടെ സമരം 70പതാം ദിവസത്തിലേക്ക് ;അടുത്ത ഘട്ടം നാളെ

തിരുവന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ആശവര്‍ക്കര്‍മാരുടെ സമരം 70പതാം ദിവസത്തിലേക്ക്. മുന്നോട്ടുള്ള ദിവസങ്ങളില്‍ പ്രാദേശിക പിന്തുണയോടെ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശമാര്‍.അടുത്ത ഘട്ട സമരത്തിന്റെ പ്രഖ്യാപനം നാളെ നടക്കും. അതേസമയം ആശാവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ നടപടി കഴിഞ്ഞ ദിവസം മരവിപ്പിച്ചതായി ഉത്തരവിറക്കിയിരുന്നു. സമരം ചെയ്യുന്ന ആശമാരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഓണറേറിയം കൂട്ടണം, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നുമുള്ള പ്രധാന ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Read more

നായ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: നായ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ കൊലപാതകം. കോടശ്ശേരി സ്വദേശി ഷിജുവാണ്(42) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയല്‍വാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിജുവിന്റെ വളര്‍ത്തുനായ അന്തോണിയുടെ വീട്ടില്‍ കയറിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മദ്യലഹരിയിലായിരുന്ന അന്തോണി ഷിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.
Read more

ബാറിൽ ബിയർ കുപ്പിയുമായി യുവാക്കളുടെ ആക്രമണം: 4 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ബാറില്‍ നടന്ന സംഘർഷത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷാമില്‍ (20), പുതുപ്പാടി സ്വദേശി മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാം സ്വദേശി വിപി അര്‍ജുന്‍ (21), അടിവാരം സ്വാദേശി കെ.ആര്‍ വൈഷ്ണവ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാറിലെ വഴക്കിനിടെ പ്രതികൾ ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. യുവാക്കൾ തമ്മിൽ ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി […]
Read more

എട്ട് ചീറ്റകള്‍കൂടി എത്തുന്നു; ആദ്യ സംഘം മേയില്‍ വരും

എട്ട് ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികയല്‍ ആരംഭിച്ചെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍യാദവ്.ബോട്‌സ്വാന,കെനിയ ന്നെിവിടങ്ങളില്‍ നിന്ന് രണ്ട് ഘട്ടങ്ങളായാണ് എട്ട് ചീറ്റകളെ എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.മെയ് മാസത്തോടെ ബോട്‌സ്വാനയില്‍ നിന്ന് നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയുണ്ട്. ഇതിനുശേഷം, നാല് ചീറ്റകളെ കൂടി കൊണ്ടുവരും. നിലവില്‍ ഇന്ത്യയും കെനിയയും തമ്മിലുള്ള ഒരു കരാറില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നു’മാണ് എന്‍ടിസിഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Read more

കേരളത്തിലുൾപ്പടെ 17 സംസ്ഥാനങ്ങളിൽ 51 ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതി: കൊല്ലം സ്വദേശി പിടിയിൽ

പൊന്നാനി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. കൊല്ലം പെരുനാട് സ്വദേശി എസ് അമീറിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. കേരളം അടക്കം പതിനേഴ് സംസ്ഥനങ്ങളിലായാണ് തട്ടിപ്പ് നടത്തിയത്. പൊന്നാനിയിലെ ഒരു ലോഡ്ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലായത്. വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ്ബുക്കുകളും, എടിഎം കാർഡുകളും, മൊബൈൽ ഫോണുകളും, സിമ്മുകളും, ചെക്ക്ബുക്കുകളും പിടിച്ചെടുത്തു. പൊന്നാനി പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ മലപ്പുറം ജില്ലാ പോലീസ് […]
Read more

പ്രധാനമന്ത്രിയുമായി ഫോണ്‍ സംഭാഷണത്തിന് പിന്നാലെ; ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

വാഷിങ്ടന്‍: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മസ്‌ക് പ്രകടിപ്പിച്ചത്. ”പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുന്നു” – മസ്‌ക് എക്‌സില്‍ കുറിച്ചു. ഇന്നലെയാണ് മസ്‌കും മോദിയുമായി ഫോണ്‍ സംഭാഷണം നടന്നത്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ്-ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന […]
Read more

ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട് ; ഉണ്ണി മുകുന്ദന്‍

സമൂഹത്തിലെ ലഹരി വര്‍ധനവിന് സിനിമയല്ല പ്രശ്‌നമെന്ന് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ സിനിമ അതിന് കാരണമാകുന്നില്ല. സമൂഹത്തിലെ പ്രശ്‌നങ്ങളെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ മേഖലയില്‍ മാത്രമല്ല ലഹരിയുടെ പ്രശ്‌നമുള്ളതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Read more
Advertisement
WhiteswanTV Footer