Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അപകടം; വണ്ടിക്കുളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പന്തളം കുളനട കടലിക്കുന്നിൽ മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. പുതിയതായി ഇന്ന് ജോലിയിൽ പ്രവേശിച്ച യുവാവാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട തൊഴിലാളിക്ക് സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, അടൂർ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലവുംതിട്ട പോലീസും […]
Read more

വൈപ്പിനില്‍ ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു, ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: വൈപ്പിന്‍ മുരുക്കുംപാടത്ത് ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ബോട്ടിലെ ജോലിക്കാര്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പടര്‍ന്നതാണ് അപകടകാരണമെന്നാണ് സൂചന. തീപടര്‍ന്നയുടനെ ജോലിക്കാര്‍ ഇറങ്ങിയോടിയതാണ് രക്ഷയായത്. https://youtube.com/shorts/eQkEmnJLQRI?si=8PTSWWT5t2TGjbgo കാളമുക്ക് ഹാര്‍ബറിന് സമീപം കെട്ടിയിട്ടിരുന്ന ആരോഗ്യ അന്ന എന്ന ഫിഷിങ് ബോട്ടാണ് പൂര്‍ണമായും നശിച്ചത്. കുളച്ചല്‍ സ്വദേശിയുടേതാണ് ബോട്ട്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഈസ്റ്ററായതുകൊണ്ട് തന്നെ ബോട്ടുകള്‍ കടലില്‍ പോയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് മറ്റു […]
Read more

പാലക്കാട് നടുറോഡിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: വയോധികൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. തച്ചമ്പാറ സ്വദേശി മുരിങ്ങാക്കോടൻ മൊയ്തുട്ടി (85) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിയെ പിടിച്ചുവച്ചു പോലീസിൽ അറിയിച്ചു. പിന്നാലെ പ്രതിയെ കല്ലടിക്കോട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more

ഭാര്യയുടെ തലവെട്ടി സൈക്കിള്‍ കുട്ടയിലിട്ട് പൊലീസില്‍ കീഴടങ്ങി ഭര്‍ത്താവ്

ഗുവാഹട്ടി: ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് ക്രൂര കൃത്യം ചെയ്തത്. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള കുട്ടയിലിട്ട […]
Read more

ദിവ്യ എസ് അയ്യരുടെ പോസ്റ്റിന് അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കൊച്ചി: ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺ​ഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോൺഗ്രസ്‌ ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ് ചെയ്യുന്നതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. ദിവ്യ എസ് അയ്യർ സിപിഎം നേതാവ് കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ […]
Read more

ഇങ്ങനെയും ജീവിക്കാം- തന്റെ ജീവിതമാര്‍ഗം വെളിപ്പെടുത്തി ഐശ്വര്യ

മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ഐശ്വര്യ. ഒളിയമ്പുകള്‍ എന്ന മമ്മുട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ,മോഹന്‍ലാലിന്റെ നായികയായി നരസിംഹത്തിലെ വേഷം ഐശ്വര്യക്ക് മികച്ച കഥാപാത്രങ്ങളാണ് പിന്നീട് സമ്മാനിച്ചത്. മലയാളത്തില്‍ പ്രദര്‍ശനവിജയം നേടിയ ബട്ടര്‍ഫ്‌ലൈസ്, ജാക്‌പോട്ട്, നരസിംഹം, സത്യമേവജയതേ എന്നീ സിനിമകളില്‍ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടി. തെന്നിന്ത്യയിലെ പഴയകാല നടിയായ ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ കെയറോഫില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും.അമ്മയുടെ ലേബലില്‍ ഒതുങ്ങി നില്‍ക്കാതെ […]
Read more

തിരുവനന്തപുരത്ത് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടൽ അടച്ചുപൂട്ടി ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച ഇരുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. തിരുവനന്തപുരം മണക്കാട് പ്രവർത്തിച്ചിരുന്ന ഇസ്‌താംബൂൾ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ട പലരും പരാതിയുമായി എത്തിയതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ […]
Read more

എറണാകുളത്ത് എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, ജോണ്‍ […]
Read more

മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സ്ഥാപന ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്. 15.04.2025-ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂര്‍ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് […]
Read more

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ […]
Read more
Advertisement
WhiteswanTV Footer