Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നിത്യതയിൽ; മാർപാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. സ്വവർഗാനുരാഗികൾ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർപാപ്പ. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ശബ്ദമുയർത്തി. യുദ്ധ ഇരകൾക്ക് വേണ്ടി നിലകൊണ്ടു. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ. 2013 ൽ പോപ്പ് പദവിയിലെത്തി.
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം, സ്വകാര്യ ദൃശ്യങ്ങൾ പക‍ർത്തി പണം തട്ടാൻ ശ്രമം: യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി സൗഹൃദത്തിലായ യുവാവ് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ വിശ്വാസം നേടി എടുത്തു വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ […]
Read more

കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ ജീവനൊടുക്കി

കൊല്ലം: കൊല്ലം ഏരൂരിൽ വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു. ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ടത്. ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിനോദ് കുമാ‍ർ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ […]
Read more

തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയാകുന്നു

തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയാകുന്നു. അടുത്ത സുഹൃത്ത് ആയ സായി റോഷന്‍ ശ്യാം ആണ് വരന്‍. വിവാഹ നിശ്ചയ ചിത്രങ്ങള്‍ നടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ‘അവന്‍ ഇവന്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി. ത്രി ഡോട്സും കൂതറയും കൂടാതെ, സെവന്‍ത് ഡേ, ഇത് താണ്ടാ പൊലീസ്, […]
Read more

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ച പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി: 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. പരാതിയെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ പെൺകുട്ടിയുടെ മാതാവ് […]
Read more

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന്(21.04.25) പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. പാലം വ്യോമതാവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇന്ത്യന്‍വംശജയായ ഭാര്യ ഉഷയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ വാന്‍സ് കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നൊരുക്കും. ഇതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര-തീരുവ പ്രശ്നങ്ങളടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ […]
Read more

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ്. വലതു വശത്തെ കള്ളന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്.’മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു മേശയില്‍ പോലീസ് കേസ് […]
Read more

ഝാര്‍ഖണ്ഡില്‍ ബൊക്കാറോ ജില്ലയില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോവാദികളെ വധിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നായിരുന്നു ദൗത്യം നടത്തിയത്. മാവോവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 5.30-ഓടെ ലാല്‍പാനിയ പ്രദേശത്തെ ലുഗു മലനിരകളില്‍ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. എ.കെ. സീരിസില്‍പ്പെടുന്ന റൈഫിള്‍, പിസ്റ്റല്‍, എസ്എല്‍ആര്‍ മൂന്ന് ഇന്‍സാസ് റൈഫിള്‍ എന്നിവ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന […]
Read more

ഗൂഗിളിന് കനത്ത തിരിച്ചടി; പരസ്യ മേഖലയിൽ കുത്തകയെന്ന് കോടതി വിധി

ന്യൂഡൽഹി: ടെക്‌ ഭീമന്‍ ഗൂഗിളിന് കനത്ത തിരിച്ചടിയായി കോടതി വിധി. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ നിയമവിരുദ്ധ കുത്തകയായി ഗൂഗിൾ മാറിയെന്ന് അമേരിക്കയിലെ വെര്‍ജീനിയയിലെ ഡിസ്ട്രിക്ട് ജഡ്ജ് നിരീക്ഷിച്ചിരിക്കുന്നു. തുടരെ കമ്പനിക്കെതിരെ ലഭിക്കുന്ന രണ്ടാമത്തെ വിധിയാണിത്. ഗൂഗിളിന്റെ സര്‍വ്വവ്യാപിയായ സേര്‍ച്ച് എൻജിൻ നിയമവിരുദ്ധമായി മേല്‍ക്കോയ്മ നിലനിര്‍ത്തുന്നു എന്ന് 2024 ഓഗസ്റ്റിലായിരുന്നു മറ്റൊരു കോടതി കണ്ടെത്തിയത്. ഇന്റർനെറ്റിലെ പരസ്യത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കി 1.8 ട്രില്യൻ മൂല്യമുള്ള കമ്പനിയായി ഗൂഗിള്‍ വളർന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യം […]
Read more

സ്വർണവില ഉയരങ്ങളിലേക്ക്; ​ഗ്രാമിന് ആദ്യമായി 9,000 രൂപ മറികടന്നു

സംസ്ഥാനത്തെ സ്വർണവില കത്തിക്കയറുന്നു. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരമാണ്. ഇതാദ്യമായാണ് ഗ്രാം വില 9,000 രൂപ മറികടക്കുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. നിലവിൽ ആഗോള വില ട്രോയ് ഔൺസിന് 3,370.40 ഡോളർ നിലവാരത്തിലാണ്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ […]
Read more
Advertisement
WhiteswanTV Footer