തിരുവനന്തപുരം: ധവളപത്രം ഉണ്ടാക്കാൻ എഐ ഉപയോഗിച്ചെന്ന ആരോപണങ്ങളെ തള്ളി വിദഗ്ധസമിതി. റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധർ. ധവള പത്രത്തിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി. രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. പൊതുജനത്തിന് കിട്ടുന്ന രേഖകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നു കെ.എം ചന്ദ്രശേഖർ പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. സ്വകാര്യ വ്യക്തികളുടെ കൂടി സഹായം തേടിയില്ലെങ്കിൽ രാജ്യം എങ്ങനെ പുരോഗമിക്കും. സ്വകാര്യ മേഖലയെ കൊണ്ട് വരേണ്ട അനിവാര്യമായ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ധവളവപത്രമുണ്ടാക്കാൻ യുഡിഎഫ് എഐ സഹായം ഉപയോഗിച്ചെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചിരുന്നു. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുള്ളത്. 195 പേജ് വരുന്ന രേഖ ഒരാഴ്ചകൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയിരുന്നു എന്നും തോമസ് ഐസക് ആരോപിച്ചു.






