Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

വന്‍ കഞ്ചാവ് വേട്ട ; 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

വയനാട്: മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അടിവാരം സ്വദേശി കെ.ബാബു, വീരാജ്‌പേട്ട സ്വദേശി കെ.ഇ.ജലീല്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ടിസി വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചെതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read more

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളോട് പൂണുലും കൈയ്യിലെ ചരടും അഴിക്കാന്‍ ആവശ്യം; സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പൂണൂലും ചരടും ധരിച്ചതിന്റെ പേരില്‍ വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ തടസ്സമുണ്ടായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ശിവമോഗയില്‍ ബ്രാഹ്‌മണ സമുദായത്തിന്റെ പരാതിയിലാണ് ഒരു കേസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥിയുടെ കൈയിലെ ചരട് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അറുത്തുമാറ്റുകയായിരുന്നു. എന്നാല്‍ പൂണൂല്‍ അഴിക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥി നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ശിവമോഗയിലെ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷക്കിടെയാണ് സംഭവം.
Read more

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലെന്ന് പരാതി

കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറെ കാണ്മാനില്ലെന്ന് പരാതി. പത്തനംതിട്ട കീഴ്വായ്പൂർ സ്വദേശി അനീഷ് വിജയൻ എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ : 9497987072,9497980328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Read more

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍: എൻഡിപിഎസ് സെക്ഷൻ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈന്‍റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പോലീസ്. ഷൈന്റെ […]
Read more

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായ്ക്ക് വെടിയേറ്റു

രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകന്‍ റിക്കി റായിക്ക് വെടിയേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. ബംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഇയാളുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടിനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.വെടിയേറ്റ റിക്കിയെ ആദ്യം ബിഡദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ പരാതിയുടെ […]
Read more

രാസലഹരി ഉപയോഗിക്കില്ലെന്ന മൊഴിക്ക് പിന്നാലെ ഷൈൻ ടോം ചാക്കോയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ്. ചോയദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം ഷൈനെ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോകുമെന്നാണ് സൂചന. എന്നാൽ താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ പോലീസിന് നൽകിയ മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഓടിയത്. പിറ്റേ ദിവസം രാവിലെ സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പോലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പോലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ഹാജരാകാൻ പറഞ്ഞ സമയത് താൻ സ്റ്റേഷനിലെത്തിയതെന്നും ഷൈൻ പറഞ്ഞു. […]
Read more

കോംഗോയില്‍ ഇന്ധനവുമായി പോയ ബോട്ടിനു തീപിടിച്ചു: 148 മരണം

കിന്‍ഷാസ: കോംഗോയില്‍നിന്നു ഇന്ധനവുമായി പോയ ബോട്ടിനു തീപിടിച്ച് 148 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. എച്ച്ബി കൊംഗോളോ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് അഞ്ഞൂറോളം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. റുക്കി – കോംഗോ നദിയുടെ സംഗമസ്ഥലമായ എംബണ്ടകയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കപ്പലില്‍ പാചകത്തിനിടെയുണ്ടായ തീയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. കോംഗോയില്‍ ബോട്ട് അപകടങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. […]
Read more

ഫേസ്ബുക്കിൽ പോലീസിനെതിരെ കൊലവിളി: കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അറസ്റ്റിൽ

പാലക്കാട്: പോലീസിനെതിരെ കൊലവിളി നടത്തിയ പാലക്കാട് കൂറ്റനാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്വദേശി മുഹമ്മദ് അലി (45) യെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് നടപടി. തൃത്താലയിൽ രാഹുൽ വന്നാൽ ബിജെപിക്കാ൪ തടയുന്നത് ഒന്നു കാണാം, മോദിയുടെ വാക്കുകേട്ട് പോലീസുകാർ ഇടപെട്ടാൽ സ്വന്തം ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. അറസ്റ്റ് […]
Read more

വിദ്യാര്‍ഥികളെ കൂട്ടി മദ്യപാനം; മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മദ്യം വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് അധ്യാപകനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു മുറിയില്‍ അരഡസനോളം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് […]
Read more

കാനഡയിലെ സൂ സെ മാരിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ഓട്ടവ : തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) കാനഡയിലെ സൂ സെ മാരിയില്‍ നിര്യാതനായി. സൂ സെ മാരിയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് ഖാലിദ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു
Read more
Advertisement
WhiteswanTV Footer