Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് യുവാക്കളെ ആക്രമിച്ച് ലഹരി സംഘം

തിരുവനന്തപുരം: പോത്തന്‍കോട് കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് യുവാക്കളെ ആക്രമിച്ച് ലഹരി സംഘം. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ലഹരി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. വെട്ടേറ്റ രതീഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം പേരടങ്ങുന്ന സംഘമാണ് രതീഷിനെയും സഹോദരന്‍ രജനീഷിനെയും ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേരും മെഡിക്കല്‍ കോളേജില്‍ചികിത്സയിലാണ്.സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടതായാണ് വിവരം.
Read more

ലാന്‍ഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസര്‍ രശ്മികള്‍; പാട്‌ന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം

പട്‌ന: ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തുന്നതിനിടെ കോക്ക്പിറ്റിലേക്ക് ലേസര്‍ രശ്മികള്‍ അടിച്ചുഇതോടെ വിമാനം ആടിയുലഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പുണെയില്‍ നിന്ന് പട്‌നയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ലേസര്‍ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്. സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതാണ് വിലയിരുത്തല്‍. എയര്‍പോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ലേസര്‍ രശ്മികള്‍ എവിടെ നിന്ന് വന്നു എന്നത് വ്യക്തമല്ല.സമീപത്ത് നടക്കുന്ന ഏതെങ്കിലും പരിപാടിക്കിടയില്‍ നിന്ന് […]
Read more

വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയത് അധ്യാപകർ: പരാതി നൽകി കണ്ണൂർ സർവകലാശാല

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ അധ്യാപകരെന്ന് ആരോപണം. ബിസിയെ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. കോളേജ് അധികൃതരുടെ വീഴ്ചയാണിതെന്ന് സർവ്കലാശാല വ്യക്തമാക്കി. അതേസമയം കണ്ണൂർ സർവകലാശാല പോലീസിൽ പരാതി നൽകി. മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെ ആയിരുന്നു പരീക്ഷ. അവസാന […]
Read more

കോന്നി ആനക്കൂട്ടില്‍ 4 വയസുകാരന്‍ മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വനംമന്ത്രി

പത്തനംതിട്ട: കോന്നി ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് 4 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂര്‍ കടമ്പനാട് സ്വദേശി […]
Read more

ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. മരിച്ചത് കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞില്‍ സ്വദേശി യൂസഫ് . കടമേരി റഹ്‌മാനിയ അറബിക് കോളേജില്‍ 17 വര്‍ഷമായി അധ്യാപകനാണ്. ഉംറ നിര്‍വഹിക്കാനായി സ്വകാര്യ ഗ്രൂപ്പില്‍ എത്തിയതായിരുന്നു. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം. ജിദ്ദയിലെ റുവൈസില്‍ മൃതദേഹം ഖബറടക്കി.
Read more

ട്രംപും ജെറോം പവലും തമ്മിലുള്ള പോരുമുറുകുന്നു; കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സങ്കീര്‍ണം

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള പോരുമുറുകുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനെ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞദിവസം ജെറോം പവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ വിചാരിച്ചാല്‍ വൈകാതെ പവല്‍ പുറത്താക്കപ്പെടുമെന്നുംപ്രതികരിച്ചു. താന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്രയധികം സന്തുഷ്ടന്‍ അല്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ വെല്ലുവിളിയുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം എന്ന് പവല്‍ പറഞ്ഞിരുന്നു. […]
Read more

കൊല്ലത്ത് ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: കൊല്ലത്ത് ഭിശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സെന്റ് ജോസഫ് ഐലന്റ് സ്വദേശി യേശുദാസിനെയാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽ അതിക്രമിച്ചു കയറി 41 കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
Read more

കൊതുക് ശല്യം കാരണം വീടുവിട്ട് പെരുങ്കുളം നിവാസികൾ

കൊട്ടിയം: കൊതുക് ശല്യം കാരണം വീടുവിട്ട് പെരുങ്കളം നിവാസികൾ. തൃക്കോവിൽവട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാർഡിൽ കല്ലുവിളമുക്കിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെയോടെയാണ് പെരുങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പല വീടുകളിലേക്കും കൊതുകുകൾ കൂട്ടമായി വീടുകളിലേക്ക് ഇരച്ചെത്തി. നാട്ടുകാരും ആശ വർക്കർ ബിന്ദുവും ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ അവധിയെന്ന് പറഞ്ഞ് അവർ കൈയൊഴിഞ്ഞു. തുടർന്ന് കൊതുക് കടിയേറ്റ് വീട്ടിലും പരിസരത്തും നിൽക്കാനാകാതെ വന്നതോടെ നൂറിലേറെ വീട്ടുകാരുടെ ഉറക്കംപോലും നഷ്ടപ്പെട്ടു. പലരും വീടുവിട്ട് ബന്ധുവീടുകളിൽ […]
Read more

റോമിലെ ജയിലിലെത്തി തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. വത്തിക്കാന്‍ സിറ്റിയില്‍നിന്ന് 5 മിനിറ്റ് കാര്‍യാത്ര ;ചെയ്താണ് അദ്ദേഹം ജയിലിലേക്ക് എത്തിയത്. വീല്‍ചെയറിലെത്തിയ മാര്‍പാപ്പയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. 5 ആഴ്ച ആശുപത്രിയിലായിരുന്ന മാര്‍പാപ്പ കഴിഞ്ഞ മാസം 23ന് ആണ് ആശുപത്രി വിട്ടത്. 2 മാസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുന്ന […]
Read more

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂര്‍ :കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യ പേപ്പര്‍ വാട്‌സാപ്പ് വഴി ചോര്‍ത്തി. പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ ഗ്രീന്‍വുഡ് കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer