Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രില്‍ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന, ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം. മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ബിജെപി, ആര്‍എസ്എസിന്റെ അഭിപ്രായം ആരാഞ്ഞേക്കും. […]
Read more

‘അമ്മ’ യിൽ നിന്ന് ഷൈൻ പുറത്തേയ്ക്ക്; തിങ്കളാഴ്ച വിശദീകരണം നൽകണം

തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ വിൻസിയുടെ പരാതിയിൽ താര സംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്കസമിതി ജനറൽ ബോഡി ശുപാർശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നാം സമിതിയുടെ റിപ്പോർട്ടിന് അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം ഷൈനിനെ സംഘടന പുറത്താക്കണമെന്ന് ആവശ്യം ശക്തമാണ്. ഷൈനിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നു ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഫിലിം ചേംബറും യോഗം ചേരുന്നത്. അന്നേ […]
Read more

സമരം 68ാം ദിവസം; ചര്‍ച്ചയ്ക്ക് തയ്യാറാകുംവരെ സമരമെന്നാ ആശമാര്‍

വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഇന്ന് അറുപത്തി എട്ടാം ദിവസം.സമാന്തരമായി നടക്കുന്ന നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും കടന്നു. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
Read more

കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചു; ലഹരി സംഘം യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചു

തിരുവനതപുരം: പോത്തൻകോട് കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ച യുവാക്കൾക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. സഹോദരങ്ങളായ രതീഷ്, രജനീഷ് എന്നിവരാണ് ആക്രമത്തിനിയായത്. ഇന്നലെ വൈകിട്ടോടെയാണ് എട്ടംഗ സംഘം കാട്ടായിക്കോണം അരിയോട്ടുകോണത്താണ് വെച്ച് ആക്രമിച്ചത്. വീടിനടുത്ത് രതീഷും രജനീഷും നടത്തുന്ന പശു ഫാമിന്റെ സമീപത്ത് ലഹരി ഉപയോഗവും വില്‍പനയും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിവരം പോത്തന്‍കോട് പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നു. ശേഷം […]
Read more

ഫഹദ് ചിത്രം ഓടും കുതിര ചാടും കുതിര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫഹദ് ഫാസിലും കല്ല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും സംവിധായകനുമായ അല്‍ത്താഫ് സലീമാണ് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് പ്രൊഡ്യൂസര്‍. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. . സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലക്ക് […]
Read more

ബിജെപി ദേശീയ അദ്ധ്യക്ഷന്‍; ചര്‍ച്ചകളില്‍ യോഗിയും ശിവരാജും

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായുള്ള ചര്‍ച്ചകളില്‍ യോഗി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനോടും ആര്‍എസ്എസിന് താല്പര്യമുണ്ടെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് തെക്കേ ഇന്ത്യയില്‍ നിന്ന് ഒരാളെ പരിഗണിക്കണം എന്ന താല്പര്യം ബിജെപി നേതൃത്വം അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം യുപി, മധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ ഉടന്‍ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങും.
Read more

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ചു

പത്തനംതിട്ട:കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദര്‍ശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ […]
Read more

ഷൈന്‍ ടോം ചാക്കോയുടെ കൊക്കെയ്ന്‍ കേസ്: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ കൊക്കെയ്ന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും. ഡാന്സാഫ് ടീമിന്റെ ഹോട്ടൽ പരിശോധനക്കിടയിൽ ഹോട്ടൽ മുറിയിൽ നിന്ന് നടൻ ഇറങ്ങി ഓടിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ വിചാരണക്കോടതി എണ്ണിപ്പറഞ്ഞിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് കോടതി വിമര്‍ശിച്ചു. നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും […]
Read more

മണിരത്‌നം-കമല്‍ ഹാസ്സന്‍ ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ മണിരത്‌നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി.കമല്‍ ഹാസ്സന്റെ വരികള്‍ക്ക് എ.ആര്‍.റഹ്‌മാന്റെ സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയത്. ചെന്നൈയില്‍ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ് ചടങ്ങിലായിരുന്നു ഗാനത്തിന്റെ പ്രകാശനം. ;ചടങ്ങില്‍ കമല്‍ഹാസന്‍, മണിരത്‌നം, എ ആര്‍ റഹ്‌മാന്‍, സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കി്. ലോകവ്യാപകമായി തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. […]
Read more

കര്‍ണാടകയില്‍ വാഹനാപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം.റായ്ച്ചൂര്‍ അമരപുരയിലാണ് അപകടം. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം ഉണ്ടായത്. മരിച്ച നാലുപേരും തെലങ്കാന സ്വദേശികളാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. അപകടത്തില്‍ ഗബ്ബുര്‍ പോലീസ് കേസെടുത്തു.
Read more
Advertisement
WhiteswanTV Footer