Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഇഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റില്‍

മുംബൈ: ഇഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് രമേശ് ചെന്നിത്തലയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നടപടിക്കെതിരെ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റി.
Read more

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്നും വിശദമായ വാദം കേട്ടതിനു ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ജുഷ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത […]
Read more

ഗായകന്‍ അലോഷിക്കെതിരെ വീണ്ടും കേസ്‌

തിരുവനന്തപുരം : ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷികെതിരെ പൊലി സിൽ പരാതി നൽകി. ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗസൽ പരിപാടിയിലാണ് ഗാനം ആലപിച്ചത്. നടപടി ആവശ്യപെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് ആറ്റിങ്ങൽ പൊലിസിലും റൂറൽ എസ്പിക്കും പരാതി നൽകിയത്. സമാന സംഭവത്തിൽ കേസ് നിലനിൽകെയാണ് അലോഷി വീണ്ടും ഗാനം ആലപിച്ചത്.
Read more

രാത്രി മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് വേണമെന്ന് പറഞ്ഞു; ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിർമ്മാതാവ്

സിനിമാ സെറ്റില്‍ നടന്‍ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. രാത്രി മൂന്നു മണിക്ക് ഫോൺ വിളിച്ച് കഞ്ചാവ് കിട്ടണം എന്നുപറഞ്ഞ ആളാണ് ശ്രീനാഥ് ഭാസിയെന്നും നമുക്ക് കോടതിയിൽ വെച്ച് കാണാമെന്നുമാണ് ഹസീബ് മലബാര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. സ്ഥിരമായി നടൻ സെറ്റിൽ എത്താത്തതിനാൽ സിനിമ ചിത്രീകരണം നീണ്ടുപോയെന്നും നിര്‍മ്മാതാവ് പറയുന്നു.
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

പാലക്കാട്: കോണ്‍ഗ്രസ് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഓമനക്കുട്ടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകുകയായിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി […]
Read more

സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി

സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കിയ പൊലീസിന്റെ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് ഈ തുക സംസ്ഥാന സര്‍ക്കാരിന് ഈടാക്കാമെന്നും കോടതി പറഞ്ഞു. സിവില്‍ തര്‍ക്കങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയെ ചീഫ് ജസ്റ്റിസ് അപലപിച്ചു. ‘സിവില്‍ കേസുകളില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. മുന്‍പും […]
Read more

ഷൈൻ ടോം ചാക്കോയെപത്ത് വർഷമായി വേട്ടയാടുന്നു; വെളിപ്പെടുത്തലുമായി ഷൈൻ്റെ കുടുംബം

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. ‘വിൻസിയുമായും അവരുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും’ ഷൈനിൻ്റെ കുടുംബം പറയുന്നു. വിവാദങ്ങൾ […]
Read more

‘യുഡിഎഫ് കാലത്ത് പോലീസിന് വീഴ്ച സംഭവിച്ചു’; ഷൈൻ ടോം ചാക്കോയ്ക്കെതിരെ മന്ത്രി എംബി രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ മന്ത്രി എംബി രാജേഷ്. നടി വിന്‍സി അലോഷ്യസ് നടനെതിരെ നല്‍കിയ വെളിപ്പെടുത്തലില്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് ഏത് മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് വകുപ്പ് കൈക്കൊള്ളും. വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും കേസെടുക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് കാലത്തെ പോലീസിന്റെ വീഴ്ചയാണ് ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിടാന്‍ ഇടയാക്കിയതെന്നും […]
Read more

ഷൈൻ ടോം ചാക്കോയെ മാറ്റി നിർത്തും; വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം ഉണ്ടായതെന്ന് കാണിച്ച് ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് വിൻസി പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ […]
Read more

ഇന്ത്യന്‍ വിദ്യാര്‍ഥിയെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി

ന്യൂയോര്‍ക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥി കൃഷ് ലാല്‍ ഇസെര്‍ദസാനിയെ നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ ജഡ്ജി വില്യം കോണ്‍ലി താല്‍ക്കാലികമായി തടഞ്ഞു. 2021 മുതല്‍ എഫ്-1 വിദ്യാര്‍ഥി വിസയില്‍ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദ വിദ്യാര്‍ഥിയാണ് കൃഷ്ലാല്‍. 2024 നവംബര്‍ 22-ന് കൂട്ടുകാര്‍ക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോള്‍ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ലാല്‍ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കേസ് പരിശോധിച്ച […]
Read more
Advertisement
WhiteswanTV Footer