Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

പഹല്‍ഗാം ഭീകരാക്രമണം: പാക് നടൻ ഫവാദ് ഖാന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചേക്കില്ല

പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയിൽ പ്രദർശിപ്പിച്ചേക്കില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം തടയാന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആലോചിക്കുന്നത്. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് ‘അബിര്‍ ഗുലാല്‍’. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍ ആന്‍ഡ് സണ്‍സ് (2016), യേ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ നേരത്തെ […]
Read more

കപ്പലിൽ വെച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പലിൽ നാലര വയസുകാരന് നേരെ ലൈംഗികാതിക്രമം. ലക്ഷദ്വീപ് കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനെ (20) പോലീസ് അറസ്റ്റ് ചെയ്തു. മീനുകളെ കാണിച്ചു തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. അമ്മയോടൊപ്പം കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി തിരികെ വന്ന് അമ്മയോട് സംഭവം വിവരിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. പിന്നാലെ കപ്പൽ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പ് ചേർത്താണ് പ്രതിക്കെതിരെ […]
Read more

മൊബൈൽ ഫോണിന്റെ ഇഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രം കുത്തിത്തുറന്ന യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ ക്ഷേത്രത്തിൽ കവർച്ച നടത്തി യുവാക്കൾ. വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വെട്ടൂർ സ്വദേശികളായ ശിഹാബ് (18), അസീം (19) എന്നിവരാണ് മോഷണം നടത്തിയത്. ഇരുവരെയും വർക്കല പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിന്റെ ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെയാണ് യുവാക്കൾ മോഷണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയും സ്റ്റോർ റൂമും കുത്തി തുറന്നു കവർച്ച നടത്തി. 21,000 രൂപ നഷ്ടപ്പെട്ടെന്നാണ്‌ […]
Read more

മെയ് മാസം രണ്ടു ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മെയ് മാസം പകുതിയോടെ പെൻഷൻ വിതരണം ആരംഭിക്കും. ഇതിനായി സർക്കാരിന് 1800 കോടി രൂപയോളം ആവശ്യമാണെന്നും ധനവകുപ്പ് പറയുന്നു. രണ്ട് ഗഡു പെൻഷൻ ഒരുമിച്ചു നൽകുന്നതോടെ ഓരോ ഗുണഭോക്താവിനും രൂപ വീതം ലഭിക്കും. നേരത്തെ സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അഞ്ച് […]
Read more

കിണറ്റില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

തിരുവന്തപുരം : നെയ്യാറ്റിന്‍കര വെള്ളറടയില്‍ കിണറ്റില്‍ വീണു മൂന്നു വയസുകാരി മരിച്ചു. ചൂണ്ടിക്കല്‍ സ്വദേശി ചന്ദ്രമോഹന്‍ – ആരതി ദമ്പതികളുടെ മകള്‍ നക്ഷത്ര (3)ആണ് മരിച്ചത്. അച്ഛന്‍ വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട് പുറത്തു പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടിയത്. പൊക്കം കുറഞ്ഞ കൈവരിയുള്ള കിണറിലാണ് കുട്ടി വീണത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read more

സങ്കൽപ്പിക്കാനാകാത്ത ശിക്ഷ നൽകും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലില്ല തിരിച്ചടിയാകും നൽകുകയെന്ന് പ്രധാനമന്ത്രി നാരദന്ദ്ര മോദി. രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണ് ഈ ഭീകരാക്രമണം എന്നും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും നരേന്ദ്രമോദി ബീഹാറില്‍ പറഞ്ഞു. പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെ ശിക്ഷിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചതിനു […]
Read more

വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത (38) യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കൂടാതെ 4 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷ വിധിച്ചത്. ഏപ്രില്‍ പത്തിന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ […]
Read more

നേരിയ കുറവ്; സ്വർണവില പവന് 80 രൂപ കുറഞ്ഞു

കേരളത്തിലെ സ്വർണ്ണ വിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് വില. നിലവിൽ രാജ്യാന്തര സ്വർണ്ണ വില ട്രോയ് ഔൺസിന് 3,327.30 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,10,900 രൂപ എന്നതാണ് നിരക്ക്. ഒരു […]
Read more

ഗൗതം ഗംഭീറിന് വധഭീഷണി; പഹല്‍ഗാമിലെ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന പോസ്റ്റിനുപിന്നാലെ

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്. ഭീഷണിയെത്തുടര്‍ന്ന്, ഗംഭീര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആരാണ് സന്ദേശം അയച്ചതെന്നും അറിയാനുള്ള അന്വേഷണം സൈബർ പൊലീസ് നടത്തുകയാണ്. ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്സില്‍ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും […]
Read more

‘വിൻ സി പറഞ്ഞതെല്ലാം ശെരിയാണ്’, ഷൈനിനെതിരെ ഗുരുതര ആരോപണവുമായി നടി അപർണ ജോണ്‍സ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി നടി അപർണ ജോൺസ്. ‘സൂത്രവാക്യം’ സിനിമ സെറ്റിൽവെച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപർണ ജോൺസ് വെളിപ്പെടുത്തി. നടി വിൻ സിയും താനും ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. വിൻ സിയുടെ ആരോപണം ശരിയാണ് എന്നും താര സംഘടനയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു. വിന്‍ സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍ സി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ […]
Read more
Advertisement
WhiteswanTV Footer