Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

വയനാട് ടൗണ്‍ഷിപ്പ്: നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നത് വരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സംസ്ഥാന […]
Read more

108 ആംബുലന്‍സ് ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വെള്ളറടയില്‍ ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരണപ്പെട്ട ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം ആന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് അളവടക്കം കുറഞ്ഞ ആന്‍സിയെ വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല. കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാന്‍ സാധിക്കാത്തതായിരുന്നു രോഗി മരിക്കാനിടയാക്കിയ സംഭവം.
Read more

സംശയം ജനിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം കുറിപ്പുമായി നസ്രിയ നസീം

അടുത്തിടെ നസ്രിയ നസീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് മാസങ്ങളായി മാനസികമായി അത്ര സുഖമില്ലെന്നും, വ്യക്തിപരമായ ചില വെല്ലുവിളികള്‍ മൂലമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നതെന്നും നസ്രിയ നസീം പറയുന്നു. ‘എന്റെ 30ആം പിറന്നാളും പുതുവര്‍ഷവും, സൂക്ഷ്മദര്‍ശിനിയുടെ വിജയവുമെല്ലാം ഞാന്‍ ആഘോഷിക്കാന്‍ വിട്ടുപോയി, കാര്യങ്ങള്‍ വിശദീകരിക്കാത്തതിനും കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്കാത്തതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനൊപ്പം, എനിക്ക് കേരള […]
Read more

ഷൈൻ ടോം ചാക്കോ പൊള്ളാച്ചിയിൽ? പോലീസ് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക്‌ പോലീസ് ഇന്ന് നോട്ടീസ് നൽകും. ഷൈൻ്റെ വീട്ടിലെത്തിയാവും നോട്ടീസ് നൽകുന്നത്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഷൈനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി. നടൻ തമിഴ്നാട്ടിലാണെന്നാണ് ഷൈൻ ടോം ചാക്കോയുടെ ടവർ ലൊക്കേഷൻ അനുസരിച്ചു നടൻ പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. എന്നാൽ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ […]
Read more

കോയമ്പത്തൂര്‍ സ്‌ഫോടനം; അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: 2022ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു . ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്‌മാന്‍ , ശരണ്‍ മാരിയപ്പന്‍, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസര്‍വ് വനത്തിലും കൂടിക്കാഴ്ച നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇതുവരെ 17 പേര്‍ക്ക് എതിരെയാണ് […]
Read more

സിനിമ സെറ്റിലെ ലഹരി ഉപയോഗം; വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സഹകരിക്കതെ കുടുംബം

കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍ സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചു. മറ്റ് നിയമ നടപടികളിലേക്ക് പോകാന്‍ താത്പര്യമില്ലെന്നാണ് കുടുംബം പറയുന്നത്. വിന്‍സിയുടെ പിതാവാണ് ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. അതേസമയം വിന്‍സി അലോഷ്യസ് സംഘടനങ്ങള്‍ക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമവുമായി ബന്ധപെട്ട കാര്യങ്ങള്‍ പരാതിയില്‍ ഇല്ലാത്തതും പൊലീസിന് പരാതി കൈമാറാതത്തിന് കാരണമാണ്. വിന്‍സി നല്‍കിയ പരാതിയില്‍ […]
Read more

മാംസാഹാരികളെ വൃത്തികെട്ടവരെന്ന് വിളിച്ചു; മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ സംഘര്‍ഷം

മുംബൈ: മാംസാഹാരം കഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. മുംബൈ ഘാട്‌കോപ്പര്‍ മേഖലയില്‍ ഗുജറാത്തികളും മറാത്തി സംസാരിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.. മാംസവും മീനും കഴിച്ചതിന്റെ പേരില്‍ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാര്‍ മറാത്തികളായ കുടുംബങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. മാംസാഹാരം കഴിക്കുന്നവരെ വൃത്തിക്കെട്ടവരെന്ന് വിളിക്കുകയും മീനും മാംസവും പാചകം ചെയ്യരുതെന്ന് മറാത്തികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അതെ സമയം ആര് എന്ത് കഴിക്കണമെന്ന് ആര്‍ക്കും നിര്‍ദേശിക്കാനാകില്ലെന്നും മുംബൈയില്‍ അത് നടക്കില്ലെന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്തെ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് […]
Read more

ഫ്‌ലോറിഡ സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 2 മരണം, ആറുപേര്‍ക്ക് പരുക്ക്

വാഷിങ്ടന്‍ : യുഎസിലെ ഫ്‌ലോറിഡ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 6 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് ഇരുപതുകാരന്‍ വെടിയുതിര്‍ത്തത്. അക്രമിയായ വിദ്യാര്‍ഥിയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. വെടിവെയ്പ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികളോടും അധ്യാപകരോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ എല്ലാ ക്ലാസുകളും സര്‍വകലാശാല റദ്ദാക്കി.
Read more

വാഗമണ്ണില്‍ വിനോദയാക്കിടെ വാഹനാപകടം; സ്ത്രീ മരിച്ചു

ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വേലത്തുശേരിക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറയില്‍ ധന്യ (43) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

സംഘപരിവാറുമായി നേർക്കുനേർപാലക്കാട്ടെയൂത്ത് കോൺഗ്രസ്സ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട്ടെ സംഭവവികാസങ്ങൾ കേരളമാകെ വീക്ഷിക്കുകയാണ്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. ആരെയും അറിയിക്കാതെ രഹസ്യമായി പേരിട്ട് തറക്കല്ല് ഇടീലിലേക്ക് വന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി വരികയായിരുന്നു. ചടങ്ങ് നടക്കുന്ന ഇടത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തുകയും തറക്കല്ല് ഇട്ട ഇടത്ത് വാഴ വെക്കുകയുമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ നഗരസഭയിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിൽ കടുത്ത […]
Read more
Advertisement
WhiteswanTV Footer