Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Neyyattinkara

നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ. ആൻസലനെതിരെ ജാതീയ അധിക്ഷേപം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ആൻസലനെതിരെ ജാതീയ അധിക്ഷേപവുമായി എൻഡിഎ സ്ഥാനാർഥി ചെങ്കല്‍ രാജശേഖരന്‍ നായർ രംഗത്ത്. സ്വന്തം ജാതിയിലുള്ള ചിലർക്കു മാത്രമാണ് ആനുകൂല്യങ്ങൾ നൽകിയതെന്നും, കോളനികളിലെ വോട്ടുകൾ സ്വാധീനിക്കാൻ സഹായങ്ങൾ നൽകി വിജയിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ, “സ്വന്തം ജാതിക്കാർക്ക് ജോലി വാങ്ങിക്കൊടുത്തത് ഒഴികെ ആൻസലൻ മറ്റൊന്നും ചെയ്തിട്ടില്ല. ആനുകൂല്യം പ്രതീക്ഷിച്ചാണ് ചിലർ പാർട്ടിയോടൊപ്പം നടക്കുന്നത്. കോളനികളിൽ സഹായങ്ങൾ നൽകി വോട്ടാക്കി മാറ്റുന്ന പ്രവണതയുണ്ട്. അത്തരത്തിലുള്ള ഓഫറുകൾ ഞങ്ങളോടും ആവശ്യപ്പെട്ടെങ്കിലും തങ്ങൾ അത് നിരസിച്ചു,” […]
Read more

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ അച്ഛന് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചത്. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്നാണ് ഷിജിന്‍ പൊലീസിനോട് സമ്മതിച്ചത്. ശനിയാഴ്ചയാണ് കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെ മകന്‍ ഇഹാന്‍ ആശുപത്രിയില്‍ […]
Read more

യുവതിയെ വീട്ടിൽ കയറി വെട്ടിയ സംഭവം; ആൺസുഹൃത്ത് റിമാൻഡിൽ

നെയ്യാറ്റിൻകര: വെൺപകലിൽ യുവതിയെ വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ അറസ്റ്റിലായ ആൺ സുഹൃത്തിനെ കോടതി റിമാൻഡ് ചെയ്തു. കൊടങ്ങാവിള, കോട്ടപ്പുറം, കരയ്ക്കാട്ടു വിള വീട്ടിൽ വിപിൻ (30) ആണ് റിമാൻഡിൽ ആയത്. ഇയാൾ ലോറി ഡ്രൈവറാണ്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വെട്ടിപരിക്കൽപ്പിക്കാൻ കാരണം. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതി നേരത്തെയും യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വെൺപകൽ, പ്ലാമുടുമ്പ്, പുത്തൻവീട്ടിൽ ശ്രീകണ്ഠൻ നായരുടെയും പ്രസന്നകുമാരിയുടെയും […]
Read more

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി വിവാദത്തിൽപ്പെട്ട ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാൽവിൽ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും കൂടാതെ പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാരണങ്ങൾ മരണത്തിലേക്ക് നയിക്കാൻ തക്ക വിധത്തിൽ ഉള്ളതായിരുന്നു എന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം മക്കൾ സമാധിയിരുത്തിയത് വിവാദമായതോടെയാണ് കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊലീസ് തുറന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു […]
Read more

ശിക്ഷാവിധിയ്ക്കായ് കാത്തിരുന്ന് കേരളം; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുന്നത്. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുള്ളത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ […]
Read more

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി

നെയ്യാറ്റിൻകര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ശിക്ഷാ വിധി നാളെ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് സൈനികന്റെ വിവാഹ ആലോചന ഗ്രീഷ്മയ്ക്ക് വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം നല്‍കി. അതിന് […]
Read more

ഗോപന്‍ സ്വാമിയുടെ സമാധി വിവാദം : ഭരണകൂടം ഉത്തരവാദിത്വം നിറവേറ്റണം: വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം. നിയമ വാഴ്ച്ചയുള്ള രാജ്യത്ത് എല്ലാ പൗരന്മാരും നിയത്തിന് കീഴിലാണ്. ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും രാജ്യത്തെ നിയമത്തിന് അതീതരല്ല. കുടുംബാംഗങ്ങളുടെ ദുരൂഹ സാഹചര്യത്തിലുള്ള സമാധി വാദം അംഗീകരിക്കാനാവില്ലഅങ്ങനെ സമാധി ആയിട്ടുണ്ടെങ്കിൽ ഈ ആധുനിക കാലത്ത് അതിന്റെ വീഡിയോയോ ഫോട്ടോകളോ എടുത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു അങ്ങനെയായിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ ദുരൂഹത ഒഴിവാക്കമായിരുന്നു. നിയമം എന്താണോ അനുശാസിക്കുന്നത് അതുമായിട്ട് ഭരണകൂടവും […]
Read more

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഉടൻ തുറക്കും. കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. രാവിലെ 10 മണിക്കു മുൻപ് കല്ലറ തുറന്നു പരിശോധിക്കാനാണു തീരുമാനം. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആർഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ […]
Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ,സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം. ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം 2022 ജൂലൈ 04-ന് യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്.തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് […]
Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ,സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം. ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം 2022 ജൂലൈ 04-ന് യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്.തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer