സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: passed away

കര്‍ണാടകയില്‍ സിര്‍വയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

ഉഡുപ്പി: കർണ്ണാടകയിലെ ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ലീന റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു കാറിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലീന മത്യാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിര്‍വ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more

മഞ്ഞപ്ര നാടിൻ്റെ നൊമ്പരമായി സ്വാതന്ത്ര്യസമര സേനാനി മേയ്ക്കാടൻ പൗലോയുടെ വേർപാട്

മഞ്ഞപ്ര സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി ഒഴുപ്പിള്ളി മേയ്ക്കാടൻ പൗലോ (99)യുടെ വേർപാട് മഞ്ഞപ്ര നാടിൻ്റെ നൊമ്പരമായി മാറി. കഴിഞ്ഞ വ്യാഴ്ച രാവിലെ 8.30നാണ് സ്വാതന്ത്ര്യ സമര സേനാനി കൂടിയായ പൗലോ മകൻ റോയിയുടെ വസതിയിൽ വച്ച് വാർദ്ധ്യക സഹജമായ അസുഖം മൂലം മരണപ്പെട്ടത്. രാജ്യസ്നേഹത്തേക്കാൾ പരമാവധി ഒന്നുമില്ലെന്നാണ് പൗലോ ചേട്ടനെ സന്ദർശിക്കാൻ എത്തുന്നവർക്ക് അദ്ദേഹം കൊടുക്കുന്ന സാക്ഷ്യം. ഗാന്ധിജിയെ നേരിൽ കാണാൻ കഴിയാത്തത് ജീവിതത്തിൽ ബാക്കിവയ്ക്കുന്ന സങ്കടം അദ്ദേഹം മറ്റുള്ളവരായി പങ്ക് വച്ചത് ആദരാജഞലികൾ […]
Read more

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. വിനയം കൊണ്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരോടുമുള്ള സഹാനുഭൂതി കൊണ്ടും സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ജനഹൃദയങ്ങളില്‍ സവിശേഷമായ ഇടം നേടിയ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മോട് വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ലോകത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ലാളിത്യത്തിന്റേയും എളിമയുടേയും മഹനീയ മാതൃക കൂടിയാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. ഭീകരതയും അഭയാര്‍ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ […]
Read more

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി അനുശോചിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരുപം മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ […]
Read more

മകളെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ചുകൊന്ന കൃഷ്ണപ്രിയയുടെ അച്ഛന്‍ ശങ്കരനാരായണന്‍ അന്തരിച്ചു

മലപ്പുറം : സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു കൊന്ന ശങ്കരനാരായണന്‍ ഇനി ഓർമ്മ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 2001 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത് . മഞ്ചേരിയിൽ സ്‌കൂള്‍ വിട്ടുവരുന്ന വഴി പെൺകുട്ടിയെ അയല്‍വാസിയായ മുഹമ്മദ് കോയ എന്നയാൾ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിനെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. എന്നാൽ , ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ വെടിവച്ചുകൊലപ്പെടുതുകയായിരുന്നു . തുടർന്ന് […]
Read more

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു

തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗ ബാധിതനായിരുന്നു. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള രവികുമാർ തൃശൂർ സ്വദേശിയാണ്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമാമേഖലയിൽ ശ്രദ്ധേയനായി. പ്രശസ്ത സംഗീത സംവിധായകനായ […]
Read more

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

മുംബെെ: ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ദേശസ്നേഹത്തെക്കുറിച്ച് പറയുന്ന സിനിമകൾ സംവിധായം ചെയ്തും അഭിനയിച്ചുമാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ഈ ജനപ്രീതി അദ്ദേഹത്തിന് ‘ഭാരത് കുമാർ’ എന്ന പേരും നേടികൊടുത്തിരുന്നു. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരവും […]
Read more

യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

ദുബൈ: യുഎഇ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം അമര്‍ അല്‍ ദൗഖി അന്തരിച്ചു. ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം എക്‌സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അല്‍ ഷഹാബ് ക്ലബ് അംഗവുമായിരുന്നു അല്‍ ദാഖി. 2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കലിന് ശേഷം അറബ് മാധ്യമമായ ഖലീജ് ടൈംസില്‍ ഫുട്‌ബോള്‍ കളികളെ വിശകലനം ചെയ്ത് എഴുതാറുണ്ടായിരുന്നു. ഫുട്‌ബോള്‍ പ്രേമികളടക്കം നിരവധി പേര്‍ അല്‍ ദൗഖിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
Read more

സുപ്രീം കോടതി മുൻ ജഡ്ജി വി രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി വി രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായിരുന്ന അദ്ദേഹം 1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് വി രാമസ്വാമി. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993 ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ അദ്ദേഹം നേരിട്ടത്. അന്നത്തെ ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് […]
Read more

മുൻ എംഎൽഎ പി രാജു അന്തരിച്ചു

കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. അവസാന കാലത്ത് പാര്‍ട്ടിയുമായി ഇടഞ്ഞ പി രാജു പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.