Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pathanamthitta

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ ടിക്കറ്റ്: കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ വ്യാജ ടിക്കറ്റുമായി എത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി. തിരുപുറം സ്വദേശി ഗ്രീഷ്മയാണ് കുറ്റം സമ്മതിച്ചത്. തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരി ​ഗ്രീഷ്മയാണെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു. വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കരയില്‍ എത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അക്ഷയ […]
Read more

കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ് ചത്തതെന്ന് കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തും. നേരത്തെ ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവ കുട്ടിയുടെ ജ‍ഡം കണ്ടെത്തിയിരുന്നു. കോന്നി വനം റേഞ്ചിലെ വനമേഖലയോട് ചേർന്ന കല്ലേലി ജനവാസ മേഖലയുടെ സമീപത്തെ സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ജഡം കണ്ടെത്തിയത്.
Read more

സൈറൺ മുഴങ്ങിയേക്കാം; 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ നാളെ മോക്ക് ഡ്രിൽ

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ശബരിമലയിലെ ഉത്സവ സാഹചര്യം കണക്കിലെടുത്ത് പത്തനതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ ഏറെ നിർണായകമാണ് മോക്ക് ഡ്രില്ലുകൾ. ഓരോ സംവിധാനങ്ങളും എങ്ങനെ ഫലപ്രദമാകുന്നു എന്ന് വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും ഇത്തരം പ്രവർത്തനങ്ങൾ […]
Read more

ശബരിമല ഉത്സവം ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം അവസാനിക്കുമ്പോൾ വിഷു ആഘോഷം ആരംഭിക്കുന്നതിനായി ഏപ്രിലില്‍ 18 ദിവസം നട തുറക്കും. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും മുളപൂജ. ആറിന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നള്ളത്ത്. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം. 11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് […]
Read more

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെകിട്ടിയില്ല; നിക്ഷേപകൻ ആത്മഹത്യക്ക് ശ്രമിച്ചു

കോന്നി: കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) ആണ് മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു. എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും […]
Read more

ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

പത്തനംതിട്ട: അടൂര്‍ എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചശേഷം റോഡരികില്‍ കിടന്നിരുന്ന കാറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ന് ഏനാത്ത് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
Read more

തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തികൊണ്ടുപോകാൻ ശ്രമം. ആഞ്ഞിലിത്താനം സ്വദേശിയായ ജെബിനാണ് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇത് കണ്ട ജീവനക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്. സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. […]
Read more

വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ മാല കവർന്നു; സ്ത്രീ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ചന്ദനപള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ പ്രതി പിടിയിലായി. ബന്ധുക്കളായ അയൽവാസികൾ നൽകിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമൺ പൊലീസ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഉഷ, മറിയാമ്മയുടെ വീട്ടിൽ മുൻപ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടിൽ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് […]
Read more

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയെയും ആൺ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് ഇയാൾ. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. ഈ കുടുംബം താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. കേസ് […]
Read more

മദ്യപാനത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദാണ് പിടിയിലായത്. കുമ്പഴയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. ഇതിനുശേഷം ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു. പിന്നീട് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
Read more
Advertisement
WhiteswanTV Footer