സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

നരിക്കുനി- വെള്ളാരംകണ്ടി മലയിൽ കാണപ്പെട്ട അസ്ഥികൾ കാണാതായ ഭരതൻ്റെത് എന്ന് സംശയം; തീരുമാനം സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം

കോഴിക്കോട്: നരിക്കുനി വെള്ളാരംകണ്ടി മലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാട് വെട്ടാൻ വന്നവർ കണ്ട അസ്ഥികൾ മൂന്ന് മാസം മുമ്പ് നരിക്കുനി നിന്ന് കാണാതായ ഭരതൻ്റെതാനെന്ന് നിഗമനം. കുന്നമംഗലം പോലീസ് പ്രദേശത്ത് തിരച്ചിലും അന്വേഷണവും നടത്തി, സമീപത്തുനിന്ന് ലഭിച്ച ബാഗ് മരണം സംശയിക്കപെടുന്ന ആളുടേത് ആണെന്നാണ് സുഹൃതുക്കൾ പറയുന്നത്. സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈത്തുൽ ഇസ മലയുടെ മുകൾ ഭാഗത്തേക്ക് ആയി വെള്ളാരംകണ്ടി മലയിലായിട്ടാണ് സംഭവസ്ഥലം.
Read more

നരിക്കുനി ബൈത്തുൽ ഇസ മലയിൽ മനുഷ്യ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കോഴിക്കോട് : നരിക്കുനി ബൈത്തുൽ ഇസ കോളേജ് സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞ മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അൽപസമയം മുമ്പാണ് കണ്ടത്. ഇതിന് സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല, പോലീസ് സ്ഥലത്ത് പരിശോധന നടത്തി വരുകയാണ്.
Read more

വിജയാഘോഷങ്ങളൾ നിയന്ത്രിക്കുന്നതിന് സായുധ പോലീസ് അണിനിരക്കുന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സാഹചര്യത്തിൽ വിജയാഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി പോലീസിൻ്റെ കൂടെ സായുധ പോലീസും രംഗത്തെത്തി. ചങ്ങരംകുളം എടപ്പാൾ തിരൂർ പറവണ്ണ, വാക്കാട് ആശാൻ പടി, കൂട്ടായി, പടിഞ്ഞാറെക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഇലക്ഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രകടനങ്ങൾ നിരീക്ഷിക്കുന്നതിനാണ് പോലീസിൻ്റെ കൂടെ സായുധ പോലീസ് രംഗത്ത് എത്തിയത്. ഇന്ന് (14 ഡിസംബർ 2025) വിവിധ മേഖലകളിൽ വിവിധ പാർട്ടികളുടെ ആഘോഷ പ്രകടനങ്ങൾ നടക്കും.
Read more

ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാൻ കുടുക്കിൽ; ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു

കോഴിക്കോട് : അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷ കേസിൽ കുടുക്കിൽ ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു സംഘർഷം നടന്ന ദിവസം വിദേശത്തേക്ക് പോയതാണ്. പോലീസിന് നേരെ നടന്ന ആക്രമണം,പ്ലാന്റിന് തീവയ്പ്പ് എന്നിങ്ങനെ ചാർജ് ചെയ്ത എട്ടോളം കേസിൽ പ്രതിയാണ് കുടുക്കിൽ ബാബു.തദ്ദേശ തിരഞ്ഞെടുപ്പിൽ താമരശ്ശേരി കരിങ്ങമണ്ണ വാർഡിൽ മത്സരിച്ച ബാബു വൻഭൂരിപക്ഷ ത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Read more

ഫ്രഷ്ക്കട്ട് സമരം; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് അറവുമാലിന്യ സംസ്കകരണ ഫാക്ടറിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി സി ഐയായിരുന്ന സായൂജ്കുമാറിനെ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. മൂലത്തു മണ്ണിൽ ഷഫീഖ് (37) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അമ്പലമുക്കിൽ വെച്ച് അറസ്റ്റു ചെയ്ത ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 31 ആയി.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം, അനുമതി നിർബന്ധം

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലിൽ ആഹ്ലാദപ്രകടനങ്ങൾക്ക് നിയന്ത്രണം. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് അനുമതി നിർബന്ധമാക്കി. പ്രകടനങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോൾ അടക്കമുള്ള ശബ്ദ സംവിധാനങ്ങൾക്കും വിലക്കുണ്ട്. ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ അരുതെന്നും നിർദേശമുണ്ട്. നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യം പോസ്റ്റൽ […]
Read more

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം; കോഴിക്കോട് ജില്ലാ കളക്ടര്‍

കോഴിക്കോട് : ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, അഡീഷണല്‍ എസ് പി (റൂറല്‍)എ പി ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാര്‍പുരുഷന്‍മാര്‍ […]
Read more

തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് മാർച്ച്‌ നടത്തി

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം വരെ കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ. യതീഷ് ചന്ദ്ര .ജി.എച്ച് ഐപിഎസ്, കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്ഡി ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. കാസറഗോഡ് എഎസ്‌പി ഡോ. നന്ദഗോപൻ എം ഐപിഎസ്, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുരേഷ് ബാബു ഹോസ്‌ദുർഗ് ഇൻസ്പെക്‌ടർ അനൂപ് കുമാർ ഇ, ചന്തേര […]
Read more

താമരശ്ശേരിയിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കോഴിക്കോട് : താമരശ്ശേരി എക്സൈസ് സംഘം കട്ടിപ്പാറ നെടുംമ്പാലി ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പിടികൂടി. എക്‌സൈസ് ഇൻസ്പെക്ടർ കെ യു ഷംസുദ്ധീൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഡ്രേഡ്) പ്രസാദ് ,സി പി ഒ ഷഫീക്ക് അലി, നൗഷീർ, ഡ്രൈവർ പ്രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രദേശത്ത് ആരെയും കണ്ടെത്താൻ സാധിച്ചില്ല വാറ്റ് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നും വാഷ് നശിപ്പിച്ചു എന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
Read more

സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ

കോഴിക്കോട്: കക്കോടി സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ. അന്നശ്ശേരി സ്വദേശി കല്ലും പുനത്തിൽ സുരേഷ് ബാബു(50), മകൻ നീൽ സാഗർ (23) എന്നിവരെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് സംബന്ധമായ കോടതിയിലുള്ള കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്.പണം എതിർകക്ഷിക്ക് നൽകാതെ സഹോദരങ്ങളെ പ്രതികൾ ചതിക്കുകയായിരുന്നു. എലത്തൂർ എസ്.ഐ സഹദ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ രൂപേഷ്, സി.പി.ഒ അഭിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ […]
Read more

Recent News

Advertisement