Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceInvestigation

നഴ്സിങ് വിദ്യാർഥിനി വീടിന് പുറത്ത് മരിച്ചനിലയിൽ; കൊലപാതകമെന്ന് നി​ഗമനം

ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി (18) ആണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ശക്തമാക്കി. അവധി ആയതിനാൽ ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഹരിണിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് […]
Read more

പത്തനംതിട്ടയിൽ വീണ്ടും കല്ലറകളിലെ ഗ്രാനൈറ്റ് മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ വീണ്ടും മോഷണം പോയി. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷണം നടന്നത്. മല്ലപ്പള്ളിയിലെ സെമിത്തേരികളിൽ നേരത്തെ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് കടത്തിയതെന്നാണ് വിവരം. സംഭവത്തിൽ പള്ളി അധികൃതർ കീഴ്‌വായ്പൂർ പൊലീസിൽ പരാതി നൽകി. പ്രദേശത്ത് സമാനമായ രീതിയിൽ കല്ലറകളിലെ ഗ്രാനൈറ്റ് മോഷണം പോകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ നടന്ന മോഷണങ്ങളിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്ത […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവ് വിജയ് പ്രേംകുമാറാണ് സുനിതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കത്തികൊണ്ട് സുനിതയുടെ കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് അറിയിച്ചു. വിജയ് പ്രേംകുമാർ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ […]
Read more

മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്കായി ഒരുക്കിയ സൗകര്യങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്കായി ഒരുക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. മലപ്പുറം സുല്ലമുസലാം ഓറിയന്റൽ സ്കൂളിന്റെ കായികമേളയ്ക്കായി അഴീക്കോട് തെരട്ടമ്മൽ മൈതാനത്ത് ഒരുക്കിയ പവലിയനാണ് രാത്രിയിൽ നശിപ്പിച്ചത്. കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെയാണ് പവലിയൻ തകർന്ന നിലയിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പവലിയന്റെ ഷീറ്റുകൾ വലിച്ചുകീറിയ നിലയിലായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ മലപ്പുറം എസ്പിക്കും അരീക്കോട് പൊലീസിനും പരാതി നൽകി. പുലർച്ചെ 12.30 വരെ അധ്യാപകർ മൈതാനത്ത് ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് പവലിയൻ […]
Read more

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് കുട്ടികളെ കാണാതായത്. രാത്രി 12.30നും പുലർച്ചെ ഒന്നിനും ഇടയിലാണ് ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ടെത്തുന്നതിനായി ചിൽഡ്രൻസ് ഹോമിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിൽ ഒരാൾ നേരത്തെയും ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയിരുന്നുവെന്നാണ് വിവരം. അധികം വൈകാതെ കുട്ടികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് […]
Read more

പിണറായി വിജയനെതിരായ ഇഡിയുടെ കത്ത്; കേസ് എടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതായി റിപ്പോർട്ട്. ഇഡി കൈമാറിയ മൊഴികൾ തെളിവായി പരിഗണിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നതും ഉചിതമാണെന്നാണ് വിലയിരുത്തൽ. അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക എന്നാണ് സൂചന. അതേസമയം, ഇഡിയുടെ കത്ത് കോൺഗ്രസിനെ […]
Read more

പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

പാലക്കാട്: പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. സെപ്റ്റംബർ മൂന്നിനാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ കറുത്ത തുണികൊണ്ട് മറച്ച ശേഷമാണ് പ്രതികൾ ഇരുമ്പ് ഗ്രിൽ മുറിച്ച് കടത്തിയതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 30 […]
Read more

അമ്മായി അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ

കാൻപൂർ: അമ്മായിയച്ഛന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ മരുമകൾ തന്നെ കൊലപാതകക്കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂരിൽ ഫാർമ വ്യാപാരി വിനീത് മിനോച്ച കൊല്ലപ്പെട്ട കേസിലാണ് മരുമകൾ ശാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാൺപൂരിലെ കല്യാൺപൂർ ഇന്ദിരാനഗറിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച വിനീത് മിനോച്ചയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ വീട്ടിൽനിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയം ശക്തമായി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മരുമകൾ […]
Read more

ഭവാനിപ്പുഴയിൽ ചാക്കുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം, സ്ഥിരീകരിച്ച് പൊലീസ്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകൾക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെത്തിയത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് നാല് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോട് ചേർന്നുള്ള ഭാഗത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി […]
Read more

റാന്നിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം

പത്തനംതിട്ട: റാന്നിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വരവൂർ സ്വദേശിക്കെതിരെയാണ് മൂന്ന് സ്ത്രീകൾ പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന മോർഫ് ചെയ്ത ദൃശ്യങ്ങൾ മറ്റൊരാൾ സ്വന്തം ഫോണിലേക്ക് പകർത്തിയതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും നിലവിൽ നിർണായക തെളിവുകൾ കണ്ടെത്താനായിട്ടില്ല. മറ്റൊരു മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix