Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceInvestigation

ഊബർ ടാക്സിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ഊബർ ടാക്സിയിൽ യാത്ര ചെയ്ത സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലെ സ്കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന ശിഹാബ് (46) ആണ് കസബ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുങ്കത്തറ സ്വദേശിയായ പരാതിക്കാരിയും സുഹൃത്തുക്കളും ഉച്ചയ്ക്ക് കോട്ടൂളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ശിഹാബ് ഓടിച്ചിരുന്ന ഊബർ ടാക്സിയിൽ കയറുകയായിരുന്നു. യാത്രയ്ക്കിടെ ശിഹാബ് പരാതിക്കാരിയോട് അപമര്യാദയായി സംസാരിക്കുകയും കോഴിക്കോട് കൈരളി തിയേറ്ററിന് സമീപം എത്തിയപ്പോൾ ശരീരത്തിൽ […]
Read more

കൂത്തുപറമ്പിൽ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. പാറ സ്വദേശിയായ 15കാരൻ അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത്. രാവിലെ ആറരയോടെയാണ് പാറയിലെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽനിന്ന് ഇറങ്ങിയത്. സാധാരണ ട്യൂഷൻ കഴിഞ്ഞ് നേരെ സ്കൂളിലേക്കാണ് കുട്ടി പോകാറുള്ളത്. എന്നാൽ അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പിന്നീട് പൊലീസിൽ […]
Read more

കോട്ടയത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 23 പവൻ സ്വർണം കവർന്നു

കോട്ടയം: വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ മനസ്സിലാക്കിയത്. കുട്ടികളുടെ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. […]
Read more

നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ കവർച്ച

കോഴിക്കോട്: നാദാപുരത്ത് മൊബൈൽ ഫോൺ കടയുടെ ഷട്ടർ തകർത്ത് വൻ കവർച്ച. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple Pro Mobile എന്ന കടയിൽ നിന്നാണ് ഏകദേശം ഒരു കോടി രൂപ വിലവരുന്ന 92 ഐഫോണുകൾ മോഷണം പോയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ കട പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓണം സെയിലിനായി കടയിലെത്തിച്ച ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള […]
Read more

ഷൗക്കത്തിന്റെ മരണം; പൊലീസ് അന്വേഷണത്തിലും വീഴ്ചയെന്ന് പരാതി

മലപ്പുറം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണം. കേസിൽ നിർണായക തെളിവുകൾ ലഭിക്കാവുന്ന ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതെ കുടുംബത്തിന് തിരികെ നൽകിയെന്നാണ് പരാതി. ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അരീക്കോട് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫോൺ കുടുംബത്തിന് കൈമാറിയെന്നാണ് ആരോപണം. പാറ്റേൺ ലോക്കിലുള്ള ഫോൺ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടാകാനുള്ള […]
Read more

സുകുമാര കുറുപ്പ് ബ്രൂണൈയിലെന്ന വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്റർപോളിന് കത്തയക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു. നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കുക. 42 വർഷമായി സുകുമാരക്കുറുപ്പിനെ കേരള പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും […]
Read more

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി സംഘടിപ്പിച്ച ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അക്രമിസംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറുകളും പൂർണമായും തകർത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലംഗ സംഘം ഓണാഘോഷത്തിനിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. എന്നാൽ രാത്രി 11 മണിയോടെ 40ഓളം പേരടങ്ങുന്ന സംഘമായി വീണ്ടും എത്തിയ അക്രമികൾ പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. […]
Read more

ആറ്റിങ്ങലിൽ നദിയിൽ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിയാൻ അന്വേഷണം

തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപമുണ്ടായിരുന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40നും 50നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്. മൃതശരീരത്തോടൊപ്പം ലഭിച്ച ഇലക്ഷൻ ഐഡി കാർഡിൽ ജനനത്തീയതി 1964 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത വിധം യുവതിക്ക് […]
Read more

ഐഎഎസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് 9.8 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ചന്ദേരി പൊലീസാണ് തൃപ്തി സിംഗ് രാജ്പുത്, സഹോദരൻ സുധാംശു രാജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മേധാവിയുമാണെന്ന് അവകാശപ്പെട്ടാണ് തൃപ്തി സിംഗ് രാജ്പുത് ഇരകളെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് […]
Read more

ഇൻസ്റ്റാഗ്രാം വഴി പരിചയം; ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുജറാത്ത്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് പിന്നാലെ വൽസാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൽസാദിലെ തീരദേശ മേഖലയായ തിഥലയിൽ സായിബാബ ക്ഷേത്രത്തിന് സമീപം ഓഗസ്റ്റ് 23ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ വൽസാദ് സിറ്റി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഏകദേശം രണ്ട് വർഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix