Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceInvestigation

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിൽ; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം

കണ്ണൂർ: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലീസ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച യാത്ര തിരിച്ച അർജുൻ ബുധനാഴ്ച കണ്ണൂരിലെത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ നിലവിൽ കണ്ണൂരിൽ നിന്ന് അർജുൻ വീണ്ടും മുങ്ങിയതായാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും […]
Read more

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ

കൊച്ചി: അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് കൂട്ടാളികളെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ ഇവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഒളിയിടത്തിൽ എത്തി പ്രതിയെ പിടികൂടാനാണ് പൊലീസ് നീക്കം. നിലവിൽ അർജുൻ ആയങ്കിക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, പൊലീസ് നടപടികളെ വെല്ലുവിളിച്ച് അർജുൻ ആയങ്കി നേരത്തെ രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും […]
Read more

അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ പൊലീസ്; ഒളിയിടം കണ്ടെത്താൻ നീക്കം

കൊച്ചി: അർജുൻ ആയങ്കിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഒളിയിടം കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് പൊലീസ് നടപടി ശക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും കഴിയുമെങ്കിൽ […]
Read more

വീണാ ജോർജിനെതിരായ ആക്രമണക്കേസ്; കേസ് കെട്ടിചമച്ചതെന്ന് പരാതി

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനം. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. കണ്ണൂർ എംഎൽഎ ടി. ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎൽഎ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നിലവിൽ കേസ് റെയിൽവേ പൊലീസാണ് അന്വേഷിക്കുന്നത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം […]
Read more

ആലുവയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായെന്ന് പരാതി

ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസിലെ 16 വയസ്സുള്ള ഇരയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അധികൃതരാണ് ആദ്യം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുടുംബവും പരാതി നൽകി. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. മൂന്ന് മാസം മുമ്പ് കുടുംബം ആലുവയിലേക്ക് താമസം മാറിയതിനെ തുടർന്ന് പെൺകുട്ടി ഇവിടെ പഠിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായും തുടർന്ന് ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായും പൊലീസ് കണ്ടെത്തി. […]
Read more

പത്തനംതിട്ടയിലെ യുവതിയുടെ മരണം; ആണ്‍സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. ഏഴുകുളം സ്വദേശി അരുണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 31 കാരിയായ ഷെഹനയാണ് അടൂരിലെ വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഷെഹനയുടെ വീട്ടിലുണ്ടായിരുന്ന അരുണിനെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടൂർ കോട്ടമുകൾ സ്വദേശിനിയായ ഷെഹന ഭർത്താവുമായി […]
Read more

പത്തനംതിട്ടയിൽ യുവതി മരിച്ച നിലയിൽ; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ സ്വദേശിനി ഷെഹന (31) ആണ് മരിച്ചത്. സംഭവത്തിൽ ഏഴംകുളം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഷെഹനയുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അടൂർ നഗരസഭ കൗൺസിലറെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൗൺസിലർ വീടിനുള്ളിലുണ്ടായിരുന്ന യുവാവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ഷെഹനയെ കോവണിപ്പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ […]
Read more

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പോയത്. എന്നാൽ ബന്ധുവീടുകളിൽ അത്തരമൊരു ചടങ്ങ് ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix