സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: road accident

റോഡിലെ വരമ്പുകൾ അപകടക്കെണികളാകുന്നു; അടിയന്തിര ഇടപെടൽ വേണമെന്ന് നാട്ടുകാർ

കോഴിക്കോട്: വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി പാലത്തും, ഊട്ടുകുളത്തും റോഡിൽ സ്ഥാപിച്ചിരിക്കുന്ന വരമ്പുകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതികൾ ശക്തമാകുന്നു. വരമ്പുകൾ വ്യക്തമായി കാണുന്ന രീതിയിൽ അടയാളപ്പെടുത്താത്തതും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഇവ സ്ഥാപിച്ചതെന്ന ആരോപണം നാട്ടുകാർ ഉന്നയിക്കുന്നു. ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ അപകടങ്ങളിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ വരമ്പുകൾ ശ്രദ്ധയിൽപ്പെടാതെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. കുമാരസ്വാമി ഭാഗത്ത് നിന്ന് നരിക്കുനി ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ ബൈക്ക് യാത്രികൻ ബസാറിലെ വരമ്പ്ശ്രദ്ധയിൽപ്പെടാതെ ബൈക്ക് മറിഞ്ഞ് വീണ് […]
Read more

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

എടക്കര: രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിനു മുൻപിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. പാലായിൽ എൻട്രൻസ് പരിശീലനം നടത്തുന്ന പേരക്കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം റോഡ് മുറിച്ചു കിടക്കവേയായിരുന്നു അപകടം. ഈ സമയത്താണ് എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി മുഹമ്മദ് തെറിച്ചു വീണു. ആശുപത്രിയിലെത്തിക്കും […]
Read more

ശ്വാസംമുട്ടി വെട്ടിപ്പറമ്പ്; യാത്രക്കാർക്ക് മാസ്കും ചുമ മരുന്നും വിതരണം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: തകർന്നു കിടക്കുന്ന റോഡിലെ പൊടിശല്യം കാരണം പൊറുതിമുട്ടിയ വെട്ടിപ്പറമ്പ് നിവാസികൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങി. മാസങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മാസ്കുകളും ചുമമരുന്നും വിതരണം ചെയ്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡിലെ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് പണി പാതി വഴിയിൽ നിലച്ചതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി സമീപത്തെ വീടുകളിലും വ്യാപാര […]
Read more

ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാത; ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടക്കെണി; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടങ്ങൾ പതിവാകുന്ന കേന്ദ്രമായി മാറുന്നു. തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതക്കുരുക്കും അപകടകാരണങ്ങളും: തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോനാപ്പള്ളി, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികൾ തിരിയുന്നതും ഈ ജംഗ്ഷനിൽ നിന്നാണ്. കൂടാതെ, ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും ഈ വഴിയാണ് കടന്നുപോകുന്നത്. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവൻകുളം വഴി കിടങ്ങൂർ തുടങ്ങിയ […]
Read more

പാലാ-പൊൻകുന്നം റോഡ് മരണക്കെണിയാകുമോ? പുനരുദ്ധാരണത്തിന് ശേഷം അപകടഭീഷണി വർധിച്ചതായി പരാതി

കോട്ടയം: ശബരിമല തീർത്ഥാടന കാലം വീണ്ടും ആരംഭിച്ചതോടെ പാലാ-പൊൻകുന്നം റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി റീടാർ ചെയ്തെങ്കിലും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് ആശങ്ക. ടാറിങ്ങിന് ശേഷം റോഡിലെ ദിശാസൂചന വരകളും സീബ്രാ ക്രോസിംഗുകളും അടയാളപ്പെടുത്തിയിട്ടില്ല. റോഡ് ഉയർന്നപ്പോൾ ഇരുവശങ്ങളിലുമുണ്ടായ കുഴികൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ, നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് അപകടങ്ങൾ കുറയ്ക്കുന്നതിനായി വിളക്കും മരുതിങ്കൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന റബ്ബർ […]
Read more

രാജ്യത്ത് റോഡപകടങ്ങളിൽ മരണപ്പെടുന്ന 40% പേരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർ

ന്യൂഡല്‍ഹി: ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ 40% ൽ അധികം പേരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെന്ന് സർക്കാർ കണക്കുകൾ. 2023 ൽ ഹെൽമെറ്റ് ധരിക്കാത്ത 54,568 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത 16,025 യാത്രികരും മരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ആക്സിഡന്റ് റിപ്പോർട്ടിൽ പറയുന്നു. 35,000 ൽ അധികം കാൽനടയാത്രക്കാർക്കും ജീവൻ നഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡിന്റെ ഗുണമേന്മ വർധിക്കുന്നതിനോടൊപ്പം അപകട മരണങ്ങളുടെ കണക്കും ക്രമാനുഗതമായി ഉയരുകയാണ്. 2023ലെ ദേശീയപാത അതോറിറ്റിയുടെ അപകട റിപ്പോർട്ട് […]
Read more

മൂവാറ്റുപുഴയിൽ വാനിടിച്ച് സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ – തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടിൽ മണിയുടെ മകൻ കാശിനാഥ്‌ കെ. മണി (10) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30-നായിരുന്നു അപകടം. വീടിനു എതിർവശത്തുള്ള കടയിൽ നിന്നും കളർ പെൻസിൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാഹനം കാശിനാഥനെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഴക്കുളം […]
Read more

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കണ്ണൂർ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ ലേഖകൻ രാഗേഷ് കായലൂർ ( 51 ) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മട്ടന്നൂരിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. മൃതദേഹം കണ്ണൂർ ദേശാഭിമാനി ഓഫീസിലും, മട്ടന്നൂരിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാല് മണിക്ക് പൊറോറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരം. Content: Journalist dies while […]
Read more

കൊച്ചി ഇടപ്പള്ളിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ നിരവധിവാഹനങ്ങളിലേക്ക് ഇടിച്ചു കയറി

കൊച്ചി: ഇടപ്പള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഉച്ചയ്ക്ക് 12.30നാണ് അപകടം ഉണ്ടായത്. ഇടപ്പള്ളിയിൽ നിന്നും പൂക്കാട്ടുപടി റോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ മറ്റൊരു ഓട്ടോയെയും റോഡിനോട് ചേർത്തുവച്ചിരുന്ന പാചകവാത സിലിണ്ടറുകളെയും ഇടിച്ചുതെറിപ്പിച്ചു. പിന്നീട് കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണ്. അപകടകാരണം വ്യക്തമല്ല. Content: Car accident […]
Read more

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

മലപ്പുറം: സ്വകാര്യ ബസ് മറിഞ്ഞു അപകടം. മലപ്പുറം പുത്തനത്താണി ചുങ്കം ദേശീയപാതയിലാണ് അപകടം നടന്നത്. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.