Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: road

ദേശീയ പാതയിലെ സർവീസ് റോഡുകൾ വൺ വേയാക്കുന്നു; നിയമ ലംഘനങ്ങൾക്ക് കനത്ത നടപടി

മലപ്പുറം: ജില്ലയിലുടനീളം ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനം. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹന പാർക്കിങ്ങും കർശനമായി ഒഴിവാക്കും. അപകടസാധ്യതയുൾപ്പെടെ കണക്കിലെടുത്താണ് പുതിയ പരിഷ്കാരം. മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് ദേശീയപാത 66ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി […]
Read more

ഫറോക്ക് പുതുക്കൈപ്പാടം – സുരഭി റോഡ്ഡ്രൈനേജ്നിർമ്മാണം;എംഎൽഎ ഫണ്ട് അനുവദിച്ചു

കോഴിക്കോട് : ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറോക്ക്, പുതുകൈപ്പാടം – സുരഭി റോഡിന്റെ ഡ്രൈനേജ് നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ. ഓഫീസ്‌ അറിയിച്ചു.‎‎​ ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ. പി. എ. മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പൊതുജനങ്ങളെ അറിയിച്ചത്. ​മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എം.എൽ.എയുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് ധനാനുമതി ലഭിച്ചത്. ഡ്രൈനേജ് […]
Read more
ഗതാഗതം താൽക്കാലികമായി നിരോധിച്ചു പാലക്കാട്: നെന്മാറ ഒലിപ്പാറ റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ കണിമംഗലം മുതൽ തിരുവഴിയാട് വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പഴകിയ റോഡിൽ റീ ടാറിങ് പുനർസ്ഥാപിക്കുന്നതും, ഡ്രൈനേജ് പൈപ്പ് സ്ഥാപിക്കുക, സൈഡ് വാൾ നിർമ്മാണം തുടങ്ങിയ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. റോഡിന്റെ മോശം അവസ്ഥ മൂലം വർഷങ്ങളായി നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും ,വ്യാപാരികൾക്കും ഗതാഗത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയായാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് ഫണ്ടും ജില്ലാ പഞ്ചായത്ത് വികസന […]
Read more

പാലാ റിംങ് റോഡ് രണ്ടാം ഘട്ടം നടപടികള്‍ അന്തിമ ഘട്ടത്തില്‍:ജോസ്.കെ.മാണി.എം.പി.

പാലാ: പാലാ -പൊന്‍കുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്‌കൂള്‍ ജംഗ്ഷന്‍ വഴി പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍ മ്മാണത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റിങ് റോഡിന്റെ അവസാനഘട്ട നടപടിയില്‍പെട്ട ഫീല്‍ഡ് പ്രൊജക്റ്റ് അപ്പ്രൈസല്‍ കിഫ്ബിയില്‍ നിന്നുള്ള സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് […]
Read more

ഗതാഗതക്കുരുക്കിനു ആശ്വാസ൦; കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ചു

എറണാകുളം: ഗതാഗത കുരുക്കിന് ആശ്വാസം എന്നോണം കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ച് ടാറിങ് നടത്തി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമായി. ദിവസങ്ങളായി കാലടിയിൽ തുടരുന്ന ഗതാഗതക്കുരുക്കിനും ശമനമായിരിക്കുകയാണ്. കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 2 ദിവസമായി നടത്തി വന്ന പാലം ബഹിഷ്കരണ സമരവും സമരവും അവസാനിപ്പിച്ചു. പാലത്തിന്റെ ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിച്ചായിരുന്നു സമരം. ‌ഞായറാഴ്ച രാത്രിയിൽ പാലത്തിന്റെ 2 പ്രവേശന ഭാഗങ്ങളിലെയും കുഴികൾ അടയ്ക്കുകയും ടാറിങ് നടത്തുകയും ചെയ്തു. മഴ ഇല്ലാതിരുന്നതു മൂലം […]
Read more

ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ ; മലപ്പുറം കാക്കഞ്ചേരിയില്‍ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം തടഞ്ഞ് നാട്ടുകാര്‍

മലപ്പുറം: കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കെ എന്‍ ആര്‍ സി യുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി കടത്തിവിടുന്നു. മലപ്പുറം ചേലമ്പ്ര പഞ്ചായത്തില്‍ കിന്‍ഫ്ര പാര്‍ക്കിനും സ്പിന്നിംഗ് മില്‍ എന്ന സ്ഥലത്തിനുമിടയിലുള്ള ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. 200 മീറ്ററോളം ഭാഗത്ത് റോഡിന്റെ ഒത്ത നടുക്കാണ് വിള്ളല്‍. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ കെഎന്‍ആര്‍സിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം […]
Read more

അടിപ്പാത നിർമാണം; ആമ്പല്ലൂരിൽ വീണ്ടും ഗതാഗത നിയന്ത്രണം

തൃശൂർ: അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പുതുക്കാട് സിഗ്നൽ ജംക്ഷനിലെത്തി തൃശൂർ ഭാഗത്തേക്ക് പോകണം. ഇന്നലെ രാവിലെ മുതലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അടിപ്പാതയുടെ റോഡ് നിർമ്മാണത്തിനായി കാന തീർത്തതു മൂലമാണ് നിലവിലുള്ള റോഡ് അടച്ച് വാഹനങ്ങൾ തിരിച്ചുവിട്ടത്. ആമ്പല്ലൂരിൽ നിന്ന് വാഹനങ്ങൾ ചാലക്കുടി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് കടത്തിവിടുന്നത്. പുതുക്കാട് സ്റ്റാൻ്റിന് മുൻപിലെത്തുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിച്ച് ചാലക്കുടി ഭാഗത്തേക്ക് പോകണം. […]
Read more

റോഡ് വികസനത്തിൽ അനാസ്ഥ; വായ് മൂടിക്കെട്ടി പ്രതിഷേധ൦

മുവാറ്റുപുഴ: നഗര റോഡ് വികസനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള അനാസ്ഥയ്ക്കും മെല്ലെപ്പോക്കിനും എതിരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു. 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് റോഡ് പൊളിച്ചും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയും നിർമാണം ആരംഭിച്ച വികസന പ്രവർത്തനങ്ങൾ 30 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല. നഗരത്തിലെ ആശുപത്രികളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. റോഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനോ കൃത്യമായ നിരീക്ഷണ വിലയിരുത്തലുകൾ […]
Read more

റോഡിൽ എന്തിനാ യെല്ലോ ബോക്സ് മാർക്കിങ്ങ് ?

യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാർക്കിംഗ് ആണ് yellow box അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് yellow ബോക്സ്. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതുമാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ […]
Read more

Recent News

Advertisement
WhiteswanTV Footer