Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sabarimala

ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയും പരിശോധനാ നടപടികളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇനി മുതൽ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യ് ഓരോ ബാച്ചായും പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. പുറത്തുനിന്ന് നെയ്യ് വാങ്ങുകയാണെങ്കിൽ നിർമ്മാണ കേന്ദ്രം മുതൽ ശബരിമലയിൽ എത്തുന്നതുവരെ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും. അന്വേഷണ റിപ്പോർട്ട് […]
Read more

ശബരിമലയിലെ മിൽമ നെയ്യ് വിവാദം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവായി. ദേവസ്വം സെക്രട്ടറിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് നിലവാരമില്ലാത്തതാണോ, വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ ഭാഗമാകും. പ്രാഥമിക വിവരങ്ങൾ പ്രകാരം, ചില മിൽമ ജീവനക്കാർക്ക് ദേവസ്വം ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് സംശയം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആവശ്യമായ പരിശോധനയില്ലാതെ നെയ്യ് എത്തിച്ചുവെന്ന […]
Read more

ശബരിമലയിലെ മിൽമ വ്യാജ നെയ്യ് കേസ്; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കും

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. മിൽമ ജീവനക്കാർക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് പ്രാഥമിക നിഗമനം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നെയ്യ് വേണ്ട പരിശോധനയില്ലാതെ എത്തിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ആർ. ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. […]
Read more

ശബരിമല സ്വർ‌ണക്കൊള്ള കേസ്; താൻ നിരപരാധിയെന്ന് ആവർത്തിച്ച് പി എസ് പ്രശാന്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതികളെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും കേസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായി ചോദ്യം ചെയ്യും. ജൂലൈ 23-നാണ് […]
Read more

ശബരിമലയിൽ 450 കോടിയുടെ മെഗാ പാക്കേജ്; തീർത്ഥാടന സീസണിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കും

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തീർത്ഥാടന സീസണിന് മാസങ്ങൾ മുമ്പേ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡുകളുടെ അറ്റകുറ്റപ്പണിയിൽ മാത്രം ഒതുങ്ങാതെ തീർത്ഥാടന പാതകളുടെ സമഗ്ര നവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2021 മുതൽ ശബരിമല റോഡുകളുടെ പരിപാലനത്തിൽ ഉണ്ടായ വീഴ്ചകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തവണ […]
Read more

ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗത്തിൽ എടുത്തു. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും. ശബരിമല ക്ഷേത്രത്തിലെ തന്ത്രി പദവിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കും.
Read more

ശബരിമല തന്ത്രിയായി ബ്രഹ്മദത്തൻ യോഗ്യനെന്ന് വിദഗ്ധസമിതി റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തി. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെട്ട സമിതിയാണ് ബ്രഹ്മദത്തന്റെ താന്ത്രിക പരിജ്ഞാനം പരിശോധിച്ചത്. താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പ്രാവീണ്യമുണ്ടെന്നും സമിതി വ്യക്തമാക്കി. ബ്രഹ്മദത്തൻ തന്ത്ര വിദ്യാപീഠത്തിൽ പഠനം നടത്തിയിട്ടുണ്ടെന്നും പിതാവിനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ച പരിചയമുണ്ടെന്നും സമിതി ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു. ബ്രഹ്മദത്തനെ നേരിൽ കണ്ട ശേഷമുള്ള അന്തിമ റിപ്പോർട്ട് സമിതി ഇന്ന് തന്നെ ബോർഡിന് സമർപ്പിക്കും. നാളെ […]
Read more

ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണം

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. താഴമൺ കുടുംബം തന്ത്രി സ്ഥാനം ഒഴിയണമെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്. ശബരിമല ക്ഷേത്രത്തിനും ഭക്തർക്കും ഏറെ അവമതിപ്പ് ഉണ്ടാക്കിയ കുടുംബമാണ് താഴമൺ കുടുംബമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. തന്ത്രി താഴമൺ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് […]
Read more

ശബരിമലയിലേക്ക് നൽകിയ നെയ്യ് മറിച്ചു വിറ്റു; അന്വേഷണം ആരംഭിച്ച് മിൽമ

കൊല്ലം: ശബരിമല ക്ഷേത്രത്തിലേക്ക് മിൽമ നൽകിയ നെയ്യ് മറിച്ച് വിറ്റ് പകരം തമിഴ്നാട്ടിൽ നിന്നുള്ള കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച ആരോപണത്തിൽ മിൽമ അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 29ന് തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തു. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോർഡ് അംഗങ്ങളും രണ്ട് മുതിർന്ന […]
Read more

ശബരിമല സ്വർണക്കൊള്ളക്കേസ്; തന്ത്രിയെ പ്രതിയാക്കുന്നതിൽ എസ്ഐടിക്ക് ആശയക്കുഴപ്പം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു. 2025-ലെ സ്വർണപാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, കേസിന്റെ ആദ്യഘട്ടത്തിൽ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയ പരാമർശങ്ങളാണ് എസ്ഐടി ഉന്നതരുടെ തീരുമാനത്തെ സങ്കീർണമാക്കുന്നത്. കൂടാതെ, തന്ത്രിയുടെ അറസ്റ്റിനെ അന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എതിർത്തിരുന്നതും അന്വേഷണസംഘം പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിൽ തന്ത്രിയെ വീണ്ടും പ്രതിയാക്കിയാൽ സർക്കാർ സ്വീകരിക്കാനിടയുള്ള നിലപാടും എസ്ഐടിയുടെ വിലയിരുത്തലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix