Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sabarimala

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, കേസിലെ അന്വേഷണത്തിൽ എസ്‌ഐടി മുന്നോട്ടുപോകുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. അന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നും അതിൽ തനിക്ക് പ്രത്യേക പ്രതികരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുകയാണെന്നും മറ്റൊന്നും ചെയ്യാനില്ലെന്നും കെ. […]
Read more

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തി. ഇതോടെ ശ്രീകോവിലിന് മുകളിൽ എന്തോ ദ്രാവകം വീണിട്ടുണ്ടാകാമെന്ന സംശയം ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തി പരിശോധന നടത്തി. സ്വർണ്ണ മേൽക്കൂരയിലെ സംശയാസ്പദമായ ഭാഗങ്ങൾ വിശദമായി പരിശോധിച്ചതായി അധികൃതർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ശ്രീകോവിലിന് മുകളിൽ വീണത് നെയ്യാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതിനെ തുടർന്ന് നിറവ്യത്യാസം ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. എങ്കിലും […]
Read more

ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി സർക്കാർ ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ആരോഗ്യവകുപ്പ്. ഇതിനായി സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പ് കത്ത് നൽകി. ശബരിമലയിൽ സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസവും ഭക്ഷണ സൗകര്യവും ലഭിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൂടാതെ യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ആരോഗ്യവകുപ്പിന് ജീവനക്കാരുടെയും സാമ്പത്തിക വിഭവങ്ങളുടെയും നഷ്ടമുണ്ടാകുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനാൽ ദേവസ്വം ബോർഡ് പ്രത്യേകമായി ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് […]
Read more

ശബരിമല പൂജാ തട്ടിപ്പ്; ഗണപതിഹോമത്തിന് 50 രൂപവീതം എഴുതിയെടുക്കുന്നു

പത്തനംതിട്ട: ശബരിമലയിലെ പൂജാസാധനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഗണപതിഹോമം നടത്തിപ്പിലും ക്രമക്കേടുണ്ടെന്ന കണ്ടെത്തൽ. ഓരോ ഗണപതിഹോമത്തിനും 50 രൂപ വീതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ രേഖപ്പെടുത്തുന്നുവെന്ന് പറയുന്നുണ്ട്. ഗണപതിഹോമത്തിന് ആവശ്യമായ അവൽ, മലർ, ശർക്കര, നെയ്യ്, കൊപ്ര, തേൻ തുടങ്ങിയ സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നവയിൽ നിന്നാണ് എഴുതിയെടുക്കുന്നതെന്നും വിജിലൻസ് ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ജീവനക്കാർ പ്രതികരിച്ചു. ക്ഷേത്രങ്ങളിലെ വഴിപാടുകൾ സംബന്ധിച്ച സാധനങ്ങളുടെ ഉപയോഗം ദേവസ്വം മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതനുസരിച്ചാണ് […]
Read more

സന്നിധാനത്ത് പൂജാദ്രവ്യങ്ങളുടെ പേരിൽ തട്ടിപ്പ്; ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

പത്തനംത്തിട്ട: സന്നിധാനത്ത് ഭക്തർ വഴിപാടായി നൽകുന്ന പൂജാദ്രവ്യങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ദേവസ്വം ബെഞ്ച് പരിഗണിച്ചേക്കും. തീർഥാടകർ നൽകിയ പണത്തിന് മുഴുവൻ രസീത് നൽകാത്ത ദേവസ്വം ജീവനക്കാരനെതിരെ നടപടിക്ക് വിജിലൻസ് നേരത്തെ ശുപാർശ ചെയ്തിരുന്നു. പടിപൂജയിലും ആടിയശിഷ്ടം നെയ്യ് തയ്യാറാക്കുന്നതിലും വിതരണത്തിലുമുണ്ടായ ക്രമക്കേടുകൾക്ക് പിന്നാലെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. പാലക്കാട് സ്വദേശിയും കൊല്ലത്തെ വ്യവസായിയുമായ സുനിൽ കുമാർ എന്ന സുനിൽ സ്വാമി വഴിപാടായി നൽകുന്ന പൂജാസാധനങ്ങൾ ഗണപതിഹോമത്തിനും […]
Read more

ശബരിമലനട അടച്ചിരുന്നപ്പോൾ വീഡിയോ ചിത്രീകരണം: യുറ്റ്യൂബറുടെ മൊബൈൽ പിടിച്ചെടുത്തു

പത്തനംതിട്ട: നട അടച്ചിരുന്ന സമയത്ത് ശബരിമലയിലെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ചെങ്ങറ സ്വദേശി അനീഷ് ആണ് കേസിലെ പ്രതി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അനധികൃതമായി കയറിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ആവശ്യമായപ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ശബരിമലയിൽ വിഷു ഉത്സവത്തിന് ശേഷം നട അടച്ച ഏപ്രിൽ 18-ന്റെ പിറ്റേന്നാണ് വീഡിയോ എടുത്തതെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു. […]
Read more

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഭരണഘടന ബെഞ്ചിന് മുന്നിൽ അനുകൂല വാദം ഇന്ന് മുതൽ ആരംഭിക്കും. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആണ് യുവതി പ്രവേശനത്തെ പിന്തുണച്ച് ആദ്യം വാദിക്കുക. യുവതി പ്രവേശന വിധിയെ എതിർക്കുന്നവരുടെ വാദം ഒൻപത് ദിവസങ്ങൾക്ക് ശേഷം ഇന്നലെ പൂർത്തിയായി. ഇതോടെ പുനപരിശോധന ഹർജിയെ എതിർക്കുന്നവരുടെ വാദം തുടങ്ങുകയാണ്. എട്ട് ദിവസത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർദേശം, എന്നാൽ കേസിലെ സങ്കീർണ്ണമായ നിയമവിഷയങ്ങൾ കാരണം സമയം നീണ്ടു. ബിന്ദു […]
Read more

ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ; ഗുരുതരപിഴവെന്ന് എഡിജിപി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവം ഗുരുതര പിഴവാണെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്. കാലാവസ്ഥാ പ്രശ്നം മൂലമാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തായി, ഏകദേശം 5 മീറ്റർ ഉയരത്തിൽ വരെ എത്തിയതായി വിലയിരുത്തുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ ചിത്രങ്ങൾ എടുത്തതായും സംശയമുണ്ട്. ഈ റിപ്പോർട്ട് ശബരിമല സ്പെഷൽ കമ്മിഷണർക്ക് നൽകിയിട്ടുണ്ട്. ഇത് ഹൈക്കോടതിയിലേക്ക് കൈമാറും. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് […]
Read more

വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകവും വൈകീട്ട് പടിപൂജയും നടക്കും. ഇടവമാസ പൂജകള്‍ക്കായി മെയ് 14നു വൈകീട്ട് അഞ്ചിനു നട തുറക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി 30,000 പേര്‍ ദര്‍ശനത്തിനെത്തി. കൊടുംവേനലില്‍ പമ്പയിലെ വെള്ളം കുറഞ്ഞതാണ് നിലവിലെ വെല്ലുവിളി. നദി വേഗത്തില്‍ മലിനമാകുകയാണ്.
Read more

ക്ഷേത്രത്തിലെത്തുന്നവർ ആചാരം പാലിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ വിശ്വാസികളല്ലെങ്കിലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. വ്യക്തിസ്വാതന്ത്ര്യം മതവിശ്വാസികളുടെ അവകാശത്തെ ബാധിക്കരുതെന്ന് വിവിധ സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശബരിമലയിൽ എല്ലാ മതക്കാരും പ്രവേശിക്കാമെങ്കിലും അവിടെ എത്തുന്നവർ ക്ഷേത്രത്തിന്റെ ആചാരങ്ങൾ പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾ വിവിധ വിശ്വാസങ്ങളുള്ളവരാണെങ്കിലും ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അവിടത്തെ സമ്പ്രദായങ്ങൾ പിന്തുടരേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. വിശ്വാസിയല്ലാത്തവരും ക്ഷേത്രത്തിൽ പോകുമ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix