Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sabarimala

ശബരിമല സ്വർണക്കൊള്ള; പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരമൊരുക്കുന്നു: രൂക്ഷവിമർശനവുമായി വി ഡി സതീശൻ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം എങ്ങുമെത്താതെ നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെല്ലാവരും ജാമ്യത്തിൽ പുറത്തിറങ്ങുകയാണെന്നും അതിന് എസ്ഐടി അവസരം ഒരുക്കിനൽകുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ശബരിമലയിൽ ഇങ്ങനയൊരു അവസ്‌ഥ നിലനിക്കുന്നതിൽ വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിന് മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി […]
Read more

ശബരിമലയിൽ പുതിയ അറസ്റ്റ് ഉടൻ

ശബരിമല സ്വർണ്ണക്കൊള്ള പുതിയ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് . എവിടെയാണെങ്കിലും പ്രശ്‌നം ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോ രാഷ്ട്രീയ നേതാക്കൾക്കോ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തന്നെയാണ് . മുൻ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിട് സന്ദർശിച്ചെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വീണ്ടും വിവാദങ്ങൾ സിപിഎമ്മിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പോറ്റിയുടെ പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ […]
Read more

മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കെ ജയകുമാര്‍

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷന്‍ കെ ജയകുമാര്‍. മകര വിളക്ക് ഷൂട്ട് ചെയ്യാന്‍ അനുമതി തേടിയപ്പോള്‍ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാര്‍ പറഞ്ഞു. അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ് പിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാര്‍ അറിയിച്ചു. അതേസമയം ഷൂട്ടിങ് നടന്നത് പമ്പയില്‍ […]
Read more

സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും .കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹര്‍ജി. ജാമ്യം ലഭിച്ചാല്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ പുറത്തിറങ്ങുന്ന ആദ്യ പ്രതിയാകും മുരാരി ബാബു. അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ […]
Read more

മുരാരി ബാബുവിനെ തേടി വിജിലന്‍സ് സ്‌പെഷ്യല്‍ സംഘം

കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന മുരാരി ബാബുവിനെ തേടി വിജിലന്‍സ് സ്‌പെഷ്യല്‍ സംഘം. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് എത്തിയത്. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകള്‍ ശേഖരിച്ചു. ചങ്ങനാശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. മുരാരി ബാബുവിന്റെ വീട്ടില്‍ ഈ സംഘം റെയ്ഡ് നടത്തും. ഇന്നലെ ഈ സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നു. ഇഡി പരിശോധന നടക്കുന്നതിനാലാണ് വീട്ടില്‍ കയറാതിരുന്നത്.
Read more

ഉപ്പ് തിന്നവർ വെള്ളം കുടിക്കും”: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിക്കരണവുയമായി മന്ത്രി വി. ശിവൻകുട്ടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. “ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല” എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കേസിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം തുടരുകയാണെന്നും, ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ശബരിമല തന്ത്രിയെ പരസ്യമായി അനുകൂലിച്ച് […]
Read more

ശബരിമലയിലെ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയം; ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും: കെ ജയകുമാര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സത്യം അന്വേഷിക്കുന്ന ഏത് പ്രവര്‍ത്തിക്കുമൊപ്പവും നില്‍ക്കും. ശബരിമലയിലുണ്ടായ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയമാണെന്നും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറയുന്നു. കോടതി നിര്‍ദേശത്തില്‍ അന്വേഷിക്കുന്ന ഒരു കേസില്‍ ഒരു അഭിപ്രായവും താന്‍ പറയില്ല. അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉണ്ടാകണം. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read more

കേസിൽ നിർണ്ണായക വഴിത്തിരിവ്; ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന.പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് ഇഡി പരിശോധന നടത്തുക .ദേവസ്വം ബോർഡ് ആസ്ഥാനത്തും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാർ, കെ വാസു എന്നിവരുടെ വീട്ടിലും ഇഡി പരിശോ​ധന നടത്തും. പോറ്റിയുടെ വീട് ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഓഫീസിലും ചെന്നൈ സ്മാർട്ട് ക്രിയേഷനിലും പരിശോധന നടക്കും.കേസിൽ നിർണ്ണായകമെന്ന് തോന്നുന്നിടത്തെല്ലാം അന്വേഷണം ഉണ്ടകുമെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ.കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കെ പി ശങ്കരദാസ്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്. ശങ്കരദാസിനെഅറസ്റ്റ്‌ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് […]
Read more

ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്; സന്നിധാനത്ത് മിന്നൽ പരിശോധന

പത്തനംതിട്ട: ശബരിമലയിലെ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് മിന്നൽ പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇന്നലെയാണ് വിജിലൻസ് 33 പേർക്കെതിരെ കേസെടുത്തത്. എസ്‌പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പണം അടച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ തന്നെ 36,24,000 രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു. തുക ഇനിയും ഉയരാനാണ് സാദ്ധ്യത. അഭിഷേകത്തിന്റെ പ്രസാദം ലഭിക്കാത്തവർക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix