Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sabarimala

ശബരിമല സ്വർണക്കൊളള; നാലാം പ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. ദ്വാരപാലക കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ഇവർ ദേവസ്വം ബോർഡ് മിനിട്സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികൾ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണമെന്നായിരുന്നു ജയശ്രീ മിനിട്സിൽ എഴുതിയത്. ജയശ്രീയും ഉടൻ അറസ്​റ്റിലായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ജയശ്രീ ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ ഡി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര അന്വേഷണത്തിനു വഴി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്ത്. കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കാന്‍ ഇ.ഡി തീരുമാനിച്ചു. ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) റജിസ്റ്റര്‍ ചെയ്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് നീക്കം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു കളമൊരുങ്ങിയിരിക്കെ സംസ്ഥാന സര്‍ക്കാരിനെയും ഭരണ മുന്നണിയെയും സമ്മര്‍ദത്തിലാക്കുന്ന മറ്റൊരു കേസില്‍ കൂടി അന്വേഷണം ആരംഭിക്കാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്. […]
Read more

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലര്‍ത്തിയ കൃത്രിമ കുങ്കുവം കച്ചവര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. സ്വോഭാവിക കുങ്കുമം വില്‍ക്കുന്നതിന് തടസമില്ല. രാസവസ്തുക്കള്‍ കലര്‍ന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവഡാലങ്ങള്‍ക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെഞ്ച്. വ്യക്തമാക്കി.
Read more

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. ചോദ്യം ചെയ്യലിൽ രേഖകളിൽ […]
Read more

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം

പമ്പ∙ ​ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം. തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിങ്ങിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമാണ്. അതിനാൽ മുൻകൂർ വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് […]
Read more

ശബരിമലയിൽ ഷാംപൂ പാക്കറ്റുകൾക്കും രാസ കുങ്കുമ വില്പനയ്ക്കും വിലക്ക്

കൊച്ചി: ശബരിമലയില്‍ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി വിലക്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കോടതി കര്‍ശന നിര്‍ദേശം നൽകി. മണ്ഡല – മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു. […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്തണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണ്ടെത്തണം. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും […]
Read more

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സുധീഷിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചയ്‌ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. എസ്‌പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയും മഹസറിൽ ക്രമക്കേട് കാട്ടിയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കവരാൻ അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്നാണ് നിഗമനം. പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സികെ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ മോഷണക്കേസില്‍ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്. അപസ്മാര ബാധിതനാണെന്നും ജയിലില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റി അതേസമയം, ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ […]
Read more

ശബരിമല സ്വര്‍ണപാളി വിവാദം ; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ചോദ്യം ചെയ്യുന്നത് ഒന്നിച്ചിരുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ തുടരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കസ്റ്റഡി കാലാവധി തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഇന്നലെയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലകശില്‍പങ്ങളിലെ […]
Read more
Advertisement
WhiteswanTV Footer