Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sabarimala

ശബരിമലയില്‍ ഭക്തജന തിരക്ക്; തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കടന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വര്‍ധിച്ചിരിക്കുത്. 12 മണി വരെ ദര്‍ശനം നടത്തിയത് അര ലക്ഷം പേരാണ്. ഇന്നലെ 65,632 പേരാണ് ദര്‍ശനംനടത്തിയത്. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി ദര്‍ശനം നടത്തി.
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റുന്ന സമയത്ത് താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് എന്‍ വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Read more

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കാര്‍ അപകടത്തില്‍പെട്ടു; 4 അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് അയ്യപ്പഭക്തര്‍ അടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികള്‍ ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ജാമ്യഹര്‍ജി ഇന്ന് സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. അതിനിടെ, എഫ്ഐആര്‍ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ ഇന്ന് സമീപിക്കും. എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് […]
Read more

ശബരിമലയിൽ നടത്തിയത് സംഘടിതമായ കൊള്ള: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : സംസ്ഥാനത്ത് സിപിഎമ്മും പിണറായിയും ശബരിമലയില്‍ നടത്തിയത് സംഘടിത കൊള്ളയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിശ്വാസ സമൂഹത്തെ വഞ്ചിച്ചവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ വിധിയെഴുതണമെന്ന് അദ്ദേഹം പറഞ്ഞു. ചോമ്പാല്‍ ഹാര്‍ബര്‍ മേഖല ജനകീയ മുന്നണി കുടുംബ സംഗമവും ചോമ്പാല്‍ ബിച്ചുമ്മ പള്ളിക്ക് സമീപം ആരംഭിച്ച ഹാര്‍ബര്‍ വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കൊള്ളയുടെ പേരില്‍ അറസ്റ്റിലായ രണ്ട് പേരും പിണറായിയുടെ വിശ്വസ്തരാണ്. ഇതോടെ സ്വര്‍ണക്കൊള്ളയില്‍ നിന്ന് […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുന്നു

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളയുടെ ഭാഗമായി ജയില്‍ കഴിയുന്ന രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചാലക്കുടി മുന്‍സിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ ഇതുവരെ തയ്യാറാകാത്തവരാണ് യുഡിഎഫിനെ ഉപദേശിക്കുവാന്‍ വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്‍ നാലര വര്‍ഷം കഴിഞ്ഞിട്ടും അതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ചാലക്കുടിയില്‍ […]
Read more

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു

കോട്ടയം: ശബരിമല – എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട്  അഞ്ചുപേർക്ക് പരിക്കു പറ്റി ഹോസ്പിറ്റലിൽ. ഇന്ന് പുലർച്ചെ 3 മണിക്കായിരുന്നു അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ […]
Read more

ശബരിമല സ്വര്‍ണ്ണകൊള്ള: എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും; എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാന്‍ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എന്‍ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയെന്ന് എ പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം. എ പദ്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടല്‍. പദ്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ […]
Read more

ദിശാബോർഡ് തലകുത്തി; ദിശ അറിയാതെ ശബരിമല തീർഥാടകർ

കോട്ടയം: ശബരിമലയിലേക്കുള്ള ദിശാ ബോർഡ് കാട്ടുവള്ളി കയറി ചെരിഞ്ഞു വീണതിനെ തുടർന്ന് ശബരിമല തീർഥാടകർക്ക് വഴിതെറ്റുന്നു. മുക്കൂട്ടുതറ ജംക്‌ഷനു മുന്നിൽ  കാണിക്ക വഞ്ചിയോട് അടുത്തുള്ള ശബരിമലയിലേക്കുള്ള വഴി കാണിക്കുന്ന ബോർഡാണ് കാട്ടുവള്ളി കയറിക്കിടക്കുന്നത്. ശബരിമലയിലേക്ക് പോകുന്നതിന് വാഹനത്തിൽ എത്തുന്ന തീർഥാടകർ വഴി മാറി ഇടകടത്തിവഴി പോകേണ്ടതിനു പകരം തൊട്ട് അടുത്ത റോഡായ ചാത്തൻതറ വഴി പോകുന്നതു സ്ഥിരം കാണുന്നുണ്ട്. കാട്ടുവള്ളി കയറിക്കിടക്കുന്ന ഈ ബോർഡുകൾ തെളിച്ച് കാണാവുന്ന സ്ഥിതിയിലാക്കണമെന്ന് ശബരിമല അവലോകനയോഗത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതി […]
Read more

ശബരിമല സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ: രാജീവ് ചന്ദ്രശേഖർ

പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയെയും അവിടെയെത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം. അക്കാര്യം നരേന്ദ്ര മോദിയോട് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നലെ പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഈ കാര്യം അദ്ദേഹം പറഞ്ഞത്. ‘ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്‌ട്രീയ നേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാർക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. ഗുരുതര വീഴ്‌ചയുണ്ടായെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix