മന്ത്രിക്കെതിരെ പ്രതിഷേധിച്ചു; KSU നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് സംഭവം. കോഴിക്കോട് തോടന്നൂരിലെ വീടിന്റെ ജനാലയുടെ ചില്ല് തകർന്നു. മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് വീടിന് നേരെ ബോംബെറിഞ്ഞത്. പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

