Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sfi

SFI മാർച്ച്; പങ്കെടുക്കാത്തവര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവ് വി. ശിവൻകുട്ടി. വിദ്യാർഥികൾക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ശിവൻകുട്ടി ആരോപിച്ചു. വിദ്യാർഥികളെ ബോധപൂർവം കേസിൽ പ്രതികളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനോട് വിദ്യാർഥി നേതാവെന്ന പരിഗണന പോലും നൽകാതെ ലോക്കപ്പിൽ അടച്ചുവെന്നും ശിവൻകുട്ടി ആരോപിച്ചു. താനും സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയും പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷമാണ് ലോക്കപ്പിലുണ്ടായിരുന്ന […]
Read more

സെക്രട്ടറിയേറ്റ് മാർച്ച്; സഞ്ജീവും ശിവപ്രസാദുമടക്കം 30 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവരടക്കം 30 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 200 പ്രവർത്തകരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. കലാപാഹ്വാനം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെ 17 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരവും […]
Read more

കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം; എസ്‌എഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ 14 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് തിരിച്ചടി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതുൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ സമരം നടത്തിയത്. സമരത്തിനിടെ വിദ്യാർഥികൾ തന്നെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലർ സി.സി. തോമസ് നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിന്റെ […]
Read more

എസ്‌എഫ്‌ഐ മാർച്ചിലെ ലാത്തിച്ചാർജ്; പ്രവർത്തകരുടെ ആക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്‌എഫ്‌ഐ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് പ്രവർത്തകരുടെ ആക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്. കൺട്രോൾ റൂം എസിപിയുടെ കഴുത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുത്തിപ്പിടിച്ചതാണ് ലാത്തിച്ചാർജിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. ലാത്തിച്ചാർജിനിടെ വനിതാ പ്രവർത്തകയുടെ മുഖത്ത് പരിക്കേറ്റ സംഭവത്തിലും പൊലീസ് വിശദീകരണം നൽകിയിട്ടുണ്ട്. പൊലീസ് ഷീൽഡ് കൊണ്ടാണ് മുഖത്ത് മുറിവേറ്റതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകരുടെ […]
Read more

‘കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണം’; എസ്എഫ്ഐ സംസ്ഥാന നേതാവ് സെയ്ദ് മുഹമ്മദ് സാദിഖ്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. മതദർശനങ്ങൾ മാനവികതയാണ് മുന്നോട്ടുവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. സ്ത്രീകൾ പ്രദർശന വസ്തുക്കളല്ലെന്നും തുല്യാവകാശങ്ങളുള്ള മനുഷ്യരാണെന്നും സെയ്ദ് മുഹമ്മദ് സാദിഖ് വ്യക്തമാക്കി. നബി പത്‌നി ഖദീജ ബീവി കച്ചവടക്കാരിയായിരുന്നുവെന്നും ആയിശ ബീവി പണ്ഡിതയായിരുന്നുവെന്നും സൈനബ് ബീവി പ്രഭാഷകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. പ്രവാചകൻ മുഹമ്മദ് നബി സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. […]
Read more

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ സ്ത്രീവിരുദ്ധം; പിൻവലിക്കണമെന്ന് എസ്എഫ്ഐ

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീകളെ സംബന്ധിച്ച പരാമർശങ്ങൾ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ കൊണ്ടുവരരുതെന്ന തരത്തിലുള്ള നിർദേശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ മുസ്ലിം വനിതകൾ ഉൾപ്പെടെ സ്ത്രീകൾ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന സാഹചര്യത്തിൽ, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിടുന്ന ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

ജാദവ്പൂർ സർവകലാശാലയിൽ ഇടത്- എബിവിപി സംഘർഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ ഇടതുപക്ഷ- എബിവിപി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയന്റെ ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ളവരെ ക്യാമ്പസിലെത്തിച്ച് എബിവിപി പ്രവർത്തകർ അക്രമം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വടികളുമായി എത്തിയ സംഘം ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും എസ്എഫ്ഐയുടെ പതാകകൾ കത്തിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. അരബിന്ദോ ഭവന് തീയിടാനും ശ്രമിച്ചെന്നാണ് ആരോപണം. ബിജെപി എംഎൽഎ ശർബാരി മുഖർജിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിൽ […]
Read more

സിഇടിയിൽ വന്ദേമാതരം ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി.ഇ.ടി) എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പരിപാടിയിൽ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. പരിപാടിയുടെ റിവ്യൂ പറയാൻ നാല് വിദ്യാർഥികളെ വേണമെന്നും അതിൽ രണ്ട് പേർ തട്ടമിട്ട മുസ്ലിം വിദ്യാർഥിനികളായിരിക്കണമെന്നും എൻഎസ്എസ് അധികൃതർ നിർബന്ധിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജുകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.
Read more

‘തീരുമാനിച്ചതുപ്രകാരം പരിപാടി നടക്കും’; ഷീ ഫെസ്റ്റിൽ കണ്ണൂർ വി സിയെ വെല്ലുവിളിച്ച് SFI

കണ്ണൂർ: ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. സർവകലാശാലയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും നേരത്തെയും സമാനമായ ഇടപെടലുകൾ വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ജോയൽ തോമസ് പറഞ്ഞു. എസ്എഫ്ഐ പരിപാടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിൽ മാറ്റമുണ്ടാകില്ലെന്നും അതേ സെമിനാർ ഹാളിൽ തന്നെ പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി […]
Read more

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്

കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്. സർവകലാശാലയുടെ പാലയാട് ക്യാമ്പസ് യൂണിയൻ സംഘടിപ്പിക്കുന്ന ഷീ ഫെസ്റ്റിനാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർമന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. പരിപാടിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന സെമിനാർ ഹാൾ അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ അറിയിച്ചു. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി നേടിയ ശേഷമേ പരിപാടിക്ക് ഹാൾ അനുവദിക്കൂവെന്നും ക്യാമ്പസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix