Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sfi

എസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്: കെ സുരേന്ദ്രൻ

കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസാണ് എസ്എഫ്ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാരക ലഹരി എവിടെ പിടികൂടിയാലും അതിൽ എസ്ഡിപിഐക്കാരും എസ്എഫ്ഐക്കാരും ഉണ്ടെന്നും ഇവരാണ് കേരളത്തെ നശിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ് സിപിഐഎമ്മിനെയും എസ്എഫ്ഐയെയും പിരിച്ചു വിടണം എന്നും സുരേന്ദ്രൻ വ്യക്തമാക്കി.സർക്കാർ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. അതേസമയം ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചിരുന്നു.
Read more

ലഹരിക്കെതിരായ പോരാട്ടത്തിൽ കെഎസ്‌യു മുന്നോട്ടുതന്നെ; എസ്എഫ്ഐ സർട്ടിഫിക്കറ്റ് ആവശ്യമില്ല: അലോഷ്യസ് സേവ്യർ

കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ കെഎസ്‌യു മുൻപോട്ടു തന്നെ സഞ്ചരിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. പൊതുസമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വ്യാപകമായ പ്രചാരണ പരിപാടികളാണ് കെഎസ്‌യു സംസ്ഥാനതലത്തിൽ തന്നെ നടത്തിവരുന്നത്. പരിപൂർണ്ണമായ ആത്മാർത്ഥതയുള്ള സമീപനമാണ് ലഹരിക്കെതിരെ കെഎസ്‌യു മുന്നോട്ടുവെക്കുന്നത്. ക്യാമ്പസുകളിൽ വളർന്നുവരുന്ന ദുസ്സഹമായ ഒരു സാഹചര്യത്തെയും കെഎസ്‌യു പ്രോത്സാഹിപ്പിക്കുകയല്ല. പൊലീസിന്റെ കളമശ്ശേരി പോളിടെക്നിക് കോളേജിലേത് മാത്രമല്ല, ഏത് നിയമ നടപടിയെയും കെ എസ് യു സ്വാഗതം ചെയ്യും. രാഷ്ട്രീയ പ്രത്യാക്രമണങ്ങൾക്കുള്ള വേദിയായി കെഎസ്‌യു […]
Read more

ലഹരിമാഫിയയെ വെള്ളപൂശുന്ന ‘എസ്എഫ്ഐ’

സമീപകാലത്ത് കേരളം ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുറ്റകൃത്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. രക്തബന്ധങ്ങൾ പോലും നോക്കാതെ ലഹരിയുടെ കരുത്തിൽ പുതുതലമുറ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ചെറുതൊന്നുമല്ല. പുതുവർഷം ആരംഭിച്ച ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരുപാട് സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഈ കുറ്റകൃത്യങ്ങളുടെ എല്ലാം പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്നതാണ് ശ്രദ്ധേയം. ലഹരി മാഫിയയ്ക്ക് ആരാണ് ചൂട്ടു പിടിക്കുന്നത് എന്ന ചോദ്യം വളരെയധികം പ്രസക്തമാവുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ കളമശ്ശേരി പോളിടെക്നിക് കോളേജിൽ നടന്ന ലഹരി വേട്ട സമാനതകളില്ലാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത് […]
Read more

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്

തിരുവനന്തപുരം: എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേത്യത്വത്തെ തെരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. പി എം ആര്‍ഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോ മാറ്റാനുളള ചര്‍ച്ചകള്‍ സജീവമായിരുന്നു. പ്രസിഡന്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും […]
Read more

കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങ്; എസ്.എഫ്.ഐ. പ്രവർത്തകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. വിവസ്ത്രനാക്കി മുളവടികൊണ്ട് അടിയ്ക്കുകയും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ റാ​ഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു ക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചതെന്ന് റാ​ഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയിൽ തടഞ്ഞു വെച്ചു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
Read more

കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ്; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ.

തിരുവനന്തപുരം: കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിങ് കോളേജില്‍ വിദ്യാര്‍ഥി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീയും സെക്രട്ടറി പി.എം.ആര്‍ഷോയും അറിയിച്ചു. അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കി വിദ്യാര്‍ഥികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരും പോലീസും കടുത്ത നടപടി സ്വീകരിക്കാന്‍ തയാറാവണമെന്നും എസ്.എഫ്.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. എസ്.എഫ്.ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് […]
Read more

സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിനായി നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകുന്നതിന് കാരണമാകും. രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ ഉളളതിനാല്‍ കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു. ടി പി ശ്രീനിവാസനോട് എന്തിന് മാപ്പ് പറയണം. ആ കാലഘട്ടത്തില്‍ എടുക്കേണ്ട നിലപാട് അന്ന് എടുത്തു, ഇതിനകം […]
Read more

കെഎസ്‌യു- എസ്എഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കാതോലിക്കേറ്റ് കോളേജില്‍ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം നടന്നിരുന്നു. ഇതിനിടയിൽ കെഎസ്‌യു ജില്ലാ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഷ് ചികിത്സയിലാണ്.
Read more

കാലിക്കറ്റ് സർവകലാശാല കലോത്സവ സംഘർഷം; മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ.ആലുവയിൽ നിന്നാണ് മാള പോലീസിസാണ് കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരെ പിടികൂടിയത്. ഇന്നലെ സംഘർഷത്തിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ഗുരുതരമായി പരിക്കേറ്റ ആഷിക് നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അവിടെയെത്തി ആഷിഖിൻറെ മൊഴിയെടുത്ത ശേഷമാണ് കെഎസ്‍യു നേതാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി […]
Read more

കെഎസ് യു – എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇതേ തുർന്ന് കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ആണ് അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം എന്നാൽ എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം ശാന്തമായത്. ഇതേ തുടർന്ന് കലോത്സവം നിർത്തിവച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix