Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sfi

‘പഴയ വീര്യമൊന്നും ഇപ്പോഴില്ല’; എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ സിപിഎം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ യുവജന-വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷ വിമർശനം.സംഘടന റിപ്പോർത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനമുയർന്നത്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളിൽ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം. ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്ന ഗൗരവതരമാണെന്നും റിപ്പോർട്ടിലുണ്ട്. സമീപകാലത്ത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സ്വീകരിച്ച പല നടപടികളും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇത്തരമൊരു വിമർശനം ഉയർന്നിരിക്കുന്നത്. മാതൃ സംഘടനയ്ക്ക് […]
Read more

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണ്ണറെ സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ക്യാമ്പസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസിയും ഗവര്‍ണറും അനുവദിക്കുന്നില്ലെന്നാണ് പ്രതിഷേധകര്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചു. രണ്ട് […]
Read more

കോടതി കയറിയിറങ്ങുന്ന വിദ്യാർത്ഥി രാഷ്ട്രീയം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും നാൾ വഴികളിൽ വിദ്യാർഥി മുന്നേറ്റങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അത്രത്തോളം പങ്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഉണ്ടായിരുന്നു. കേവലം വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും മാത്രമായിരുന്നില്ല വിദ്യാർത്ഥി സംഘടനകൾ ഒരു കാലഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. മലപ്പുറത്തേക്ക് പൊതുസമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളിലും കൃത്യവും ക്രിയാത്മകവുമായ ചർച്ചകൾ നമ്മുടെ കലാലയങ്ങളിൽ ഉണ്ടായിട്ടുണ്ട്. പല ഭരണകൂടങ്ങളെയും തിരുത്തുന്നതിലേക്ക് പോലും വഴിയൊരുക്കിയ വിദ്യാർത്ഥി സമരങ്ങളും കേരളീയ സമൂഹം കണ്ടിട്ടുണ്ട്. സമരവേലിയറ്റങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. എന്നാൽ വിദ്യാർഥി […]
Read more

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. യൂണിവേഴ്‌സിറ്റി കോളേജിലെ തന്നെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും കേസെടുത്തത്. നേരത്തെ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ അനസിന്റെ സുഹൃത്ത് കൂടിയാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാളയത്തെ ഹോസ്റ്റല്‍ മുറിയില്‍ […]
Read more

കേരള സർവ്വകലാശാലയിൽ സംഘർഷം

തിരുവനന്തപുരം: ഫീസ് വർധനയ്ക്കെതിരെ കേരള സർവ്വകലാശാലയിൽ കെ എസ് യു പ്രതിഷേധം. നാലു വർഷ ബിരുദ ഫീസ് വർദ്ധനവിനെ ചൊല്ലി രജിസ്ട്രാർക്ക് നിവേദനം കൊടുക്കാനെത്തിയ കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. രജിസ്ട്രാറെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഫീസ് വർദ്ധനവ് കൊള്ളയാണെന്ന് ആരോപിച്ച് ഇതിന് മുൻപും പ്രതിഷേധം ഉയർന്നിരുന്നു.
Read more

കൊച്ചിന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെ.എസ്.യു എസ്എഫ്ഐ സംഘര്‍ഷത്തില്‍ 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തിലാണ് കേസ്. കെ.എസ്.യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്.എഫ്ഐ-കെ.എസ്.യു സംഘര്‍ഷമുണ്ടായത്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയുളള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
Read more

കെ.എസ്.യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഭീഷണി. കെഎസ്‌യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫോണിലുടെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ് എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എസ് എന്‍ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോ എസ് എഫ് ഐ ആലത്തൂര്‍ ഏരിയ കമ്മറ്റിയംഗം തേജസ് എടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജില്‍ പുറമേ നിന്നുള്ള കെ എസ് യു – എസ് […]
Read more

പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പോലീസ് പിടികൂടിയത്. കോളേജ് പഠനകാലത്ത് കാംപസില്‍വെച്ച് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈ സമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് […]
Read more

‘അന്യവര്‍ഗ വിഭാഗങ്ങള്‍’ എസ് എഫ് ഐ-യുടെ ചാപല്യം;എ കെ ബാലന്‍

സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും കൂനിന്‍ മേല്‍ കുരു എന്ന പോലെയാണ് എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന.തുടര്‍ഭരണത്തില്‍ കയറി വിവാദങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് അടിക്കടി തലവേദന സൃഷ്ട്ടിക്കാനുളള ഒരവസരവും കുട്ടി സഖാക്കള്‍ പാഴാക്കില്ല.എസ് എഫ് ഐയുടെ വിപ്ലവ സിങ്കങ്ങളായ സഖാക്കളുടെ പോരാട്ടഗാഥയിലേക്കുളള ഏറ്റവും പുതിയ ഏടാണ് കൊയിലാണ്ടി ഗുരുദേവ കോളേജിലെ എസ്എഫ് ഐ സംഘര്‍ഷം. കോളേജ് പ്രിന്‍സിപ്പാലിനെ എസ്എഫ് ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം […]
Read more

കണ്ണൂര്‍ സര്‍വ്വകലശാല സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ് ഐ

തിരുവനന്തപുരം:കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റില്‍ കോണ്‍ഗ്രസ്,ആര്‍എസ്എസ് നേതാക്കളെ തിരുകിക്കയറ്റിതില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ.കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലേക്ക് സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്ത 14 പേരുകളില്‍ 12 പേരുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയത്.പകരം ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് ആര്‍എസ്എസ് – കോണ്‍ഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാര്‍ഥി ആയിഷ ഫിദയെയും മാത്രമാണ് സിന്‍ഡിക്കേറ്റ് പട്ടികയില്‍ നിന്ന് നിലനിര്‍ത്തിയത്. രാജ്യത്ത് ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം;മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് മാനദണ്ഡം മറികടന്ന് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വിഭാഗത്തില്‍ ഗവര്‍ണര്‍ എല്‍പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix