സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sports news

2026ലെ ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഖത്തറും

ദോഹ: ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഒരുങ്ങി ഖത്തർ. സു​ര​ക്ഷയെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും ത​മ്മി​ൽ ക​ര​ട് ധാ​ര​ണ​പ​ത്രം തയ്യാറാക്കി. ധാ​ര​ണ​പ​ത്ര​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രവും ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായാണ് ഫി​ഫ ലോ​ക​ക​പ്പ് നടക്കുന്നത്.
Read more

ഇം​ഗ്ലണ്ടിൽ പറന്നിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഇനി ടെസ്റ്റ് പരമ്പര സ്വന്തമാക്കണം

ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ശുഭ്മൻ ​ഗില്ലും സംഘവും ഇന്ന് പുലർച്ചെയോടെയാണ് ഇം​ഗ്ലണ്ടിൽ എത്തിയത്. ഈ മാസം 20നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത്. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. 2007ന് ശേഷം ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Read more

‘മെസി വരും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ’; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയും കൂട്ടരും കേരളത്തിലേക്ക് വരുമെന്നും ആ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയും തിരുവന്തപുരവുമാണ് […]
Read more

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പിയൂഷ് ചൗള

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് പിയൂഷ് ചൗള. 2006ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 13 വര്‍ഷം മുമ്പ് ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ച പിയൂഷ് ചൗള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കളി ജീവിതത്തിനൊടുവില്‍ വിരമിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് പിയൂഷ് ചൗള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ […]
Read more

ഐപിഎല്‍ ഫൈനൽ: മഴ വില്ലനാകുമോ?

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോര് കാണാൻ ക്രിക്കറ്റ് ആരാധകർ ഒരുങ്ങുമ്പോൾ വില്ലനായി മഴ എത്തുമോ എന്ന ആശങ്കയിലാണ് ടീംമുകളും ക്രിക്കറ്റ് ലോകവും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ന് ഫെെനൽ മത്സരം അരങ്ങേറുക. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് മത്സരം മഴ തടസപ്പെടുത്തിയാലും ഫൈനലിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച്ച വീണ്ടും. അന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് […]
Read more

സൗദി പ്രോ ലീഗ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ജിദ്ദ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ലീ​ഗ് വിടുന്നുവെന്ന തീരുമാനങ്ങൾക്ക് പിന്നിൽ. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെയായിരുന്നു താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. 2022ലാണ് ആരാധകരെ ഞെട്ടിച്ച് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്. ഈ സീസണോടെ […]
Read more

ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി 7.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ […]
Read more

പാകിസ്താൻ സൂപ്പർ ലീ​ഗ് മെയ് 17 മുതൽ പുനരാരംഭിക്കുന്നു

ഇസ്ലാംബാദ്: ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതോടെ പാകിസ്താൻ സൂപ്പർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റും പുനരാരംഭിക്കുന്നു. മെയ് 17 മുതൽ പാകിസ്താൻ സൂപ്പർ ലി​ഗ് പുനരാരംഭിക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. പാകിസ്താൻ തന്നെയാണ് ടൂർണമെന്റിന് വേദിയാകുക. ടൂർണമെന്റിൽ ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റിൽ വിദേശതാരങ്ങൾ കളിക്കുമോയെന്നതിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളില്ല. അതേസമയം ഐപിഎൽ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Read more

ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന

മുംബൈ: ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. ബിസിസിഐയാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് മത്സരം നീട്ടിവെച്ചത്. എന്നാൽ സംഘർഷം നി‍ത്തിവെച്ചതോടെ വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഫൈനല്‍ മത്സരം മെയ് 25ന് പകരം മെയ് 30ലേക്ക് മാറ്റുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. ഇന്ന് രാത്രിയോടെ പുതിയ മത്സരക്രമം […]
Read more

ഐപിഎൽ പുനരാരംഭിക്കുന്നതിൽ ചർച്ച നടത്താൻ ബിസിസിഐ യോ​ഗം ഇന്ന് ചേരും

മുംബെെ: ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ ബിസിസിഐ യോ​ഗം ഇന്ന് ചേരും. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്നാണ് മത്സരം നി‍ർത്തിവച്ചത്. ബിസിസിഐ വൈസ് പ്രസി‍ഡന്റ് രാജീവ് ശുക്ല പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ യുദ്ധം അവസാനിപ്പിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതോടെയാണ് മത്സരം പുനരാംരംഭിക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്. പുതിയ സാഹചര്യങ്ങൾ ഐപിഎൽ അധികൃതരുമായി ബിസിസിഐയുമായി ചർച്ച ചെയ്ത് ഐപിഎൽ പുനരാരംഭിക്കാനുള്ള മികച്ച സമയം കണ്ടെത്തുമെന്നും രാജീവ് ശുക്ല വ്യക്തമാക്കി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.