Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sports

കപ്പടിക്കാനുറച്ച് കാനറിപ്പട; നെയ്മറിന്റെ തിരിച്ചുവരവ് ലോക കപ്പിൽ

ആഗോള ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് തിരുശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ലോകമെമ്പടുമുള്ള കാൽപ്പന്ത് പ്രേമികൾ കാത്തിരിക്കുന്ന ആ ഒരൊറ്റ ചോദ്യമേയുള്ളൂ ആര് കനകകിരീടത്തിൽ മുത്തമിടും? പ്രവചനങ്ങൾക്കും വിശകലനങ്ങൾക്കും പ്രസക്തിയില്ലാത്ത ഫുട്ബോൾ മൈതാനങ്ങളിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ ഉറച്ചാണ് കാനറിപ്പട ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. ആറാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് കണ്ണുവെച്ച് ബ്രസീൽ തങ്ങളുടെ പടയൊരുക്കം പൂർത്തിയാക്കുമ്പോൾ, ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. സാംബ താളത്തിന്റെ മനോഹാരിതയും ആധുനിക ഫുട്ബോളിന്റെ കളിമിടുക്കും ഒത്തിണങ്ങിയ ബ്രസീൽ ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. എക്കാലത്തും […]
Read more

മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു

ചണ്ഡിഗഢ്: മുൻ ഇന്ത്യൻ അണ്ടർ-19 താരവും പഞ്ചാബിന്റെ മുൻ മീഡിയം പേസറുമായ അമൻപ്രീത് സിംഗ് ഗിൽ (36) ചണ്ഡീഗഡിൽ അന്തരിച്ചു. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. വിരാട് കോലിയുടെ സഹതാരമായിരുന്ന അമൻപ്രീത് പഞ്ചാബ് ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 2006 മുതൽ 2008 വരെ പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ച അമൻപ്രീത് 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് പഞ്ചാബ് സീനിയർ സെലക്ഷൻ […]
Read more

20 വർഷത്തെ ആഴ്‌സനലിന്റെ കാത്തിരിപ്പാണ്; അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി

ലണ്ടൻ: 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പാദ സെമിയില്‍ മാഡ്രിഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്‍റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യൻസ് ലീഗിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്. മത്സരത്തിന്‍റെ 41-ാം മിനിറ്റിലായിരുന്നു […]
Read more

ഫിഫ വേദിയില്‍ ഇസ്രയേലിനെതിരെ പലസ്തീന്റെ പരസ്യപ്രതിഷേധം

ഫിഫയുടെ മീറ്റിങ് വേദിയിൽ ഇസ്രയേലിനെതിരെ പരസ്യപ്രതിഷേധവുമായി പലസ്തീന്‍ രംഗത്ത്. ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജൂബ് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി. വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെയാണ് സംഭവം. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫയിലെ പ്രതിനിധികളുമായി ഫോട്ടോ സെഷന്‍ നടത്താന്‍ ആഗ്രഹിക്കുന്നതായി ഇന്‍ഫന്റീനോ […]
Read more

ഒടുവില്‍ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ; സീസണിലെ ആദ്യ തോല്‍വി

മുള്ളൻപൂര്‍: ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയർത്തിയെങ്കിലും നാല് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ അത് മറികടന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ യശസ്വി ജയ്സ്വാളും ഡൊണോവന്‍ ഫെരേരയും തകര്‍ത്തടിച്ച വൈഭവ് സൂര്യവംശിയും ശുഭം ദുബെയുമാണ് രാജസ്ഥാന്റെ വിജയത്തിന് പിന്നിൽ. 26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണോവന്‍ ഫെരേരയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം […]
Read more

ഒമ്പത് വർഷമായിട്ടും മായാത്ത നാണക്കേട്; ആർസിബിയുടെ പേരിൽ തന്നെ

ഒൻപത് വർഷമായി സ്വന്തം പേരിലൊരു നാണക്കേട് പേറുകയാണ് ആർസിബി. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നാലോവർ പൂർത്തിയാകുമ്പോൾ ഒമ്പത് റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. അത് കണ്ടപ്പോൾ ചിലർക്കെങ്കിലും ചില ആഗ്രങ്ങൾ മനസ്സിൽ ഉണ്ടായിക്കാണണം. ഒരു ഒൻപത് വർഷം പുറകിലേക്ക് പോയിക്കാണും കോഹ്‌ലിയും സംഘവും. 2017ലാണ് ആർസിബിയുടെ ആ ദുരന്ത സംഭവം നടക്കുന്നത്. എതിരാളികളായ കൊൽക്കത്ത ഉയർത്തിയ 132 റൺസ് അനായാസം ആർസിബി മറികടക്കുമെന്ന് തോന്നിപ്പിച്ച സമയമായിരുന്നു അത്. അന്ന് മുൻനിര താരങ്ങളുടെ […]
Read more

ഐപിഎല്‍ 2026; രഘുവംശിയുടെ വിക്കറ്റിൽ തലപുകഞ്ഞ് ആരാധകര്‍

അംഗ്രിഷ് രഘുവംശിയുടെ റണ്ണൗട്ടില്‍ തേഡ് അമ്പയറായ രോഹിൻ പണ്ഡിറ്റിന്റെ തീരുമാനം ശരിയായിരുന്നോ എന്നത് ഐപിഎല്ലിലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് പിന്നാലെ വലിയ ചര്‍ച്ചയായി. കൊല്‍ക്കത്തയുടെ ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് സംഭവം. ബൗളര്‍ പ്രിന്‍സ് യാദവ്, സ്ട്രൈക്കില്‍ രഘുവംശി, നോണ്‍-സ്ട്രൈക്കര്‍ എൻഡില്‍ കാമറൂണ്‍ ഗ്രീന്‍. മിഡ് ഓണിലേക്ക് പന്ത് തട്ടിയ രഘുവംശി സിംഗിളിനായി ഓടിയെങ്കിലും ഗ്രീന്‍ അത് നിരസിച്ചു. ഇതിനിടെ അരവഴി എത്തിയ രഘുവംശി തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ മിഡ് ഓണില്‍ നിന്ന് […]
Read more

വെടിക്കെട്ട് ദിനമായി മാറി ഐപിഎൽ ശനിയാഴ്ച; രണ്ട് മത്സരങ്ങളിലായി മൊത്തം 986 റൺസാണ് പിറന്നത്

ന്യൂഡൽഹി: ബാറ്റർമാർ താണ്ഡവമാടിയ വെടിക്കെട്ട് ദിനമായി മാറി ഐപിഎൽ ശനിയാഴ്ച. രണ്ട് മത്സരങ്ങളിലായി മൊത്തം 986 റൺസാണ് പിറന്നത്. പഞ്ചാബ് കിങ്‌സ്–ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്–രാജസ്ഥാൻ റോയൽസ് മത്സരങ്ങളാണ് റൺമഴ പെയ്യിച്ചത്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നത് പുതിയ റെക്കോർഡായി മാറി. അതേസമയം രാജസ്ഥാൻ ഉയർത്തിയ 229 റൺസ് ലക്ഷ്യം ഹൈദരാബാദും വിജയകരമായി പിന്തുടർന്നു. ഒരു ദിവസം പിറന്ന 986 റൺസ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും […]
Read more

ഹെഡിങ് ഗുരുതരം; പന്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തും

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ സര്‍വസാധാരണമായ ഹെഡിങ്ങിനെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. വെടിയുണ്ടയേല്‍ക്കുമ്പോഴോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴോ ഉണ്ടാകുന്ന ആഘാതത്തിന് സമാനമാണ് തലകൊണ്ട് പന്ത് തട്ടുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിനെത്തുടർന്ന് താരങ്ങൾക്കിടയിൽ മറവിരോഗം, തലച്ചോറിനെ ബാധിക്കുന്ന സിടിഇ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കാണാറുണ്ട്. മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍മാരായ ഗോര്‍ഡന്‍ മക്വീന്‍, ജെഫ് ആസ്റ്റില്‍ തുടങ്ങിയവരുടെ മരണം ഹെഡിങ് മൂലമുണ്ടായതാണെന്ന് നേരത്ത കണ്ടെത്തിയിരുന്നു. ചില ഫുട്‌ബോള്‍ പന്തുകള്‍ മറ്റ് പന്തുകളെ അപേക്ഷിച്ച് 55 മടങ്ങ് വരെ കൂടുതല്‍ ആഘാതം തലച്ചോറിലുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ […]
Read more

ടിഡാക്ക് റ്റി സി എല്‍ ക്രിക്കറ്റ് ലീഗ് എകദിന മത്സരം സമാപിച്ചു; ‘കൊച്ചി ലെജൻസ്’ വിജയ കീരീടം നേടി

തൃശൂർ: ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ (കേരള) നേതൃത്വത്തിൽ നടത്തിയ ടിഡാക്ക് റ്റി സി എല്‍ ക്രിക്കറ്റ് ലീഗിന്റെ വിജയ കീരിടം എറണാകുളം ജില്ലാ യിൽ നിന്നുള്ള കൊച്ചി ലെജൻസ് നേടി. അസോസിയേഷന്‍ അംഗങ്ങളിൽ നിന്നുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രതിനിധികളായ പത്ത് ടീം മാണ് മത്സരത്തില്‍ മാറ്റുരച്ചത്. തൃശ്ശൂർ കുട്ടനെല്ലൂരിലെ സ്പോർട്ടേക്കർ ഇന്‍ഡോര്‍ ടര്‍ഫിലാണ് മത്സരം നടന്നത്. വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് ലീഗിന്‍റെ ഉത്ഘാടനം അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ ശിവകുമാര്‍ നിർവ്വഹിച്ചു. സംസ്ഥാനത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix