സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Supreme Court

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി

വാട്സ്ആപ്പ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക് മീഡിയകളിലൂടെ പൊലീസിന് നോട്ടീസ് അയക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത 2023 പ്രകാരം, നോട്ടീസ് അനുവദനീയമായ രീതികളിലൂടെ മാത്രമേ നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. നോയിഡയിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ സതേന്ദർ കുമാറിന്റെ കേസിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം […]
Read more

പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ ആഭരണങ്ങളുടെ ഉരുക്കൽ: തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാതന സ്വർണ ആഭരണങ്ങൾ ഉരുക്കുന്നതിനെ ചോദ്യം ചെയ്ത തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ ഹർജിയെ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയ നെറ്റിപ്പട്ടം നിർമ്മിക്കുന്ന കാര്യത്തിൽ ക്ഷേത്രത്തോട് ബന്ധപ്പെട്ട തങ്ങളുടെ നിലപാടും അഭിപ്രായവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയത് പണിതതായുള്ള വിശദീകരണം കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി.അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. മറ്റൊരു ബെഞ്ച് മുല്ലപ്പെരിയാര്‍ കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത് 2027 ലാണ്. ഇത് 15 ലക്ഷം […]
Read more

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന കോടതിയുടെ നിർദേശം നടൻ അംഗീകരിച്ചു. മുൻകൂർ ജാമ്യ അപേക്ഷ അടുത്ത മാസം 28നാണ് പരിഗണിക്കുന്നത്. നാല് വയസുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് […]
Read more

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക്; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫ് കണ്‍വീനറും നിയമസഭാംഗവുമായ ടിപി രാമകൃഷ്ണനും നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. സംസ്ഥാന നിയമ നിര്‍മ്മാണ സഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഇനിയും ഗവര്‍ണ്ണറോ രാഷ്ട്രപതിയോ തീരുമാനമെടുക്കേണ്ടത്. രാഷ്ട്രപതിയുടെ പരിശോധന ആവശ്യമില്ലാത്ത ബില്ലുകളാണ് ഗവര്‍ണ്ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. മൂന്ന് […]
Read more

ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ്; കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 2024 ഡിസംബറിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അവ തമ്മില്‍ […]
Read more

നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുമതി തേടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. തന്നെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ് ഈ കേസില്‍ […]
Read more

ഐഐടി ബോംബെയുടെ വികസനത്തിന് വേണ്ടി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി: ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ ഒഴിപ്പിച്ച് ഐഐടിയുടെ വികസന പ്രവർത്തനങ്ങൾ നടത്താമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പൊലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഉത്തരവ് ഇന്ന് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിലടക്കമുള്ള വരെ ഒഴിപ്പിക്കുന്നത് […]
Read more

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. രാഷ്ട്രപതി നിയമനം അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 […]
Read more

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധിയിൽ പുനപരിശോധനയില്ല

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി. 2023 ല്‍ പുറപ്പെടുവിച്ച വിധിയിൽ പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പുനപരിശോധന ഹര്‍ജികള്‍ പരിശോധിച്ച് തിരുത്തല്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.