Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: terrorist

ലഷ്‌കർ സഹസ്ഥാപകൻ അമീർ ഹംസ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. ലാഹോറിൽ അജ്ഞാതന്റെ ആക്രമണത്തിലാണ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലാഹോറിലെ ഒരു ന്യൂസ് ചാനൽ ഓഫീസിന് മുന്നിലായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ ശേഷം അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.മുൻപ് കഴിഞ്ഞ മേയിലും അമീർ ഹംസയ്ക്ക് പരിക്കേറ്റെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അന്ന് വീട്ടിൽ ഉണ്ടായ അപകടത്തിലാണ് പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും വെടിവെപ്പാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെ മുതിർന്ന […]
Read more

കശ്മീരിൽ ഭീകര ബന്ധമുളള 2 പേർ പിടിയിൽ; കൈവശമുണ്ടായിരുന്നത് വൻ ആയുധ ശേഖരം

ഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകര ബന്ധമുളള രണ്ട് പേർ പിടിയിൽ. ഇവരുടെ കെെയിൽ നിന്ന് വൻ ആയുധ ശേഖരണം കണ്ടെത്തി. 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കമുളള ആയുധ ശേഖരമാണ് കണ്ടെത്തിയത്. സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ 34RR SOG ഷോപിയാനും CRPF 178 Bn ഉം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികൾ പിടിയിലായത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ […]
Read more

ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യത്തിൻ്റെ പ്രഖ്യാപനം. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നത്. 48 മണിക്കൂറില്‍ രണ്ട് ഓപ്പറേഷനുകള്‍ നടന്നു. ത്രാലില്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൻ. ഏറ്റുമുട്ടലെങ്കില്‍ ഭീകരര്‍ വീടുകളില്‍ കയറി ഒളിച്ചു. അവിടെനിന്ന് അവരെ ഒഴിപ്പിച്ച ശേഷം ദൗത്യം വിജയകരമാക്കിയെന്നും സൈന്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: മന്ത്രിസഭാ യോഗം ഇന്ന്; കശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന് ചേരും. സെെനിക നടപടിക്ക് ശേഷമുളള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും. അതേസമയം കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും തിരച്ചിൽ നടത്തുകയാണ്.
Read more

പഹൽഗാം ആക്രമണം: സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യ. ഭീകാരക്രമണത്തിൻ്റെ സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് ഇന്ത്യ തെളിവുകൾ ശേഖരിച്ചു. ഇന്റലിജൻസ് തെളിവുകളും വിശ്വസനീയമായ ചില തെളിവുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
Read more

ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ

ന്യൂഡൽഹി: ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ. പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഭീകരവാദിയാണ് അറസ്റ്റിലായ ഹാപ്പി പാസിയ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ പിടികൂടിയതതായി ഇന്ത്യയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത അനുയായിയാണ് ഹർപ്രീത് സിംഗ്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായ ഹാപ്പി പാസിയയുടെ തലയ്ക്ക് […]
Read more

ഐഎസ്‌ഐഎസ് നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: തീവ്രവാദ ഗ്രൂപ്പായ ഐഎസ്ഐഎസിന്റെ നേതാവ് അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും നേതാവാണ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുളള മകി മുസ്‌ലേ അല്‍-റിഫായി. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഐഎസ്ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെയാണ് ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിവരം. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച […]
Read more

തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന ശൃംഖലകളോട് സഹിഷ്ണത കാണിക്കില്ലെന്ന് കുവൈത്ത് വികസന, അന്താരാഷ്ട്ര സഹകരണ അംബാസഡര്‍ ഹമദ് അല്‍ മിഷാന്‍ പറഞ്ഞു. സെക്യൂരിറ്റി കൗണ്‍സില്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള ഒരു ശില്‍പശാലയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടികള്‍ സ്വീകരിക്കുന്നതായി അന്വേഷണ ശേഷി വികസിപ്പിക്കുന്നതിനും കേസുകള്‍ ഫലപ്രദമായി പിന്തുടരുന്ന ഭീകരതയ്ക്കെതിരെ പോരാടാനും ഊന്നല്‍ നല്‍കി കൊണ്ടുളള ശില്‍പ്പശാലയായിരുന്നു നടന്നത്. കുവൈത്ത് നിലവില്‍ സാമ്പത്തിക പ്രവര്‍ത്തന ടാസ്‌ക് ഫോഴ്സിലെ മൂല്യനിര്‍ണ്ണയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, ഈ […]
Read more

Recent News

Advertisement
WhiteswanTV Footer