സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thamarassery

താമരശ്ശേരിയുടെ രാജപാതയും പൊളിച്ചുതുടങ്ങി

കോഴിക്കോട്: താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ വ്യാപകമായി കുഴികൾ എടുത്തു. ടെലഫോൺ കമ്പനിക്ക് കേബിളുകൾ വലിക്കാനായിട്ടാണ് ഇടവിട്ട് ഇടവിട്ട് കുഴികൾ എടുത്തത്.2019 ൽ അന്നത്തെ എംഎൽഎ കാരാട്ട് റസാഖ് മുന്നിട് ഇറങ്ങി ഊരാളുങ്കൽ ലേബർ സൊസൈറ്റി വഴി നവീകരണം പൂർത്തീകരിച്ച റോഡിൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു ചെറു കുഴി പോലും രൂപപ്പെട്ടിരുന്നില്ല. നിലവിൽ എടുത്ത കുഴികൾ ശരിയായി അടച്ചില്ലെങ്കിൽ എന്താവും റോഡിൻ്റെ അവസ്ഥ എന്ന് കാത്തിരുന്ന് കാണാം, കുഴികൾ അടച്ചാലും മനോഹരമായ റോഡിന്റെ പഴയ രൂപം ഇനി […]
Read more

നാഷണൽ യൂത്ത് വീക്കിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി

കോഴിക്കോട്: നാഷണൽ യൂത്ത് വീക്കിന്റെ ഭാഗമായി മേരാ യുവ ഭാരത് കോഴിക്കോടും ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയും സംയുക്തമായി ചമൽ അംബേദ്കർ ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം പ്രസിഡന്റ് സെബാസ്റ്റ്യൻ കെ.വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജില […]
Read more

താമരശ്ശേരി ക്വാറി സ്റ്റോറിൽ 5 ലക്ഷം രൂപയുടെ കേബിൾ മോഷണം; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പലമുക്കിലെ ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ താമസക്കാരായ മഞ്ജുനാഥ് (21), ഡേവിഡ് (27), സഞ്ജയ് (20) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. അമ്പലമുക്ക് സിയോൺ എക്സിം കോർപ്പ് എന്ന ക്വാറിയുടെ സ്റ്റോറിൽ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന കേബിളാണ് കഴിഞ്ഞ ദിവസം സംഘം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി പോലീസ് […]
Read more

ചിക്കന് അമിത വില; കടയ്ക്കു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം, വില കുറക്കാമെന്ന് വ്യാപാരി

കോഴിക്കോട്: ചിക്കന് അമിത വില ഈടാക്കി വൽപ്പ നടത്തിയ താമരശ്ശേരി ചുങ്കത്തെ കടയ് മുന്നിൽ ഡിവൈ.എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നലെ താമരശ്ശേരി ബൈപ്പാസ് റോഡിലെ കടകളിൽ 224 രൂപക്ക് ചിക്കൻ വിൽപ്പന നടത്തിയപ്പോൾ ചുങ്കം മാർക്കറ്റിലെ കടയിൽ 250 രൂപയായിരുന്നു ഈടാക്കിയത്, ഇതിനു പുറമെ ഇറച്ചിക്കൊപ്പം കഴുത്ത്, പാർട്സ് എന്നിവയും അമിതമായി ചേർക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് വില കുറക്കാമെന്നും, പാർട്സുകൾ ചേർക്കുന്നത് ഒഴിവാക്കാമെന്നും ഉടമ പ്രതിഷേധക്കാരെ അറിയിച്ചു, ഇതോടെയാണ് DYFI പ്രവർത്തകർ പിരിഞ്ഞു പോയത്. […]
Read more

വ്യാജ ട്രേഡ് ആപ്പ്; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ കണ്ണികളെ പിടികൂടാൻ ഗുജറാത്ത്

കോഴിക്കോട്: ഓൺലൈൻ ട്രേഡിൻ്റെ പേരിൽ വ്യാജ വെബ് സൈറ്റുകളും, ആപ്പുകളും വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ ഉത്തര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈബർ പോലീസ് സംഘം കൊടുവള്ളിയിലും താമരശ്ശേരിയിലും, ജില്ലയുടെ മറ്റു ഭാഗങ്ങളിലും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു, യുപി പോലീസ് എത്തിയത് 54 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പിടികൂടാനായിട്ടാണ്. തട്ടിപ്പു സംഘങ്ങൾക്ക് എക്കൗണ്ട് നമ്പറും, […]
Read more

കെട്ടിടത്തിൽ നിന്നും വയറിംഗ് വയറുകൾ കവർന്ന മോഷ്ടാവിൻ്റെ ചിത്രം സിസിടിവിയിൽ

കോഴിക്കോട്: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വയറിംങ്ങ് വയറുകൾ വലിച്ചെടുത്ത് ഇതിലെ കോപ്പർ വിൽപ്പന നടത്തുന്ന മോഷ്ടാവിൻ്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്ഥാപന ഉടമകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വയറുകൾ വലിച്ചെടുക്കുന്നതിനാൽ കടയിലേക്കുള്ള വൈദ്യുതി തടസ്സപ്പെടുകയും അതെ തുടർന്ന് പല സമയത്തും കട അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. നാളുകളായി കറന്റ് വയറുകൾ വലിച്ചെടുത്ത് കോപ്പർ വില്പന നടത്തുന്ന ആളുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സിസിടിവിയിൽ പതിഞ്ഞത്.
Read more

കാക്കൂർ സ്വദേശി ഹസ്‌നയുടെ മരണം; കണ്ടെത്തിയത് രണ്ട് ആത്മഹത്യാക്കുറിപ്പുകൾ

കോഴിക്കോട്: പുതുപ്പാടി കൈതപ്പൊയിലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കാക്കൂർ സ്വദേശി എം. ഹസ്നയുടെ താമസസ്ഥലത്തുനിന്നും രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തി. രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പ് ഹസ്നയൊപ്പം ഏഴുമാസമായി താമസിക്കുന്ന പങ്കാളി ആദിലിന്റേതാണെന്നാണ് പോലീസ് പറയുന്നത്. ആദിലിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. വലിയ മാനസികസമ്മർദമുണ്ടായൊരു ഘട്ടത്തിൽ മുൻപ് എഴുതിയതാണ് ആത്മഹത്യാക്കുറിപ്പെന്നാണ് ആദിൽ പോലീസിന് നൽകിയ മൊഴി. ഹസ്നയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനകളും സൂചിപ്പിക്കുന്നതെന്ന് താമരശ്ശേരി ഇൻസ്പെക്ടർ വി.എം. ജയൻ അറിയിച്ചു. ഹസ്നയെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് […]
Read more

താമരശ്ശേരി ബാറിൽ സംഘർഷം; യുവാവിന് പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിനകത്ത് മദ്യപിക്കാനെത്തിയ സംഘം പരസ്പരം ഏറ്റുമുട്ടി, ഒന്നിച്ച് എത്തിയവരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തി വയനാട് വെള്ളമുണ്ട സ്വദേശിയായ ലിജിൻ എന്ന യുവാവിനാണ് പരുക്കേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. ആറോളം വരുന്ന സംഘമാണ് ബാറിൽ എത്തിയത്. ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. കട്ടിപ്പാറ കന്നൂട്ടിപ്പാറ സ്വദേശിയടക്കം സംഘർഷത്തിൽ പങ്കെടുത്ത ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ ലിജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലഹരിയിൽ ആയിരുന്ന ഇയാൾ അത്യാഹിത വിഭാഗത്തിൽ നിന്നും […]
Read more

വീട്ടിൽ നിന്നും ചാടി പോയ നായയുമായി മൂന്നു പേർ കടന്നുകളഞ്ഞു; പരാതി നൽകി ഉടമ

കോഴിക്കോട്: താമരശ്ശേരി മദർ മേരി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിന്നും ചാടി പോയ നായയെ പിടികൂടി മൂന്നു യുവാക്കൾ രക്ഷപെട്ടു. കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് നായ പുറത്തു ചാടിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് ചുങ്കം ജംഗ്ഷനിലെത്തിയ പട്ടിയെ മൂന്നു യുവാക്കൾ ചേർന്ന് കഴുത്തിൽ കയർ കെട്ടി കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞിട്ടുണ്ട്. ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന […]
Read more

ഗ്രാമോത്സവം സംഘടിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി, പള്ളിപ്പുറം പൊടുപ്പിൽ പ്രദേശത്ത് തിരുവാതിരയോടനുബന്ധിച്ച് പൊടുപ്പിൽ ഗ്രൂപ്പേഴ്സ് കലാസമിതി ഗ്രാമോത്സവം സംഘടിപ്പിച്ചു. സിനിമാറ്റിക് ഡാൻസുകൾ തിരുവാതിര, മാർഗ്ഗം കളി ,ഒപ്പന, ക്ലാസിക്കൽ ഡാൻസുകൾ , കോലാട്ടം ,കരോക്കെ , ആദിവാസി നൃത്തം, തുടങ്ങിയ ഒട്ടനവധി കലാപരിപാടികൾ അരങ്ങിൽ അവതരിപ്പിച്ചു. വി.പി. ബിജു അദ്ധ്യക്ഷത വഹിച്ച ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം സംഗീത അദ്ധ്യാപകനും , ഗായകനുമായ സി. ജി.സുമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഖദീജ സത്താർ ,രജിന സുനിൽകുമാർ , എന്നിവരും കെ എം ബാബു, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.