സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം; 4 പേർക്ക് പുതുജീവിതം സമ്മാനിച്ച് പോൾ പാണ്ഡ്യൻ യാത്രയായി

തിരുവനന്തപുരം: ബൈക്ക് പാർക്ക് ചെയ്ത് റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം, 67കാരൻ യാത്രയാകുന്നത് നാല് പേർക്ക് പുതുജീവനേകി. നാഗർകോവിൽ സ്വദേശിയായ എസ് പോൾ പാണ്ഡ്യൻറെ നാല് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികൾക്ക് ദാനം ചെയ്തത്. തയ്യൽ തൊഴിലാളിയായിരുന്ന പോൾ പാണ്ഡ്യൻ സൗത്ത് സൂരൻകൊടി സ്വദേശിയാണ്. പാണ്ഡ്യന്റെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളും ഉൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഓഗസ്റ്റ് 20നാണ് കന്യാകുമാരി നാഗർകോവിലിലെ പൊറ്റാൽ ജംഗ്ഷനിൽ വെച്ച് പോൾ പാണ്ഡ്യനെ എതിരെ വന്ന വാഹനം ഇടിച്ചത്. […]
Read more

സർക്കാരിന്റെ ഓണസമ്മാനം; തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഇത്തവണ 1200 രൂപ ലഭിക്കും

തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 200 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ 1000 രൂപ ലഭ്യമാക്കിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുക. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 […]
Read more

മദ്യലഹരിയിൽ ബഹളം വച്ച് സ്ത്രീകളെ ആക്രമിച്ച കേസ്സിൽ 7 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് അടിമലത്തുറയിൽ സ്ത്രീയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. ഇന്‍റർ ലോക്ക് സ്ഥാപിക്കുന്ന പണി നടക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം തടഞ്ഞുവെന്ന പേരിലായിരുന്നു ആക്രമണം. ലൂർദുപുരം ഉണ്ടവിളാകം സ്വദേശി ജിമ്മി(25), കൊച്ചുപള്ളി സ്വദേശി ജിനോ(24), കരിങ്കുളം സ്വദേശികളായ അനീഷ് (24) ആർട്ടിൻ (23), പുല്ലുവിള സ്വദേശികളായ ക്രിസ്തുദാസ്(24), ഔസേഫ് (21), ഇമ്മാനുവേൽ (23) എന്നിവരാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ […]
Read more

കോളും ഡാറ്റയും ലഭിക്കുന്നില്ല; എയര്‍ടെല്‍ സേവനം കേരളത്തിലടക്കം തടസപ്പെട്ടു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്‍റെ സേവനങ്ങള്‍ തടസപ്പെട്ടു. കേരളത്തിൽ ഉൾപ്പെടെ എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായാണ് ഡൗണ്‍ ഡിറ്റക്റ്ററില്‍ അനവധി ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ പരാതികളില്‍ പറയുന്നത്. അര മണിക്കൂര്‍ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30-ഓടെയാണ് എയര്‍ടെല്‍ സേവനങ്ങള്‍ തടസപ്പെട്ടത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ദില്ലി, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ എയര്‍ടെല്‍ യൂസര്‍മാരും പ്രശ്‌നങ്ങള്‍ എക്‌സില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. […]
Read more

വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തി മുങ്ങിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വ്യാജ ഡോക്ടർ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തിയ പ്രതിയെ പിടികൂടി. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശിയെയാണ് പിടിയിലായത്. വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്തിനെയാണ് പൊലീസ് തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കേസിലാണ് അറസ്റ്റ്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഓ സുബിമോൻ ആണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]
Read more

ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പോകുന്ന വഴിയാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകൾ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. 4 പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ […]
Read more

വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം: ഉള്ളൂരിൽ വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെയാണ് പോലീസ് പിടികൂടിയത്. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയാണ് മധു.
Read more

വേടനെതിരെ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ; രണ്ട് യുവതികൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: റാപ്പർ വേടനെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. തന്‍റെ സംഗീത പരിപാടികളിൽ താല്പര്യം പ്രകടിപ്പിച്ച് ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 – 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും […]
Read more

ശബ്ദരേഖ വിവാദം: പാലോട് രവിക്ക് ക്ലീന്‍ ചിറ്റ് നൽകി അച്ചടക്ക സമിതി

തിരുവനന്തപുരം: ഫോൺസംഭാഷണ വിവാദത്തിൽ തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവി കുറ്റക്കാരനല്ലെന്ന് അച്ചടക്ക സമിതി റിപ്പോർട്ട്. പാലോട് രവിക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്നും വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുയോഗത്തിലോ പൊതുഇടത്തോ അല്ല രവി സംസാരിച്ചതെന്നും ശബ്ദരേഖ പ്രചരിപ്പിച്ച വാമനപുരം ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി എ. ജലീലിനെതിരെ നടപടി തുടരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി അന്ന് […]
Read more

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയടിച്ചാണ് അപകടം ഉണ്ടായത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.