സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

ശിവഗിരി തീർഥാടനം; വിളംബരസന്ദേശ പദയാത്ര

തിരുവനന്തപുരം: പാറശ്ശാല ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർഥാടന വിളംബര പദയാത്ര ചൂഴാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി തീർഥാടന സന്ദേശവും ശാരദാനന്ദസ്വാമി പദയാത്രസന്ദേശവും നൽകി. അസംഗാനന്ദസ്വാമി, തമിഴ്നാട് മന്ത്രി മനോതങ്കരാജ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.ആൻസലൻ എംഎൽഎ, നിംസ് മെഡിസിറ്റി എംഡി എം.എസ്.ഫൈസൽഖാൻ, തമിഴ്നാട് മുൻ എംഎൽഎ ജോൺ […]
Read more

അവൾക്കൊപ്പ’മെന്ന് പ്രഖ്യാപിച്ച് ചലച്ചിത്രമേള വേദി

തിരുവനന്തപുരം : ‘അവൾക്കൊപ്പം’ എന്ന മുദ്രാവാക്യവും ബാനറുകളും ഉയർന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള വേദി. പ്രധാന വേദിയായ ടാഗോർ തിയേറ്ററിലാണ് ചലച്ചിത്രപ്രേമികളും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്ന് അവൾക്കൊപ്പമെന്ന പ്രഖ്യാപനം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന്‌ ശിക്ഷിക്കുക എന്നത് കേരളത്തിലെ ഓരോരുത്തരുടെയും ചുമതലയാണെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കാൻ പൂർണമായി സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ജുഡീഷ്യറിയുടെ പരിമിതിയാണ്. […]
Read more

ശംഖുംമുഖത്ത് വീണ്ടും മണൽ വിരിക്കും

തിരുവനന്തപുരം :നാവികസേന ദിനത്തിനുവേണ്ടി ശംഖുംമുഖത്ത് നിർമിച്ച കൃത്രിമ തീരം നീട്ടുന്നു. ഡയഫ്രം മതിൽ മുതൽ ശംഖുംമുഖത്തെ കൊട്ടാരത്തിന്റെ വടക്കേയറ്റം വരെയുള്ള 370 മീറ്റർ ദൂരത്തിലുള്ള തീരമാണ് നീട്ടുന്നത്. ശക്തിയേറിയ വേലിയേറ്റത്തെ ചെറുക്കുംവിധത്തിലുള്ള കരിങ്കൽ മറയുണ്ടാക്കിയാണ് കൃത്രിമമായി തീരം പുനഃസൃഷ്ടിക്കുന്നത്. 14 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. അടിക്കടിയുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസവും തിരയുടെ തള്ളിക്കയറ്റവും കാരണം പലപ്പോഴും തീരത്തെ മണ്ണ് പാടെ കടലെടുത്തിരുന്നു. ഇതുകാരണം നൂറ്റാണ്ടുകളായി ശംഖുംമുഖത്തുള്ള പഴയ കോഫി ഹൗസ് കെട്ടിടം, ആറാട്ടുമണ്ഡപം, ശംഖുംമുഖം കൊട്ടാരം […]
Read more

ഒന്നിച്ചുകൂടിയവർ ഒരുമിച്ചൊഴുകി

തിരുവനന്തപുരം :നഗരസഭയിൽ വിജയിച്ചുകയറിയ ബിജെപിയിലെ 50 സ്ഥാനാർഥികൾ തമ്പാനൂരിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒന്നിച്ചുകൂടി. സ്‌നേഹവും വിജയാഹ്ളാദവും സൗഹൃദവും പങ്കിട്ട അവർ ഒരുമിച്ച് നഗരത്തിൽ ഊരുവലം വന്നു. ഞായറാഴ്ച വൈകീട്ട് നഗരത്തിലെ പ്രധാന റോഡുകളിലൂടെ ബിജെപി പ്രവർത്തകർ നടത്തിയ റോഡ് ഷോ ആവേശത്തിരയിളക്കത്തിലമർന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരായിരുന്നു മുൻനിരയിൽ. പിന്നാലെ നാലുവീതം നിയുക്ത കൗൺസിലർമാർ കയറിയ 12 തുറന്ന ജീപ്പുകൾ വരിവെച്ചുനീങ്ങി. കാവിക്കൊടിയും […]
Read more

അഞ്ചുതെങ്ങ് ഇഞ്ചോട് ഇഞ്ച് പോരാട്ടം

തിരുവനന്തപുരം :തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 14 വാർഡുകളുള്ള പഞ്ചായത്തിൽ 7 വാർഡിൽ എൽഡിഎഫും 7 വാർഡിൽ യുഡിഎഫും വിജയിച്ചു. UDF 07 | LDF 07NDA 00 | OTH 00 വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം 1.കായിക്കര ആശാൻ സ്മാരകം: ജയാ ശ്രീരാമൻ (സിപിഎം) 56. 2.നെടുങ്ങണ്ട: വിജയ് വിമൽ (സിപിഎം) 226 3.കായിക്കര: പി. വിമൽരാജ് (സിപിഎം) 30. 4.കാപാലീശ്വരം: അതുല്യ മഹേഷ്(സിപിഎം) 1 5.ഇറങ്ങുകടവ്: ഷിൻസി […]
Read more

സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപിയുടെ കടന്നുകയറ്റം

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തേരോട്ടമാണ് ബിജെപിയെ തലസ്ഥാന നഗരത്തിൽ 50 സീറ്റെന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത്.വാർഡ് പുനർവിഭജനത്തിൽ ഇടതുപക്ഷത്തിനനുകൂലമായി വെട്ടിനിരത്തിയിട്ടുപോലും ബിജെപിയുടെ വിജയത്തിന് തടയിടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സ്വന്തം തട്ടകങ്ങളിൽ എൽഡിഎഫ് തകരുകയും ചെയ്തു. യുഡിഎഫിന്റെ തിരിച്ചു വരവ് ബാധിച്ചത് എൽഡിഎഫിനെയാണ്. തീരദേശത്ത് കഴിഞ്ഞതവണ നഷ്ടമായ 12-ഓളം വാർഡുകളിൽ ആറെണ്ണം തിരിച്ചു പിടിച്ചതാണ് യുഡുഎഫിന്റെ നില മെച്ചപ്പെടുത്താൻ കാരണം. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ 28 വാർഡുകളിൽ 14-ഉം ബിജെപിക്ക് ഒപ്പമാണ്. ഇതിൽ […]
Read more

കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ല; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: കോൺഗ്രസ്‌ ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വര്‍ഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ പുറത്തു […]
Read more

കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു

തിരുവനന്തപുരം : പാലോട് ജനവാസമേറിയ ആദിവാസിമേഖലയിലെ കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു. പാലോട് വനം റെയ്ഞ്ചിൽപ്പെട്ട ആദിവാസി മേഖലയിലെ പെരിങ്ങമ്മല ഇയ്യക്കോട് കല്ലണയിലാണ് കാട്ടുപോത്ത് കിണറ്റിൽവീണത്. കല്ലണ തടത്തരികത്തു വീട്ടിൽ പൂമാല കാണിയുടെ കിണറ്റിലാണ് വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കാട്ടുപോത്ത് വീണത്. 21 അടിയോളം താഴ്ചയുള്ള കിണറ്റിൽ കാട്ടുപോത്ത് വീണത്. 21 അടിയോളം താഴ്ചയുള്ള കിണറ്റിൽ കാട്ടുപോത്ത് വീണതോടെ മൂന്നു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. കുറച്ചുദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് എത്തിയ കാട്ടാന ഒരു ഷെഡ്ഡ് തകർത്തിരുന്നു. വനമേഖലയോടു […]
Read more

ചെയർമാൻ എത്തിയില്ല മുൻ ചെയർമാൻ ഉടൻ മടങ്ങി

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനം ഏറ്റെടുത്തശേഷം നടക്കുന്ന ആദ്യ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ റസൂൽ പൂക്കുട്ടി എത്താതിരുന്നത് കാണികൾക്കിടയിലും ചർച്ചയായി. അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ പൂക്കുട്ടിലണ്ടനിലാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിക്കുകയായിരുന്നു. ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപുള്ള കരാർപ്രകാരമാണ് അദ്ദേഹം ലണ്ടനിൽ പോയതെന്നും സമാപനത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മുൻ ചെയർമാൻ പ്രേംകുമാർ നിശാഗന്ധിയിൽനിന്നുപോയി. വേദിയിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം ഇരിക്കാൻ തയ്യാറാകാതെ മന്ത്രി സജി ചെറിയാന് കൈകൊടുത്ത് ഇറങ്ങിപ്പോകുകയായിരുന്നു. ഉദ്ഘാടനത്തിന് വളരെ നേരത്തേയെത്തി […]
Read more

ജനവിധി ഇന്നറിയാം പ്രതീക്ഷയും ആശങ്കയുമായി സ്ഥാനാർഥികൾ

തിരുവനന്തപുരം :നെടുമങ്ങാട് ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ നെടുമങ്ങാട്ടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉയരുന്നത് സ്ഥാനാർഥിമാരുടെ ചങ്കിടിപ്പിന്റെ താളം. നാലുദിവസമായി മൂന്നു കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ സുരക്ഷിത കാവലിൽ ഇരിക്കുന്ന ബാലറ്റ് പെട്ടികൾ ശനിയാഴ്ച രാവിലെ എട്ടിന് പൊട്ടിക്കും. ബാലറ്റ് പെട്ടി പൊട്ടിക്കഴിയുമ്പോൾ മിക്ക സ്ഥാനാർഥികളുടെയും മനക്കോട്ട തകരും. ത്രിതലപഞ്ചായത്തുകളിലായി 1825 സ്ഥാനാർഥിമാരുടെ വിധിനിർണയമാണ് ബുധനാഴ്ച രാവിലെ നാല് വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി നടക്കുന്നത്. ഇതിൽ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്ന് ഉറ്റുനോക്കുകയാണ് നാട്. നെടുമങ്ങാട് ബോയ്സ്‌ സ്കൂളിലെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.