സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

തിരുവനന്തപുരത്ത് വനിതാ പോരാളികളിൽ പകുതിയും കുടുംബശ്രീ; ജില്ലയിൽ 1,649 വനിതാ സ്ഥാനാർഥികൾ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കുന്ന വനിതകളിൽ പകുതി പേരും കുടുംബശ്രീ അംഗങ്ങൾ. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി മത്സര രംഗത്തുള്ള 3,318 വനിതകളിൽ 1,649 പേരാണ് കുടുംബശ്രീ അംഗങ്ങൾ. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ 588 പേർ ഇത്തവണ കൂടുതലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയ്ക്കു പുറമേ കുടുംബശ്രീ വനിത കൂട്ടായ്മയിലെ ജനാധിപത്യ നടപടികളും മാതൃകാപരമായ പ്രവർത്തനങ്ങളുമാണ് മത്സര രംഗത്തുള്ളവരുടെ മുതൽക്കൂട്ട്. പാങ്ങോട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കുടുംബശ്രീ അംഗങ്ങൾ മത്സരിക്കുന്നത്. 36 പേർ. ബ്ലോക്ക് […]
Read more

കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു; ശംഖുമുഖത്ത് കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ച

തിരുവനന്തപുരം: കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു. സന്ധ്യയാകും മുൻപേ മൂടൽ മഞ്ഞു പരന്ന കടലിൽ, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു. ആകാശത്തെ ഹെലികോപ്റ്റർ മുതൽ കടലിനടിയിലെ സബ് മറീൻ വരെ നിരന്നപ്പോൾ ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി.  ഡിസംബർ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ കാഴ്ചക്കാരിൽ ആവേശമുയർത്തി. നാളെയാണ് അവസാനവട്ട ഫുൾഡ്രസ് റിഹേഴ്സൽ നടക്കുക. 3 ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി എത്തുമ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെ സാംപിൾ […]
Read more

കോടീശ്വരന്മാരുടെ ആറ്റിങ്ങൽ നഗരം! സ്ഥാനാർഥികളിൽ 25% പേർ കോടീശ്വരന്മാർ; ഒന്നാമത് എൽഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം :തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 102 സ്ഥാനാർഥികളിൽ 25% പേർ കോടീശ്വരന്മാർ! 32 വാർഡുകളിലായി 4 സ്വതന്ത്രർ അടക്കം 102 പേർ മത്സര രംഗത്തുള്ളപ്പോൾ ഇതിൽ 26 പേരാണ് കോടീശ്വരനെന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച ആസ്തി വിവര പട്ടികയിൽ വ്യക്തമാകുന്നു. കോടീശ്വരന്മാരിൽ 3 മുന്നണിയിലെ സ്ഥാനാർഥികളുണ്ട്.7ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി  പ്രിയ സാബുവാണ് ആസ്തിയിൽ ഒന്നാമത്.  4.32 കോടിയുടെ ആസ്തിയുണ്ട് പ്രിയയ്ക്ക്. 21ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എ.ആർ. ശ്രീലേഖക്ക് 3.29 കോടി, 23ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി […]
Read more

കണിയാപുരത്തിന്റെ കരുത്തർ

തിരുവനന്തപുരം : കോർപ്പറേഷൻ അതിർത്തിപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ജില്ലാപ്പഞ്ചായത്ത് ഡിവിഷനാണ് കണിയാപുരം. നഗരസ്വഭാവമുള്ള പ്രദേശങ്ങളും ഇതോടൊപ്പം തീരദേശവും ഉൾക്കൊള്ളുന്നതാണ് കണിയാപുരം. അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളും കഠിനംകുളം ഗ്രാമപ്പഞ്ചായത്തിലെ പതിനേഴ് വാർഡുകളുമാണ് ഇവിടെയുള്ളത്. ഇരുപഞ്ചായത്തുകളും നിലവിൽ എൽഡിഎഫാണ് ഭരിക്കുന്നത്. കണിയാപുരം ഡിവിഷനും പതിനഞ്ചുവർഷമായി ചുമപ്പണിഞ്ഞുതന്നെയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തീരദേശ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. എൽഡിഎഫിനായി എം.റാഫി(51)യാണ് ജനവിധിതേടുന്നത്. അഭിഭാഷകനായ ഇദ്ദേഹം വർഷങ്ങളായി സിപിഎമ്മിൽ വിവിധ സംഘടനാ ചുമതലകൾ വഹിക്കുന്നു. നാലുതവണ അഴൂർ […]
Read more

കഥാപ്രസംഗ ശതാബ്ദി സമ്മേളനം ഇന്ന്

തിരുവനന്തപുരം : ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗ പരിപോഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായുള്ള പ്രതിമാസ പരിപാടി ഞായറാഴ്ച രാവിലെ 10-ന് ദൈവദശകം ഹാളിൽ നടക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനം ചെയ്യും. നവോത്ഥാനകലയുടെ നായകൻ ഇരവിപുരം ഭാസി അനുസ്മരണം കെ.പി. സജിനാഥ് നിർവഹിക്കും. കഥാപ്രസംഗ അവതരണവും നടക്കും.
Read more

നിക്ഷേപത്തുക തിരികെ നൽകണം; ആറയൂർ സഹകരണ ബാങ്ക് ഉദിയൻകുളങ്ങര ശാഖയ്ക്കു മുന്നിൽ ധർണ

തിരുവനന്തപുരം : നിക്ഷേപത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആറയൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയ്ക്കു മുന്നിൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിക്ഷേപകർ ധർണ നടത്തി. 100 കോടിയുടെ നിക്ഷേപമുളള സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപത്തുകയോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 2021–ൽ അന്നത്തെ ഭരണസമിതിയെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവിൽ വന്നെങ്കിലും നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്നും ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് […]
Read more

യുവതിയെ വിമർശിച്ച് ശ്രീലേഖ; വിവാദമായതോടെ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് തിരുത്ത്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ യുവതിയെ വിമർശിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ഇതു വിവാദമായപ്പോൾ തിരുത്തി. പ്രതിക്ക് ഫോൺ ഓഫ് ചെയ്തു മുങ്ങാനും മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുമാണോ ഇത്രനാൾ യുവതി പരാതി നൽകാതിരുന്നത് എന്നായിരുന്നു ആദ്യ പോസ്റ്റിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയായ ശ്രീലേഖയുടെ ചോദ്യം. പിന്നാലെ ബിജെപി പ്രവർത്തകർ അടക്കം പോസ്റ്റിനു താഴെ കമന്റുമായയെത്തി. അതോടെ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പരാതി നൽകാൻ വൈകിപ്പോയതിലാണ് […]
Read more

അപകടം തളർത്താത്ത പോരാട്ടം; വീൽചെയറിൽ വോട്ടു ചോദിച്ച് ഷൈജു

തിരുവനന്തപുരം : പത്തു വർഷം മുൻപുണ്ടായ അപകടത്തിലാണ് കരവാരം വടകോട്ട്കാവ് ചന്ദ്രഗിരിയിൽ എസ്.ഷൈജുവിന്റെ (35) അരയ്ക്കു താഴെ തളർന്നത്. വീൽചെയറിൽ ഒതുങ്ങുന്നതിനു പകരം കഴിയുന്ന സേവനം നാടിനു നൽകാൻ ആഗ്രഹിച്ച്, മനു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി. കരവാരം പഞ്ചായത്ത് 7ാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു വീൽ ചെയറിലാണ് വോട്ട് അഭ്യർഥിച്ചു ജനങ്ങൾക്കരികിലെത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. തമിഴ്നാട്ടിൽ വച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഷൈജു ഏറെനാൾ […]
Read more

ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം

തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാറശ്ശാല പോസ്റ്റ്‌ ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത […]
Read more

ഐഎംഎ കാരക്കോണം ബ്രാഞ്ച് ഭാരവാഹികൾ സമ്മേളനം നടത്തി

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ചിന്റെ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ്, ഡോ. അലക്സ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയിൽ നടന്നു. മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. മാർത്താണ്ഡപിള്ള മുഖ്യാതിഥിയായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവലൻ, ഐഎംഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ.മേനോൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി ഡോ. ജെ.ബെന്നെറ്റ് എബ്രഹാമിനെയും സെക്രട്ടറിയായി ഡോ. രാഹുൽ ചന്ദ്രനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. അനു ജെ.(വൈസ് പ്രസി.), ഡോ. ആൽവിൻ രാജ്, […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.