Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

ദേവസ്വം പ്ലീഡർ നിയമനം; നടന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: വി.എൻ. വാസവൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്നാണ് വാസവന്റെ പ്രതികരണം. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് കെ.ബി. പ്രദീപിനെ നിയമിച്ചതെന്നും, ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്നും വി.എൻ. വാസവൻ ആരോപിച്ചു. സ്വർണക്കൊള്ള കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് ഉള്ള ബന്ധം മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, അതിന്റെ ഭാഗമായാണ് കെ.ബി. പ്രദീപിന്റെ നിയമനം […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐപി ബിനുവിന് വൈദ്യസഹായം നൽകാൻ കോടതി നിർദേശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ളവരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് കൈമാറിയത്. പ്രതിയായ ഐ.പി. ബിനുവിന്റെ ആരോഗ്യനില പരിഗണിച്ച് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. അദ്ദേഹത്തിന് രക്തസമ്മർദ്ദം കൂടുതലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പ്രത്യേക […]
Read more

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പി.എസായി ചന്ദ്രൻ തില്ലങ്കേരി.  ബന്ധുനിയമന വിവാദത്തെ തുടർന്ന് സണ്ണി തോമസിന്റെ അളിയൻ ബെന്നി തോമസ് രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ നീക്കുകയായിരുന്നു. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്നായിരുന്നു ബെന്നി തോമസ് രാജിയില്‍ […]
Read more

എംബിബിഎസ് അധിക ഫീസ് തിരിച്ചു നൽകണമെന്ന നിർദേശം; നിയമോപദേശം തേടാൻ സർക്കാർ

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരിച്ചുനൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) നിർദേശത്തിൽ നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രി സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും. നാലര വർഷത്തെ എംബിബിഎസ് കോഴ്സിന് അഞ്ചുവർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. 2024-ലെ ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലാവധി 54 മാസമാണ്. അതിനാൽ യഥാർഥ പഠനകാലയളവിനുള്ള ഫീസ് […]
Read more

‘പിഎംശ്രീ’; മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനംപ്രതി പുറത്ത് വരുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ കേന്ദ്ര നിബന്ധനകളോട് പൊരുത്തപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം പുതിയ രാഷ്ട്രീയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നു. “പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനംപ്രതി കൂടുതല്‍ വെളിപ്പെടുന്നു”. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനം പരാമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയം ഉണ്ടെന്നും, പിഎം ശ്രീ തിരികെയെത്തിക്കാൻ സർക്കാർ കരുനീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനാപരമായ ഉപദേഷ്ടാക്കളെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ സ്ഥാനമില്ലാക്കുന്നതും സർക്കാരിന്റെ […]
Read more

തിരുവനന്തപുരത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരമന തളിയിൽ മൂന്ന് വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. അഖിൽ, വസന്തം, രതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. വീടുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മഴയിലും കാറ്റിലും കരമനയിൽ മൂന്ന് വൻമരങ്ങൾ കടപുഴകി വീണു. പ്രദേശത്തെ പല വീടുകൾക്കും കേടുപാട് സംഭവിച്ചു. ചില ഭാഗങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സുരക്ഷാ ആവശ്യത്തിനായി വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂർ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; നാല് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുമ്പ് എറണാകുളം, തൃശൂർ ജില്ലകൾക്ക് മാത്രമായിരുന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്, ഇപ്പോൾ എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട് നിലനിൽക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ […]
Read more

സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിൽ: ഒ ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഗ്രൗണ്ടുകൾ കൂടുതൽ സമയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്. പൊതുസമൂഹത്തിനും സ്കൂൾ ഗ്രൗണ്ടുകൾ ഉപയോഗിക്കാൻ അവസരം ഒരുക്കുമെന്നും, കളിക്കളങ്ങൾ അടച്ചിട്ട ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞകൾ എടുക്കുന്നതിൽ മാത്രം കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംഎൽഎ, എംപി ഫണ്ടുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി കൂടുതൽ കളിയിടങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം […]
Read more

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാ കേസിലെ പ്രത്യേക പ്രതികളെ പാർപ്പിക്കുന്ന ബ്ളോക്കാണ് വിയ്യൂരിൽ ഒരുക്കിയിട്ടുള്ളത്. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം. വധശ്രമ കേസിലെ പ്രതി ആയതിനാൽ അവസാന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. നിയമപ്രകാരം, മൂന്ന് യോഗങ്ങളിൽ […]
Read more

കരുണാകരനും ആന്‍റണിയും ഭരിച്ചപ്പോഴും വവ്വാലുകൾ ഉണ്ടായിരുന്നു; ഇപ്പൊ ദേ കെ. മുരളീധരന്‍ ‘ആരോഗ്യ മന്ത്രി’ ആയപ്പോഴും വവ്വാലുകളുണ്ട്

തിരുവനന്തപുരം: കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ സംബന്ധിച്ചുള്ള ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ പറഞ്ഞ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. സിപിഎം ഹാൻഡിലുകൾ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞിരുന്നു. “ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix