Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ശക്തമാക്കി. ജൂൺ 29-ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. 27-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, […]
Read more

എഫ്സിആർഎ ചട്ടഭേദഗതി പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: എഫ്സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് എംപി കെ സി വേണുഗോപാൽ ആരോപിച്ചു. ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം, പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ആരെയും ലക്ഷ്യമിട്ട് ഭേദഗതി കൊണ്ടുവന്നതല്ലെന്ന നിലപാടാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എഫ്സിആർഎ സംബന്ധിച്ച ചട്ടഭേദഗതിക്കെതിരെ ഇന്ത്യ സഖ്യം പാർലമെന്റ് സമ്മേളനത്തിൽ പ്രതിഷേധം ഉയർത്താൻ ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭേദഗതിയെ ചൊല്ലി രാഷ്ട്രീയ പ്രതിപക്ഷവും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം […]
Read more

നടിയെ ആക്രമിച്ച കേസ്; പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തിൽ അന്വേഷണം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും അവർ അന്വേഷണ സംഘത്തിന് കൈമാറി. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നൽകിയിട്ടുണ്ട്. അനന്തു സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ചില സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതിയെ തുടർന്ന് നേരത്തെ ഡി.ജി.പി […]
Read more

പകർച്ചവ്യാധി പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വിവിധ തലങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ന് സ്കൂളുകളിലും നാളെ സർക്കാർ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നിപ, ഷിഗല്ല, ഡെങ്കി എന്നിവ പടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം […]
Read more

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധന നടത്തുന്നത്. തിരുവനന്തപുരം എംജി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിൽ എത്തിയ ഇഡി സംഘം ഇന്ന് രാവിലെ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് നടപടി തുടരുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
Read more

പിഎം ശ്രീ; മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ച് യൂത്ത് ലീഗ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് മുന്നോട്ടുപോകുന്നതിൽ മുസ്‌ലിം ലീഗിനുള്ളിൽ അമർഷം ശക്തമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മന്ത്രിസഭാ ഉപസമിതിക്ക് കത്ത് നൽകി. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്. ഭരണകക്ഷിയിലെ യുവജനസംഘടനകൾക്കിടയിലും പദ്ധതിയോട് വിയോജിപ്പ് പ്രകടമാണ്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ സർക്കാരിന്റെ നിലപാടിനെതിരെ രംഗത്തെത്തി. പിഎം ശ്രീ പദ്ധതി സംഘപരിവാറിന്റെ അജണ്ടയാണെന്നും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെ പ്രതികരിച്ച അലോഷ്യസ് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് സിപിഐഎം–ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരൺ, ഷഫീഖ്, വൈശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇതിനു മുമ്പ് മറ്റ് ആറുപേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. കേസ് “അപൂർവ സ്വഭാവമുള്ളത്” ആണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതിയുടെ വിലയിരുത്തലായിരുന്നു. ഇഡി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലിരിക്കെ ആക്രമിക്കപ്പെട്ടതാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ കേസിൽ […]
Read more

പിഎം ശ്രീയിൽ സർക്കാരിനെതിരെ കെഎസ്‍യു; ‘മുൻ എൽഡിഎഫ് സർക്കാരിനെ ചോദ്യം ചെയ്തവരാണ്’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‌യു. വിഷയത്തിൽ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ പ്രതികരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക വിശദീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര നയങ്ങൾക്ക് മുന്നിൽ വിട്ടുകൊടുത്തുവെന്ന വിമർശനവും കെഎസ്‌യു ഉയർത്തി. വിദ്യാഭ്യാസ വിഷയങ്ങളിൽ കെഎസ്‌യുവിന്റെ നിലപാടിൽ […]
Read more

വഴിയിൽ തടഞ്ഞ് എക്സൈസ്; 42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴക്കൂട്ടത്തുനിന്ന് മയക്കുമരുന്ന് വാങ്ങി പാറശാലയിൽ എത്തിച്ച് കൈമാറാനായിരുന്നു പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പറും ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി തീരുമാനിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ രഹസ്യവിവരത്തിന്റെ […]
Read more

പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ല; റെയില്‍വേ SPയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡ്രൈവർ അനൂപ് തില്ലങ്കേരി നൽകിയ പൊലീസ് മർദന പരാതിയിൽ റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്നാണ് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. അനൂപിന് മർദനമേറ്റിട്ടില്ലെന്നും സംഭവിച്ചത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസുകാർ കഴുത്തിൽ പിടിച്ച് തള്ളിയെന്നായിരുന്നു അനൂപിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജയൻ, ശരത് എന്നീ പൊലീസുകാർക്കെതിരെ നടപടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix