Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

വിഴിഞ്ഞത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍

തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. നാഗർകോവിൽ സ്വദേശിനി വിഘ്‌നേശ്വരി (27)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി ഭർത്താവ് നിരന്തരം മർദിച്ചിരുന്നുവെന്ന് വിഘ്‌നേശ്വരി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിരുന്ന വിഘ്‌നേശ്വരിയെ കഴിഞ്ഞ ദിവസമാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ […]
Read more

സൈബർ ആക്രമണം നേരിടുന്നു; നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ

തിരുവനന്തപുരം: താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് മോശമായി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട പോസ്റ്റ് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പരാതി പൊലീസിന് കൈമാറുമെന്നും സ്പീക്കർ അറിയിച്ചു. സംഭവത്തിൽ നിയമാനുസൃത അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ എഐ ഉപയോഗിച്ച് വ്യാജ […]
Read more

ശ്രീശാന്തിനേര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ച് കെസിഎ; കെസിഎല്ലില്‍ പങ്കെടുക്കാം

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെസിഎ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ താരം നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ സമർപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം. കെസിഎയുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ കെസിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപാണ് ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അസോസിയേഷനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ […]
Read more

ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: ചിറയിൻകീഴിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാപ്പ കേസ് പ്രതിയായ മിന്നൽ ഫൈസലിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിലെ ചെറിയ കെട്ടിടത്തിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ശക്തമായ ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാപ്പ കേസ് […]
Read more

‘മഴ കുറഞ്ഞു, അതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം’: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും കൂടുതൽ വില നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. മുൻവർഷം ഈ സമയത്ത് ലഭിച്ചിരുന്ന മഴ ഇത്തവണ കുറവാണെന്നും, അതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. നാല്, അഞ്ച് ദിവസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു. കാലാവസ്ഥയെ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും,” എന്നും മന്ത്രി പറഞ്ഞു. ഇതുമായി […]
Read more

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇഡി . ഉന്നത സിപിഐഎം നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നുമാണ് ഹർജിയിലെ പരാമർശം. സംഭവവുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, കേസിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് നേരത്തെ കോടതിയിൽ അറിയിച്ചത്. പ്രതികളുടെ ഫോൺവിളികളിൽ അസ്വാഭാവികതയില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് […]
Read more

നാളെ മുതൽ മഴ ശക്തമാകും; നാലുജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (28/06/2026) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ (29/06/2026) കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]
Read more

അങ്കണവാടികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. അങ്കണവാടികളിലേക്ക് അനാവശ്യമായി ആളുകൾ പ്രവേശിക്കുന്നത് ഉൾപ്പെടെ നിയന്ത്രിക്കുന്നതിനാണ് തീരുമാനം. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അങ്കണവാടികളിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതിൽ ഇനി മുതൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അങ്കണവാടി വർക്കറെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താൻ […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; പരസ്പര ആരോപണങ്ങളുമായി സിപിഐഎം–ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയുടെ പ്രതികരണം. നഗരസഭയില്‍ നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നുവെന്നും മേയര്‍ പൊലീസുകാരെ ഉള്‍പ്പെടെ ചവിട്ടി മെതിച്ചാണ് ഓഫീസിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കൗണ്‍സിലര്‍ സിന്ധു ശശിക്ക് തലയില്‍ പരിക്കേറ്റ് ഏഴ് സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ടെന്നും അവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും വി ജോയ് പറഞ്ഞു. കൗണ്‍സിലര്‍ വീണയ്ക്ക് കാല് പൊട്ടിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മാധ്യമങ്ങള്‍ എല്‍ഡിഎഫിന് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും സംഭവങ്ങള്‍ രാഷ്ട്രീയ നാടകമാണെന്നും […]
Read more

വീണ്ടും ചികിത്സാപ്പിഴവ്; സിസേറിയനെ തുടർന്ന് യുവതിയുടെ വയറ്റില്‍ അണുബാധ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായതായി പരാതി. സിസേറിയന് ശേഷം യുവതിയുടെ വയറ്റില്‍ ഗുരുതര അണുബാധ കണ്ടെത്തിയതായി കുടുംബം ആരോപിക്കുന്നു. നെയ്യാറ്റിന്‍കര സ്വദേശിനിയായ സജിതയെ ജനുവരി 28ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 6ന് സിസേറിയനിലൂടെ കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് പനിയും കടുത്ത വയറുവേദനയും അനുഭവപ്പെട്ടു. ഡിസ്ചാർജിന് ശേഷവും വേദന തുടരുകയായിരുന്നു. പിന്നീട് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് ഫാലോപ്യൻ ട്യൂബിൽ അണുബാധ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാകാമെന്ന് പിന്നീട് സ്വകാര്യ ആശുപത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix