Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശം നൽകി ഡിജിപി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപിയുടെ നിർദേശം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. പരീക്ഷാ രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി പിഎസ്‌സിക്ക് കത്ത് നൽകിയിട്ടുണ്ട്. പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകളാണ് […]
Read more

പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 400 മുതൽ 500 മെഗാവാട്ട് വരെ വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. മഴ ലഭ്യത കുറഞ്ഞാൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെഎസ്ഇബി […]
Read more

പ്രിയദര്‍ശിനി; KSRTCക്ക് പ്രതിമാസം 75 കോടിയുടെ നഷ്ട്ടം

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വൻ ജനപിന്തുണ ലഭിച്ചെങ്കിലും കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ. പദ്ധതിയുടെ ഭാഗമായി ഇതുവരെ 75 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. പ്രതിദിനം ശരാശരി 2.5 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പദ്ധതി നടപ്പാക്കിയതോടെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായി. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രയുടെ പ്രയോജനം […]
Read more

അതിവേഗ റെയില്‍; ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ മാറ്റം വേണം, വിദഗ്ധസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ ചില മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സമിതിയുടെ ശുപാർശ. പദ്ധതിയുടെ അലൈൻമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതിവേഗ റെയിൽ വിഴിഞ്ഞം വരെ നീട്ടണമെന്നും ശുപാർശയിലുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. മെട്രോ സ്റ്റേഷനുകളുമായുള്ള ബന്ധം ഉറപ്പാക്കുന്നതിനനുസരിച്ച് റെയിൽ പാതയിലെ […]
Read more

കഴുത്തില്‍ കാലുകൊണ്ട് ലോക്ക് ഇട്ട് മുറുക്കി ശ്വാസം മുട്ടിച്ചു; ക്രൂരമായ റാഗിങ്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിങ്. നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാൽ കൊണ്ട് ലോക്ക് ചെയ്ത് മുറുക്കുന്നതും ശ്വാസംമുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിനിടെ മറ്റൊരു വിദ്യാർഥി ഇടപെട്ട് പിടിച്ചുമാറ്റിയതോടെയാണ് വലിയ അപകടം ഒഴിവായത്. […]
Read more

ലൈഫ് മിഷന്‍ കോഴ കേസ്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്‌ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷ് തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഹാജരായി. ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടു. കേസന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസിന് മുന്നിൽ ഹാജരായതെന്നും കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ലൈഫ് മിഷൻ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളും മൊഴികളും […]
Read more

കിഫ്ബി പ്രവർത്തനം പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം സമഗ്രമായി വിലയിരുത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ളയാണ് സമിതിയുടെ ചെയർപേഴ്സൺ. സമിതിക്ക് മൂന്ന് മാസമാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി. കിഫ്ബിയുടെ സ്ഥാപനപരവും സാമ്പത്തികവും ഭരണപരവും പ്രവർത്തനപരവുമായ സംവിധാനങ്ങൾ വിലയിരുത്തി ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക, ഭരണനിലവാരം ശക്തിപ്പെടുത്തുക, സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ കാര്യക്ഷമമായ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. നിലവിലെ പ്രവർത്തനരീതി പരിശോധിച്ച് ആവശ്യമായ പുനഃസംഘടനാ നിർദേശങ്ങളും സമിതി […]
Read more

വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; KT ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. അതേസമയം, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേരത്തെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ജലീലിനെതിരെ കേസെടുക്കണമെന്നായിരുന്നു എംഎസ്എഫിന്റെ ആവശ്യം. ചടങ്ങിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ശക്തമായത്.
Read more

നിയമസഭയിലെ പരാമര്‍ശം മോര്‍ഫ് ചെയ്തു; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: നിയമസഭയിലെ തന്റെ പരാമർശം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംഭവത്തിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ യഥാർഥ പരാമർശത്തിൽ മറ്റ് ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് തെറ്റായ രീതിയിൽ എഡിറ്റ് ചെയ്തുവെന്നും, പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നും ബാലഗോപാൽ ആരോപിച്ചു. ‘എൽഒപി എഴുന്നേറ്റ് സംസാരിക്കണം’ എന്ന പരാമർശത്തിലാണ് വിവാദം ഉണ്ടായത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും, അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ സമ്മേളനത്തിനിടെ […]
Read more

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയായ ബാബു നാരായണന്റെ (60) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയെങ്കിലും രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ നിയമനടപടികളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix