Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

നിപ ഭീതി ഒഴിഞ്ഞു; രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി പൂർണമായും ഒഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണ നടപടികൾ പിൻവലിച്ചു. ജൂൺ 11ന് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 42 ദിവസം പിന്നിട്ടിട്ടും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ജനങ്ങളുടെ ഉപജീവനത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കാതെയാണ് രോഗനിയന്ത്രണം സാധ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. നിപ വ്യാപനം തടയുന്നതിൽ ആരോഗ്യപ്രവർത്തകരുടെ […]
Read more

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും, ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും കെഎസ്‍യു ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. അതേസമയം, നീറ്റ് പരീക്ഷയിലെ […]
Read more

വിമുക്തഭടന് മദ്യം നല്‍കി മയക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നൽകി മയക്കിയ ശേഷം ക്രൂരമായി മർദിച്ച് ഭീഷണിപ്പെടുത്തി ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ പോത്തൻകോട് പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പോത്തൻകോട് ചന്തവിളയിൽ നടന്ന സംഭവത്തിൽ കടകംപള്ളി ആനയാർ സ്വദേശിയായ വിമുക്തഭടൻ വിധു (68) ആണ് ആക്രമണത്തിനും […]
Read more

‘റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും’, സിദ്ധാർത്ഥന്റെ പേരിൽ ആപ്; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റാഗിംഗ് തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചു. റാഗിംഗിനെതിരെ പരാതികൾ വേഗത്തിൽ സ്വീകരിക്കാനും നടപടികൾ ഉറപ്പാക്കാനുമായി റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്ക് ആപ്പ് വഴി നേരിട്ട് പരാതി നൽകാൻ സൗകര്യമൊരുക്കുമെന്നും ലഭിക്കുന്ന പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമവും പരാതിനൽകൽ […]
Read more

പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, ‘ആഹാരത്തിന് രാഷ്ട്രീയമില്ല’

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ പൊതുവായി എതിർക്കുന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും […]
Read more

‘കുട്ടനാട് എംഎൽഎ ഇതെങ്ങനെ സഹിക്കുവോ’; നാളെ അവധി നൽകിയതിന് പിന്നാലെ ചർച്ചയായി കുട്ടനാട്ടിലെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചപ്പോൾ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ സീറ്റിലിരുന്ന ശേഷം അവധി നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മൈക്ക് ഓഫാണെന്ന് […]
Read more

ആശുപത്രിക്ക് അകത്ത് അധികാരം മന്ത്രിക്ക് ഡിവൈഎഫ്‌ഐക്ക് അല്ല: കെ മുരളീധരന്‍

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നു. ആശുപത്രി പരിസരത്ത് പാർട്ടിയുടെ പേരും കൊടിയും ഉപയോഗിച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. അതേസമയം, ജനകീയ പ്രവർത്തനം തടയാനാകില്ലെന്നും പദ്ധതി തുടരുമെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു. ആശുപത്രിക്കുള്ളിലെ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണെന്നും ഡിവൈഎഫ്‌ഐക്കല്ലെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും പൊതിച്ചോറ് വിതരണം പാർട്ടിയുടെ പേരിലും കൊടിയുടെ കീഴിലും നടത്തുന്നത് സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പകരം സന്നദ്ധ […]
Read more

സതീശൻ-അലോഷ്യസ് വിവാദം; പരിഹാസവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നുവെന്ന് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും തമ്മിൽ മുഖാമുഖം കാണാതിരുന്നതാണ് സാഹചര്യം ഒഴിവാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തം പാർട്ടിക്കാരുടെ കാര്യങ്ങൾ പോലും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിയണമെന്ന വിമർശനവും റിയാസ് ഉന്നയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ആഭ്യന്തരമന്ത്രിയെ കണ്ട് കുട്ടിയുടെ കുടുംബം

തിരുവനന്തപുരം: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നൽകി. കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാ നിർമ്മൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും കുടുംബം ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നും, ഇനി […]
Read more

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ സംഭവം; മകളെ വിവാഹം കഴിച്ച് നൽകാത്തതിലെ വിരോധം

തിരുവനന്തപുരം: മകളെ വിവാഹം കഴിച്ച് നൽകാത്തതിലുള്ള വിരോധമാണ് തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെ നഗരൂർ പൊലീസ് കേസെടുത്തു. സുധീഷ് ആണ് കേസിലെ ഒന്നാം പ്രതി. ഷംനാദ് രണ്ടാം പ്രതിയാണ്. നാല് പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. പ്രതികൾ കിളിമാനൂർ കുമ്മിൾ സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൊബൈൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix