Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

പാർട്ടിയിൽ സമഗ്ര മാറ്റം ലക്ഷ്യം; ‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നമെന്ന്’ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറുമെന്നത് ചിലരുടെ ആഗ്രഹവും സ്വപ്നവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ഒരാൾ മാറുന്നതുകൊണ്ടല്ല മാറ്റം ഉണ്ടാകുന്നത്, എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നത്,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടില്ലെന്ന തന്റെ ആദ്യ പ്രതികരണത്തിലും അദ്ദേഹം വിശദീകരണം നൽകി. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം […]
Read more

പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ ഓപ്പറേഷൻസ് ഐജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് പി കെ ശ്രീമതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ അടിയന്തര അന്വേഷണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തര മന്ത്രിയോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി നൽകിയ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നൽകിയ പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതായി വിവരമുണ്ട്. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ച് പികെ ശ്രീമതി നേരത്തെ പരാതി നൽകിയിരുന്നു. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനനഷ്ട കേസ് നൽകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. വാർത്ത പ്രചരിപ്പിച്ച ചിലർ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായി പികെ ശ്രീമതി മാധ്യമങ്ങളോട് […]
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടായതായി സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് യെല്ലോ സോണിലുള്ള രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്‌സര്‍വേറ്ററി വാര്‍ഡായാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിദഗ്ധ സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ചോര്‍ച്ചയുടെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് ശേഷമേ […]
Read more

പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ പ്രചരണം; നിയമനടപടി ആരംഭിച്ച് പി കെ ശ്രീമതി

തിരുവനന്തപുരം: മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ പി.കെ. ശ്രീമതി നിയമനടപടി ആരംഭിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് മരിച്ച് ഒരു വർഷം പോലും തികയാത്ത സാഹചര്യത്തിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് […]
Read more

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 300 മെഗാവാട്ടിന്റെ വർധനവുണ്ടാകാനാണ് സാധ്യത. ഇന്നലെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നെങ്കിലും പുറത്തുനിന്ന് വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കുകയായിരുന്നു. ഇന്നലെ 83.61 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്. അതേസമയം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം മുൻ ദിവസത്തേക്കാൾ ഉയർന്നു. 90.56 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ […]
Read more

പ്രിയദര്‍ശനി മാത്രമല്ല; ഇനി മുതൽ ‘ലേഡീസ് ഒൺലി പിങ്ക് ബസും’

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്നു. മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളുടെ രാത്രികാല യാത്രാ സുരക്ഷ […]
Read more

കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്; രണ്ട് വിഷയത്തില്‍ ഒരേ ചോദ്യങ്ങള്‍

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യപേപ്പറിൽ ക്രമക്കേട് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസിൽ ഇന്നലെ നടന്ന എം.എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിന്റെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളിലാണ് പിഴവ് കണ്ടെത്തിയത്. മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ച് ഉൾപ്പെടുത്തിയതായും, നാല് ചോദ്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ് […]
Read more

‘സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം’: മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിന്റെ പേരിൽ സിനിമാ താരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റിലും മന്ത്രി പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണ് അറസ്റ്റെന്നും, അന്വേഷണത്തിൽ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. അന്വേഷണം ആവശ്യമായാൽ പി.എസ്. പ്രശാന്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix