Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

ഭരണത്തിലേറി രണ്ട് മാസം; മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല, നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പൂർണമായിട്ടില്ല. വിവിധ മന്ത്രിമാരുടെ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ ഔദ്യോഗിക നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. പ്രധാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമനങ്ങൾ വൈകാൻ കാരണമെന്നാണ് സൂചന. മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ശരത് ചന്ദ്രന്റെ പേര് തുടക്കത്തിൽ തന്നെ നിർദേശിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ശരത് ചന്ദ്രനെതിരെ […]
Read more

ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം; സൗജന്യമായി നല്‍കിയ കൊടിക്ക് മൂന്നേകാല്‍ ലക്ഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം. പാർട്ടി പതാകകൾ, പ്രചാരണ സാമഗ്രികൾ, നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ, ഹെലികോപ്റ്റർ വാടക തുടങ്ങിയവയിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചില ഭാരവാഹികൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പ്രചാരണ വസ്തുക്കൾക്ക് പോലും വ്യാജ ബില്ലുകൾ […]
Read more

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ ശുപാർശ ലഭിച്ചാൽ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. എസ്‌ഐടി റിപ്പോർട്ടിൽ കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് തിരുത്താൻ നിർദേശം നൽകിയെന്നും, […]
Read more

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായും കുറഞ്ഞു. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,275 […]
Read more

വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദ്–സഹീറ ദമ്പതികളുടെ മകളായ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യാശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ […]
Read more

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാക്കറവിളയിലാണ് അപകടം നടന്നത്. പരിക്കേറ്റ കുട്ടികളെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ബസ് കനാലിലേക്ക് മറിഞ്ഞത്. കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് വിവരം. ബസിൽ ഒൻപത് കുട്ടികളും ഒരു ആയയും ഡ്രൈവറും ഉൾപ്പെടെ 11 പേർ […]
Read more

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സർക്കാർ. മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്ന ‘നോ ഐഡി–നോ എൻട്രി’ സംവിധാനം നടപ്പിലാക്കാനാണ് നീക്കം. 23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകില്ലെന്ന നിലവിലെ നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് സർക്കാർ പരിഗണിക്കുന്നത്. കർണാടക മാതൃകയിൽ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പ്രായത്തിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്ന രീതിയാകും നടപ്പിലാക്കുക. വിഷയവുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. റിപ്പോർട്ടറിന് ലഭിച്ച […]
Read more

ഇന്നും ശക്തമായ മഴ; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, […]
Read more

മുഖ്യമന്ത്രിയെ പിന്തുണച്ച് സ്പീക്കർ; നിയമസഭയിലെ പവര്‍ ഫുള്‍ മൈക്ക്, ചില കാര്യങ്ങള്‍ കേട്ടെന്നിരിക്കും

തിരുവനന്തപുരം: നിയമസഭയിലെ ചർച്ചകൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലെ പവർഫുൾ മൈക്കിലൂടെ ചില കാര്യങ്ങൾ കേട്ടതായി തോന്നിയിരിക്കാമെന്നും, എന്നാൽ രേഖകളിൽ വരുന്നത് മാത്രമാണ് പ്രാധാന്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. “നിയമസഭയിലെ സീറ്റിൽ ഇരുന്ന് സംസാരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുന്നത്. മൈക്ക് ഓഫ് ആയ ശേഷം പറയുന്ന കാര്യങ്ങൾക്ക് രേഖാപ്രാധാന്യമില്ല,” എന്നും തിരുവഞ്ചൂർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix