Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കും; അതാണ് സര്‍ക്കാരിന്റെ മദ്യനയം: മന്ത്രി എം ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് വകുപ്പ് മദ്യവ്യാപനത്തിന് അനുകൂലമല്ലെന്നും ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സഭാ സമ്മേളനത്തിന് ശേഷം എല്ലാ മേഖലകളുമായി ചർച്ച നടത്തി മദ്യനയത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രോഗ്രസീവ് ആയ നയമായിരിക്കും രൂപീകരിക്കുകയെന്നും അതിന് ശേഷമേ വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയതിലൂടെ വിൽപ്പന അനുവദിച്ചിട്ടില്ലെന്നും […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിക്ക് ജാമ്യം നല്‍കിയതിൽ കക്ഷി ചേരാൻ ഇഡി

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ കക്ഷി ചേരാനായി ഇഡി കോടതിയിൽ ഹര്‍ജി നല്‍കി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കേസിന്റെ യഥാർഥ വസ്തുതകൾ വ്യക്തമാക്കാൻ ഇഡിയെയും കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. കേസിൽ നിരവധി പ്രതികളെ കണ്ടെത്താനുണ്ടെന്നും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ടെന്നും ഇഡി ഹർജിയിൽ […]
Read more

‘കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം’ ദുരന്തമുണ്ടാക്കുന്നത് കുറയ്ക്കാം: കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. സ്ഥിരമായി മദ്യപിക്കുന്നവർക്കായി നല്ല നിലവാരമുള്ള മദ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആശയത്തിലേക്ക് സർക്കാർ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. “സ്ഥിരം മദ്യപാനികൾ സമൂഹത്തിൽ ഉണ്ട്. അവർ എന്തായാലും കുടിക്കും. അതിനാൽ അവർക്കായി നല്ല സാധനം നൽകുകയാണ് ലക്ഷ്യം. എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തമുണ്ടാകുന്നത് കുറയ്ക്കാനാണ് വീര്യം കുറഞ്ഞ മദ്യം എന്ന ആശയം,” എന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മദ്യപാനം ഒരിക്കലും ഉപയോഗിക്കരുതെന്ന നിലപാട് […]
Read more

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ട് വീതവും തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒന്ന് വീതവുമായി ആകെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 172 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 248 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ […]
Read more

ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോച്ചിന് 35 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോച്ചിന് 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. ശ്രീവരാഹം സ്വദേശിയായ എം. മനുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുവർഷവും ഒൻപത് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് പോക്സോ കേസുകളിൽ രണ്ടാമത്തേതിലാണ് ജഡ്ജി അഞ്ജു മീര ബിർള വിധി പ്രസ്താവിച്ചത്. മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷൻ സംഘര്‍ഷം; മേയറും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയറിനും ഡെപ്യൂട്ടി മേയറിനുമെതിരെ കേസെടുത്തത്. അതേസമയം, വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. എൽഡിഎഫ് കൗൺസിലർമാരെ മേയർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് […]
Read more

മേയറുടെ ഓഫീസില്‍ കലാപം നടത്തിയാല്‍ ബിജെപി പ്രതിരോധിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ്ണ പരാജയം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിച്ചുവിടാനായി സിപിഎം അക്രമ നാടകം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരാജയവും തുറന്നുകാട്ടിയതിനാൽ അതിൽ നിന്ന് ജനശ്രദ്ധ […]
Read more

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’;​ സമഗ്ര പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി-മനുഷ്യ സംഘർഷം പരിഹരിക്കുന്നതിന് സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കോന്നി, റാന്നി വനമേഖലകളിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ തന്നെ നിലനിർത്തൽ, പുറത്തേക്കെത്തുന്ന മൃഗങ്ങളുടെ ആഘാതം കുറയ്ക്കൽ, ദുരിതബാധിതർക്ക് സമയബന്ധിത നഷ്ടപരിഹാരം നൽകൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനുള്ളിലെ വിഭവലഭ്യത വർധിപ്പിക്കുന്നതിനുള്ള പഠനങ്ങൾ നടത്തും. കിടങ്ങ്, സൗരോർജ […]
Read more

ന്യൂനപക്ഷ വേട്ട ലക്ഷ്യം; എഫ്സിആര്‍എ ചട്ട ഭേദഗതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്.സി.ആർ.എ ചട്ടത്തിൽ നടത്തിയ ഭേദഗതി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചട്ടഭേദഗതിയോടെ രാജ്യത്തെ സന്നദ്ധസംഘടനകളുടെ പ്രവർത്തനം ബുദ്ധിമുട്ടിലായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് ഏത് സന്നദ്ധ […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യൻ; ഹൈക്കമാന്‍റിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ രംഗത്ത്. ഇക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി തന്റെ നിലപാട് അറിയിക്കാനാണ് ജോസഫ് വാഴക്കന്റെ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തനിക്ക് ആവശ്യമായ യോഗ്യതയും പ്രവർത്തന പരിചയവും ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മുഴുവൻ സമയവും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ഒരു ഫുൾടൈം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix