Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvanathapuram

ഫയര്‍ഫോഴ്‌സില്‍ 1,000 ഹോം ഗാര്‍ഡുമാരെ നിയമിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുന്നതിനായി സൈനിക സേവനത്തിൽ നിന്ന് വിരമിച്ച 1,000 പേരെ ഹോം ഗാർഡുകളായി നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ട്രാഫിക് ഡ്യൂട്ടിക്കും ഉൾപ്പെടെ ഇവരെ വിന്യസിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനം. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനെ ആധുനികവൽക്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയും സർക്കാർ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ഫയർ സ്റ്റേഷനുകൾ, ഉദ്യോഗസ്ഥർ, […]
Read more

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; രോഗവ്യാപനം വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75 വയസ്സുകാരിയാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പനി രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പനിയും ജലദോഷവും ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സ്കൂളുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകൾ […]
Read more

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടാകുന്ന വർധനയും ലഭ്യതയിലെ കുറവും പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് നിർദേശമുണ്ട്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമാണെന്ന് കെഎസ്ഇബി അറിയിച്ചു.
Read more

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക സംഘ(എസ്‌ഐടി)ത്തിന്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനപ്രകാരം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാറിനെയും കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിനെ കുറിച്ച് […]
Read more

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ അന്തിമ നിലപാട് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ തുടരാൻ സർക്കാർ നിർബന്ധിതമായ സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കേരളം നിലവിൽ പങ്കാളിയാണെന്നും ഇതിനോടകം 99 കോടിയിലധികം രൂപ ലഭിച്ചതായും 106 കോടി രൂപ കേന്ദ്രം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. കരിക്കുലം രൂപീകരണത്തിൽ സംസ്ഥാനത്തിന്റെ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നതാണ് പ്രധാന […]
Read more

‘രക്ഷാപ്രവര്‍ത്തനം’ കേസ്; M R അജിത് കുമാറിന്റെ ഓഫീസിലേക്കും SIT അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മര്‍ദ്ദന കേസില്‍ എസ്‌ഐടി അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്കും. കേസ് അട്ടിമറി നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT) നടപടി ശക്തമാക്കുന്നത്. എഡിജിപിയുടെ ഓഫീസിലെ മുൻ ജീവനക്കാരുടെ മൊഴി എടുക്കാനും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. മർദ്ദനത്തിന് ഉപയോഗിച്ചതായി പറയുന്ന ലാത്തികൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പരിശോധിച്ച് മർദ്ദനത്തിന് നിർദേശമുണ്ടായിരുന്നോ […]
Read more

‘ദൃഢം’, ‘ഭൂതകാലം; എന്റെ കഥ; മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ‘ദൃഢം’ സിനിമക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ ആരോപണവുമായി രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമ ഒരുക്കിയതെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയാണ് സിനിമയാക്കിയത്. കൂടാതെ, മൂന്ന് വർഷം മുൻപ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അനുഭവകഥയും ‘ഭൂതകാലം’ എന്ന സിനിമയിലേക്ക് അനധികൃതമായി ഉപയോഗിച്ചതായി അവർ ആരോപിച്ചു. സിനിമയുടെ പേരിലും സാമ്യമുണ്ടെന്നും, തന്റെ കഥയ്ക്ക് ആദ്യം നൽകിയ പേര് ‘ഭൂത ഭവനം’ ആയിരുന്നെന്നും അവർ വ്യക്തമാക്കി. […]
Read more

മിനിമം ചാർജ് 50 രൂപയാക്കണം; ആവശ്യത്തിലുറച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ

തിരുവനന്തപുരം: ഓട്ടോറിക്ഷാ മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവില തുടർച്ചയായി ഉയരുന്നതിനാൽ നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് അസാധ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. നാല് വർഷത്തിലേറെയായി ചാർജ് പരിഷ്കരിച്ചിട്ടില്ലെന്നും അതിനാൽ വരുമാനത്തിൽ വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചാർജ് വർധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മുമ്പേ ഓട്ടോ തൊഴിലാളികള്‍ പരാതി നൽകിയിരുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തുക. അതേസമയം, […]
Read more

വീണ്ടും തെരുവുനായ ആക്രമണം: തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ കയറി ആക്രമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വയോധികയെ തെരുവുനായ ആക്രമിച്ചു. പനി ബാധിച്ച് വീടിനുള്ളില്‍ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. നായ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെയാണ് നായ വീടിനുള്ളിൽ പ്രവേശിച്ചത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗിരിജയ്ക്കു കൈയിൽ കടിയേറ്റു. പരിക്കേറ്റ വയോധികയെ ഉടൻ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം കരവാരത്ത് ഇതിന് മുൻപ് നാല് പേരെയും തെരുവുനായകൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ […]
Read more

സൗജന്യയാത്ര; തിങ്കളാഴ്ച 8.30ന് ശേഷം, തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് ജൂൺ 15ന് തുടക്കമാകും. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ സ്റ്റിക്കർ പതിപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൗൺ ടു ടൗൺ ഉൾപ്പെടെ ‘ഓർഡിനറി’ എന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix