തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. നാഗർകോവിൽ സ്വദേശിനി വിഘ്‌നേശ്വരി (27)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ചെത്തി ഭർത്താവ് നിരന്തരം മർദിച്ചിരുന്നുവെന്ന് വിഘ്‌നേശ്വരി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിരുന്ന വിഘ്‌നേശ്വരിയെ കഴിഞ്ഞ ദിവസമാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.













