Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

വന്ദേമാതരം പൂർണമായി പാടിയില്ല; അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം: നിയമസഭാ നടപടികൾക്ക് മുന്നോടിയായി നടന്ന നയപ്രഖ്യാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അതൃപ്തി പ്രകടിപ്പിച്ചു. ചടങ്ങിനിടെ “വന്ദേമാതരം” പൂർണമായി ആലപിക്കാത്തതാണ് ഗവർണറുടെ വിമർശനത്തിന് കാരണമായത്. വന്ദേമാതരം മുഴുവൻ പാടേണ്ടതായിരുന്നുവെന്ന് ലോക്ഭവനിൽ നിന്ന് നിർദേശം ഉണ്ടായിരുന്നുവെന്നും, എന്നാൽ അതനുസരിച്ച് ആലാപനം നടന്നില്ലെന്നും ഗവർണർ പറഞ്ഞു. സംഭവത്തിൽ വിശദീകരണം തേടണോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന ചടങ്ങിൽ പൂർണ ആലാപനം നടക്കേണ്ടതായിരുന്നുവെന്നും ഇത് പ്രോട്ടോകോൾ ലംഘനമായി കാണുന്നുവെന്നും ഗവർണർ പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന […]
Read more

സിലബസ് കാലഹരണപ്പെട്ടുവെന്ന് പറഞ്ഞതെന്തടിസ്ഥാനത്തിൽ ? സതീശനെതിരെ ശിവൻകുട്ടി

തിരുവനന്തപുരം: കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സിലബസ് കാലഹരണപ്പെട്ടുവെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും മുൻ സർക്കാർ കാലത്ത് സമഗ്ര പരിഷ്കരണം നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു. കേരള സിലബസിനെ മോശമായി ചിത്രീകരിച്ച് മറ്റ് കോഴ്സുകൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. […]
Read more

നയപ്രഖ്യാപന ദിവസമായ ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്

തിരുവനന്തപുരം: നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ കയറ്റി വിടരുതെന്ന നിര്‍ദേശവും പൊലീസിന് നല്‍കിയിട്ടുണ്ട്, എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലെ മാധ്യമ വിലക്കും. ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ വി ഡി സതീശൻ പങ്കാളിയാകുന്നതാണെന്നാണ് […]
Read more

സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും യുവാവിന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും ആത്മഹത്യാഭീഷണിയുമായി യുവാവ്. വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എലിവിഷം കഴിച്ച ശേഷമാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതേ യുവാവ് കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാരനായിരുന്ന […]
Read more

ഹാപ്പിലാന്‍ഡ് അപകടം; ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണ് സംഭവിച്ച അപകടത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് പൊലീസ്. അപകടകാരണം, സുരക്ഷാ സംവിധാനത്തിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ചാണ് അന്വേഷണം. കൂടാതെ നാട്ടുകാര്‍ ഉയര്‍ത്തിയ പരാതികളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പാര്‍ക്കിന്റെ വിദേശത്തിലുള്ള ഉടമയെ ബന്ധപ്പെടുകയും, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് പൊലീസ് ഇതിനകം തന്നെ പാര്‍ക്ക് ഉടമയും സൂപ്പര്‍വൈസറെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള ആഭരണങ്ങളും കാണാതായ സംഭവത്തില്‍ നിര്‍ണായകമായ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറും. സംഭവത്തില്‍ തുടര്‍നടപടികള്‍ എന്താകണമെന്ന് മന്ത്രി നേരിട്ട് തീരുമാനിക്കുമെന്നാണ് സൂചന. ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടും മന്ത്രി പരിശോധിക്കും. ഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ഷേത്രസുരക്ഷയില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. “അടുപ്പക്കാര്‍” എന്ന് വിശേഷിപ്പിക്കുന്ന ചില നിത്യസന്ദര്‍ശകര്‍ സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കവടിയാര്‍ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ചിലര്‍ സ്ക്രീനിംഗ് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി ബിനു അറസ്റ്റിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ.പി. ബിനു പിടിയിൽ. തമ്പാനൂരിലെ ഹോട്ടലിൽ വെച്ചാണ് പിടികൂടിയത്. പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. പോലീസ് രേഖപ്പെടുത്തിയ ദൃശ്യങ്ങളിൽ ബിനു ഉദ്യോഗസ്ഥർക്കെതിരെ മുട്ട എറിയുന്നത് വ്യക്തമായിരുന്നു. വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രാത്രി ബിനു അടക്കമുള്ള പ്രതികൾ ഒളിവിൽ പോയി. തുടർന്ന് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയ പോലീസ്, ഫോൺ ലൊക്കേഷനിലൂടെ ബിനുവിനെ ഹോട്ടലിൽ കണ്ടെത്തി. ബിനു പാളയം ലോക്കൽ കമ്മിറ്റി […]
Read more

ഹാപ്പി ലാൻഡ് അപകടം; ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി മന്ത്രി വിഷ്ണുനാഥ്

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെ തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അപകടത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസ് പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ […]
Read more

കോൺഗ്രസ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി എൻ ശക്തൻ എംഎൽഎ

തിരുവനന്തപുരം: പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടി നൽകി എൻ. ശക്തൻ എംഎൽഎ. ഇടതുപക്ഷ നേതാവ് ജയദാസിനെ പിഎ ആയി നിയമിച്ചതിന്റെ പേരിൽ തനിക്ക് നേരിട്ട ആരോപണങ്ങൾ തെറ്റാണ് എന്ന് ശക്തൻ ഫേസ്ബുക്കിൽ വ്യക്തമാക്കി. രാഷ്ട്രീയപരമായി അപമാനിക്കാനുള്ള പ്രചാരണത്തിനാണ് പിന്നിലെന്ന് ശക്തൻ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാക്കാതിരിക്കാൻ, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയത് ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കളാണ് എന്നാണ് അദ്ദേഹം പറയുന്നത്. ചെങ്കലിൽ മുൻപ് കോൺഗ്രസ് സാധാരണ 3000 […]
Read more

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിയിലാണ് നടപടി. ഇതുവരെ കേസിൽ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് അറസ്റ്റിലായവർ കിരൺ, അനിൽ കുമാർ, ശ്രീജിത്, ഷാഹിൻ, മനോജ്, നിതിന്‍ രാജ്, ജീവൻ, അമൽ എന്നിവരാണ്. രാവിലെ കിരൺ, അനിൽ കുമാറിനെ വീട്ടിൽ കയറി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും, മറ്റ് പ്രതികളെ കണ്ടെത്താൻ […]
Read more
Advertisement
WhiteswanTV Footer