Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

ഹാപ്പിലാൻഡ് അപകടം; വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. അപകടസ്ഥലത്ത് വില്ലേജ് ഓഫീസർ പരിശോധന നടത്തി. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും. റൈഡിന്റെ വെൽഡിംഗ് ഭാഗം തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് റൈഡിൽ നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്നും പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Read more

ഹാപ്പിലാൻഡ് അപകടം; പരിക്കേറ്റവരിൽ കുട്ടികളും

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉണ്ടായ റൈഡ് അപകടത്തിന് പിന്നാലെ ഗുരുതര സുരക്ഷാ വീഴ്ചകളുടെ ആരോപണം ശക്തമാകുന്നു. റൈഡുകൾക്ക് അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാറില്ലെന്ന് ആംബുലൻസ് ഡ്രൈവർ ആരോപിച്ചു. അപകട വിവരം അധികൃതരെ അറിയിക്കുന്നതിലും വൈകിയതായും അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ നാട്ടുകാരും പാർക്കിനെതിരെ രംഗത്തെത്തി. രക്ഷാപ്രവർത്തനം വൈകിയതായും, അപകടം നടന്നിട്ടും ആളുകളെ ഉടൻ ഒഴിപ്പിക്കാതിരുന്നതായും പരാതിയുണ്ട്. പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. ആവശ്യമായ സുരക്ഷാ പരിശോധനകളോ ആംബുലൻസ് സൗകര്യമോ […]
Read more

ശുചിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രിന്‍റിങ് പ്രസ് ഉടമ പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കിൽ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ 38 വയസ്സുകാരൻ അറസ്റ്റിൽ. സിന്ധു ഭവനിൽ രാഹുൽ പി അശോകിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കുമായി ബന്ധിപ്പിച്ച നിലയിൽ ഒളിക്യാമറ സ്ഥാപിച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മാർച്ചിൽ നടന്ന സംഭവത്തിന് […]
Read more

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു

തിരുവനന്തപുരം: വെമ്പായത്ത് സ്ഥിതി ചെയ്യുന്ന ‘ഹാപ്പി ലാന്‍ഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേര്‍ അപകട സമയത്ത് റൈഡിൽ ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ചുപേരും ഉൾപ്പെടുന്നുണ്ട്. ഇവർ തമിഴ്‌നാട് സ്വദേശികളായവരാണ്. അപകടത്തിന് പ്രധാന കാരണം റൈഡിന്റെ വെൽഡിങ് പൊട്ടിയതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു.
Read more

ഇ ഡി റെയ്ഡ് സംഘപരിവാർ ആസൂത്രിതം; കാറിൻ്റെ ഡ്രൈവർക്കുണ്ടായ നഷ്ടം പരിഹരിക്കും: എ എ റഹീം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിനെ തുടർന്ന് സംഭവിച്ച അക്രമത്തെപ്പറ്റി എ. എ. റഹീം പ്രതികരിച്ചു. പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതുകൊണ്ടാണ് സംഭവത്തിൽ വാഹനങ്ങൾക്ക് കേടുപാടുകളും ഡ്രൈവർക്കും പരിക്കുകളും സംഭവിച്ചത്. തൊഴിലാളിയുടെ ഉപജീവന മാർഗ്ഗം നേരിട്ട നഷ്ടത്തിൽ പാർട്ടിക്ക് ധാർമിക ബാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്യാമിന്റെ വാഹനം ഏറെ കേടുപാടുകൾക്ക് ഇരയായതായും, ടാക്സി ഡ്രൈവറുടെ നഷ്ടം പരിഹരിക്കുമെന്നും റഹീം അറിയിച്ചു. പാർട്ടി നേതാക്കൾ ശ്യാമുമായി നേരിട്ടു സംസാരിച്ചു, ആശങ്ക […]
Read more

ഇ ഡി റെയ്ഡിനിടെ അക്രമം: ‘പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയില്ല’: ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിന് ശേഷം ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വീഴ്ചയില്ലെന്ന് ഡിജിപി രവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് ആവശ്യമായ പൊലീസ് സന്നാഹം ഉണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. നൂറിലധികം പോലീസുകാര്‍ തയ്യാറായിരുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ പ്രകടമായ പ്രതിഷേധം ആരംഭിച്ചതായും ഡിജിപി പറഞ്ഞു. കേസില്‍ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരില്‍ ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറന്‍ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തെ ബാധിച്ചതാണ് മഴക്കാലത്തിന്റെ പ്രവേശനം വൈകാന്‍ കാരണമായത്. ഈ ചക്രവാതച്ചുഴി ദുര്‍ബലമാകുകയോ പടിഞ്ഞാറോട്ട് നീങ്ങുകയോ […]
Read more

ഇ ഡി റെയ്ഡിനിടെ അക്രമം; ഡിജിപിയെ വിളിപ്പിച്ച് അഭ്യന്തരമന്ത്രി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടത്തിയ ഇ ഡി റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയെ വിളിച്ച് അന്വേഷണം ആരംഭിച്ചു. കൂടിക്കാഴ്ചയില്‍ ഇന്റലിജന്‍സ് ADGPയും ഉള്‍പ്പെടുന്നുണ്ട്. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അധികൃതര്‍. കൂടിക്കാഴ്ചയില്‍ പൊലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവ് എന്നിവരും പങ്കെടുത്തതായി പൊലീസ് അറിയിച്ചു. ഇതുവരെയുള്ള അന്വേഷണം പ്രകാരം, ഇതുവരെ എട്ട് പേര്‍ അറസ്റ്റിലായതായി സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് […]
Read more

ഇ ഡി റെയ്ഡ്: ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: ഡി രാജ

തിരുവനന്തപുരം: പിണറായി വിജയൻറെ വസതിയടക്കമുള്ള ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇത് രാഷ്ട്രീയ വേട്ടയാടലാണെന്നും ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകാത്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിശോധന പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം രേഖകളും മൊഴികളും […]
Read more

സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാർ മൗനം പാലിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയുണ്ടായ ആക്രമണം ലജ്ജാകരം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംഭവം സിപിഎമ്മിന്റെ ഉത്തരവാദിത്വങ്ങൾ നേരിടാനുള്ള വിമുഖതയെ തുറന്നുകാട്ടുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രതിഷേധമല്ല, നിയമവാഴ്ചയ്‌ക്കെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നും, സിപിഎമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. നിയമത്തിന് മുന്നിൽ ആരും […]
Read more
Advertisement
WhiteswanTV Footer