തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ, കാർഷിക വികസന വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരെ നിലവിലെ പദവികളിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇരുവരെയും മാറ്റാൻ മന്ത്രിമാർ മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടിരുന്നു.
എം.ആർ. അജിത് കുമാർ ബെവ്കോ മാനേജിങ് ഡയറക്ടറാണ്. അദ്ദേഹത്തിന് എതിരെ ഗൺമാൻ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണ വിധേയനായത്.
ഇരുവരെയും അപ്രധാന പദവികളിൽ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ബി. അശോക്, എൻ. പ്രശാന്ത് എന്നിവരെ പ്രധാന പദവികളിലേക്ക് നിയമിക്കാനുള്ള ആലോചനയും നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെയാണ് ബി അശോക്, എന്‍ പ്രശാന്ത് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എൻ. പ്രശാന്ത് രണ്ട് വർഷമായി സസ്‌പെൻഷനിൽ ആയിരുന്നു, ബി. അശോക് ഒന്നര മാസമായും സസ്‌പെന്‍ഷനിലാണ്. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും.






