പത്തനംതിട്ട: ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് കാറ്റിന്റെ ശക്തിയിൽ ഇളകിമാറി സമീപത്തേക്ക് തെറിച്ചുപോയത്. സംഭവസമയത്ത് സ്കൂളിന് അവധിയായിരുന്നതിനാൽ വിദ്യാർഥികളോ അധ്യാപകരോ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നില്ല.
സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.






